തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മെയ് മാസം മൂന്നാം വാരം ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ്, മലയാളം) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മെയ് 17 വരെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471-2560333, 9995005055. കെക്സ്കോണിൽ ഒഴിവ് തൈക്കാട് പ്രവർത്തിക്കുന്ന കെക്സ്കോൺ കേന്ദ്ര കാര്യാലയത്തിലേക്ക് ഇ-ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഒരു ഒഴിവിലേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ സഹിതം [email protected] ഇ-മെയിൽ മുഖേനയോ നേരിട്ടോ മെയ് 20 വൈകിട്ട് 5വരെ അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: 0471 2320771, www.kexcon.in. ബി.ടെക്: എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനം എൽ. ബി. എസ്…
Read More