സംസ്ഥാനത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സർക്കാർ ഫയലുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻകൂർ അനുമതി ആവശ്യമായവ പരിശോധിച്ചു വേഗത്തിലാക്കുന്നതിനായി സ്ക്രീനിംഗ് കമ്മിറ്റി രൂപീകരിച്ചു സർക്കാർ ഉത്തരവായി. ചീഫ് സെക്രട്ടറി അധ്യക്ഷനും പൊതുഭരണ വകുപ്പ് സെക്രട്ടറി കൺവീനറുമായ കമ്മിറ്റിയിൽ ബന്ധപ്പെട്ട വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി/സെക്രട്ടറി അംഗമായിരിക്കും. കമ്മിറ്റി എല്ലാ ബുധനാഴ്ചയും വൈകിട്ട് മൂന്ന് മണിക്കോ ആവശ്യാനുസരണം മറ്റേതെങ്കിലും ദിവസമോ യോഗം ചേരും. പരിഗണിച്ച കേസുകൾ വിശദമായ വിവരങ്ങളോടെയും അടിയന്തര ആവശ്യം സംബന്ധിച്ച കുറിപ്പോടെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കും. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ ഇല്ലാത്ത പ്രൊപ്പോസലുകൾ ഒരു വകുപ്പും നേരിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അയക്കാൻ പാടില്ലെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.
Read Moreടാഗ്: kerala government
മിന്നും പ്രകടനവുമായി സംസ്ഥാന പൊതുമേഖല; 27 സ്ഥാപനങ്ങൾ ലാഭത്തിൽ
konnivartha.com; സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ ചേർന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഈ കണക്ക്. ഒക്ടോബറിൽ 27 സ്ഥാപനങ്ങൾ ലാഭത്തിലായി. ഏപ്രിൽ – സെപ്തംബറിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർദ്ധിപ്പിച്ചു. വിറ്റുവരവിൽ 9.07 ശതമാനം വർധനവുണ്ടായി. 32 പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു വരവ് വർദ്ധിപ്പിച്ചു. ആകെ പ്രവർത്തന ലാഭം 27.30 കോടി രൂപയാണ്. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങൾ ആയിരുന്നു ലാഭത്തിൽ ഉണ്ടായിരുന്നത്. അറ്റാദായം നേടുന്ന…
Read Moreതിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയകുമാറിനെ പരിഗണിക്കും
konnivartha.com; ദീര്ഘകാലം ശബരിമല ഉന്നതാധികാര സമിതിയുടെ ചെയര്മാനും ശബരിമല മാസ്റ്റര് പ്ലാന് കമ്മിറ്റിയുടെ ചെയര്മാനുമായിരുന്ന മുന് ചീഫ് സെക്രട്ടറിയും ഗാന രചയിതാവുമായ കെ ജയകുമാറിനെ തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നു . ഇന്ന് അന്തിമ തീരുമാനം കൈക്കൊള്ളും . ശബരിമല ക്ഷേത്രത്തിലെ സ്വര്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് വിഷയങ്ങള് നടക്കുന്നതിനു ഇടയിലാണ് നിലവില് ഉള്ള പ്രസിഡണ്ട് പി.എസ്.പ്രശാന്തിനെ നീക്കം ചെയ്തു പകരം ജന സമ്മതനായ ഒരാളെ ഈ സ്ഥാനത്തേക്ക് പരിഗണിച്ചത് . മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്ദേശപ്രകാരമാണ് കെ. ജയകുമാറിന്റെ പേര് പരിഗണിച്ചത് . തദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില് ജനങ്ങള്ക്ക് സ്വീകാര്യനുമായ വ്യക്തിയെ ദേവസ്വം ബോര്ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നതോടെ ജനങ്ങളുടെ വിമര്ശനങ്ങള്ക്ക് കുറവ് വരുമെന്ന കണക്കുകൂട്ടലുകള് ഇതിനു പിന്നിലുണ്ട് . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില് അഞ്ചുപേരുകളാണ് അവസാനഘട്ടത്തിലേക്ക് വന്നത്.…
Read Moreമസ്ക്കുലാർ ഡിസ്ട്രോഫി ബാധിതയ്ക്ക് 10-ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പ്രത്യേക അനുമതി
