കേരള സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 07/11/2024 )

പരീക്ഷ മാറ്റിവച്ചു എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) നവംബർ 16ൽ നിന്നും ഡിസംബർ 9 ലേക്ക് മാറ്റിവച്ചു. റെജിമെന്റൽ തെറാപ്പി കോഴ്സ് ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോഴിക്കോട് മർക്കസ് യുനാനി മെഡിക്കൽ കോളേജ് നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സർക്കാർ അംഗീകൃത യുനാനി റെജിമെന്റൽ തെറാപ്പി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ www.gactvm.kerala.gov.in, www.gack.kerala.gov.in, www.ayurvedacollege.ac.in, www.markazunanimedicalcollege.org എന്നിവയിൽ ലഭ്യമാണ്. അപേക്ഷാ ഫോം വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പ്രിന്റൗട്ടും എടുത്തു ഉപയോഗിക്കണം. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 300 രൂപയും എസ്.സി/ എസ്.ടി വിഭാഗത്തിന് 200 രൂപയുമാണ്. അപേക്ഷാ ഫീസ് ഏതെങ്കിലും സർക്കാർ ട്രഷറിയിൽ “0210-03-101-98-Other receipt” എന്ന ശീർഷകത്തിൽ അടച്ച് അസ്സൽ ചെലാൻ അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമാണ്…

Read More