konnivartha.com; മസ്ക്കുലാർ ഡിസ്ട്രോഫി ബാധിതയായ 32-കാരിയ്ക്ക് 10ാം ക്ലാസ്സ് തുല്യത പരീക്ഷ വീട്ടിൽവെച്ച് എഴുതാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി പ്രത്യേക അനുമതി നൽകി. തൃശൂർ, തളിക്കുളം, ആസാദ് നഗർ പണിക്കവീട്ടിലെ അനീഷ അഷ്റഫിനാണ് 10ാം ക്ലാസ്സ് തുല്യത പരീക്ഷയുൾപ്പെടെയുളള സമാന പരീക്ഷകൾ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാൻ പ്രത്യേക സൗകര്യം നൽകണമെന്ന അവരുടെ അപേക്ഷ പരിഗണിച്ച് അനുമതി നൽകിയത്. ചലനശേഷി തീരെ കുറവായ അനീഷ ഏഴാം ക്ലാസ്സ് തുല്യത പരീക്ഷ പ്രത്യേക അനുമതിയോടെ വീട്ടിലിരുന്നു എഴുതി പാസായിരുന്നു. ഒരു വർഷം മുമ്പ് നടന്ന നവകേരള സദസ്സിൽ ആരോഗ്യമന്ത്രിയോടും ഉന്നത വിദ്യാഭ്യാസമന്ത്രിയോടും പിന്നീട് മുഖ്യമന്ത്രി നടത്തിയ മുഖാമുഖം പരിപാടിയിലും താനുൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾ അനുഭവിക്കുന്ന വേദനകൾ അനീഷ പങ്കുവെച്ചിരുന്നു. ഒരു മാസം മുമ്പ് ‘സി എം വിത്ത് മീ’ യിലും പരാതി നൽകി. നിവേദനം നൽകിയപ്പോൾ മുഖ്യമന്ത്രിയും…
Read Moreനോര്ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്
നോര്ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമുകള്: സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര് 4 ന്) പി. ശ്രീരാമകൃഷ്ണന് നിര്വഹിക്കും വിദേശ തൊഴില് കുടിയേറ്റത്തിന് മുന്നോടിയായുളള പരിശീലന പരിപാടിയായ നോര്ക്ക റൂട്ട്സ്-പ്രീ-ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (PDOP) നടപ്പു സാമ്പത്തിക വര്ഷത്തെ പരിപാടികള്ക്ക് നാളെ (നവംബര് 4 ന്) തിരുവനന്തപുരത്ത് തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര് നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങില് നടക്കുന്ന ചടങ്ങില് നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് നിര്വ്വഹിക്കും. നോര്ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില് തിരുവനന്തപുരം ഗവണ്മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിന്സിപ്പല് പ്രൊഫ. ഗീതാകുമാരി എസ് സ്വാഗതവും നോര്ക്ക റൂട്ട്സ് അസിസ്റ്റന്റ് മാനേജര് (റിക്രൂട്ട്മെന്റ് ) സാനു കുമാര് എസ് നന്ദിയും പറയും. നോര്ക്ക റൂട്ട്സ്…
Read Moreകേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
നാം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമെന്ന അഭിമാനം നേട്ടം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെ ചരിത്രപുസ്തകത്തില് പുതിയ ഒരു അധ്യായം പിറന്നിരിക്കുകയാണ്. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നില് സംസ്ഥാനം ആത്മാഭിമാനത്തോടെ തല ഉയര്ത്തി നില്ക്കുകയാണ്. നവകേരളം എന്ന ലക്ഷ്യം ഏറെ അകലെയല്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടം. കേരള ജനത ഒരേ മനസ്സോടെ സഹകരിച്ചു നേടിയ നേട്ടമാണിത്. അസാധ്യം എന്നൊന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് സമഗ്രമായ, വർഷങ്ങൾ നീണ്ട സൂക്ഷ്മമായ പ്രക്രിയയിലൂടെ സാധ്യമാക്കിയ ഈ ദൗത്യം. നാടിന്റെ ഒരുമയുടെയും ഐക്യത്തിന്റെയും ഫലം കൂടിയാണിത്. കേരളം അതിദാരിദ്ര്യമുക്തമായതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സങ്കല്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണിത്. ഒരു മനുഷ്യജീവിയും വിശപ്പിന്റെയോ കൊടും ദാരിദ്ര്യത്തിന്റെയോ ആഘാതത്തില് വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂര്ത്തത്തില് ഇതിൽ ഭാഗഭാക്കാവുകയും നേതൃത്വം…
Read Moreസംസ്ഥാന വികസന മാതൃക സാമ്പത്തിക കണക്കുകളുടേതല്ല, മാനവികതയിൽ അധിഷ്ഠിതമാണ് : മുഖ്യമന്ത്രി
konnivartha.com; സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന വികസന മാതൃക കേവലം സാമ്പത്തിക കണക്കുകളുടേതല്ല, മറിച്ച് മാനവികതയിൽ അധിഷ്ഠിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിൽ വന്ന സർക്കാരിന് ജനങ്ങൾ നൽകിയ വലിയ പിന്തുണയിലാണ് 2021ൽ തുടർഭരണം ഉണ്ടായത്. 2016 മുതൽ ഇതുവരെ 10 വർഷത്തോളം ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കിയാണ് സർക്കാർ മുന്നേറുന്നത്. ഓരോ വർഷവും നടപ്പാക്കുന്ന കാര്യങ്ങൾ പ്രോഗ്രസ്സ് റിപ്പോർട്ടായി ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് രാജ്യത്ത് ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണ സമീപനം നടപ്പാക്കുന്ന സർക്കാരിന് ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. സർക്കാരിന് മുന്നിൽ പലതരത്തിൽ ഉണ്ടായ തടസ്സങ്ങളും പ്രതിസന്ധികളും മറികടന്ന് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. അതിദാരിദ്ര്യം നിർമ്മാർജനം – ഔദ്യോഗിക പ്രഖ്യാപനം നവംബർ 1 ന് 2021ൽ ഈ…
Read Moreഗുരുവിന് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ജന്മനാട്ടില് ഒരുങ്ങുന്നു
ഗുരു നിത്യ ചൈതന്യയതി അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നതിന് ജന്മനാട്ടിൽ ഭൂമി വാങ്ങി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് konnivartha.com/ അരുവാപ്പുലം:ഭാരതീയ പൊതുസമൂഹത്തില് നവീനചിന്തയുടെ സന്ദേശവാഹകനും സന്യാസി ശ്രേഷ്ഠനും എഴുത്തുകാരനും തത്വചിന്തകനുമായ ഗുരു നിത്യചൈതന്യയതിയുടെ പേരിൽ ജന്മനാട്ടിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു. നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്ന പദ്ധതിയാണ് ഗുരു നിത്യചൈതന്യ യതിയുടെ പേരിലുള്ള സ്മാരകവും പഠന ഗവേഷണ കേന്ദ്രവും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയിരിക്കുകയാണ്. മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി വഴിഅരുവാപ്പുലത്തിനു ലഭിച്ചപ്രൈസ് മണി ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് 97 സെന്റ് ഭൂമി കണ്ടെത്തിയത്.7 കോടി രൂപയാണ് പഠനഗവേഷണ കേന്ദ്രം നിർമിക്കുന്നതിനു വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭൂമി കൈമാറൽ ചടങ്ങ് മ്ലാന്തടം വിദ്യാനികേതൻ ആശ്രമത്തിൽ വച്ച് നടന്നു. അഡ്വക്കേറ്റ് കെ യു ജിനീഷ് കുമാർ എംഎൽഎ…
Read Moreകായിക കേരളത്തിന് ട്രാക്കുണരുന്നു; സംസ്ഥാനത്ത് 22 സിന്തറ്റിക് സ്റ്റേഡിയങ്ങൾ
konnivartha.com: ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20 സിന്തറ്റിക് ട്രാക്കുകളാണ് കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി സംസ്ഥാനത്ത് കായിക വകുപ്പ് നിർമിച്ചത്. ഇതോടെ ആകെ സിന്തറ്റിക് ട്രാക്കുകളുടെ എന്ന 22 ആയി. അവയിൽ പരിശീലിച്ചും മത്സരിച്ചും കയറിവന്ന പുത്തൻ താരോദയങ്ങൾക്കാണ് കേരളം കൺപാർക്കുന്നത്. നിലവിൽ 14 ജില്ലകളിലും സിന്തറ്റിക് ട്രക്കുകൾ വന്നു. പാലാ മുനിസിപ്പൽ സ്റ്റേഡിയം, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലാണ് നേരത്തെ സിന്തറ്റിക് ട്രാക്ക് ഉണ്ടായിരുന്നത്. പ്രീതികുളങ്ങര സ്കൂൾ, കോഴിക്കോട് മേപ്പയൂർ, പത്തനംതിട്ട കൊടുമൺ ഇ എം എസ് സ്റ്റേഡിയം, നീലേശ്വരം ഇ എം എസ് സ്റ്റേഡിയം, മലപ്പുറം എടപ്പാൾ ജി എച്ച് എസ് എസ്, വയനാട് ജില്ലാ സ്റ്റേഡിയം, തൃത്താല…
Read Moreമന്ത്രിസഭായോഗ തീരുമാനങ്ങള് (15/10/2025 )
കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില് പട്ടയം അനുവദിക്കും കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില് പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്ക്ക് കേന്ദ്രസര്ക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നല്കാന് 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില് ഭൂമി കൈവശം വെച്ച് വരുന്നവര് പലവിധ നിര്മ്മാണ പ്രവര്ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന് വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില് നിര്മ്മാണ പ്രവര്ത്തികള് നടത്തിയിട്ടുണ്ടെങ്കില് അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്കാന് മന്ത്രിസഭായോഗം അനുമതി നല്കിയത്. നിയമസഭയുടെ പ്രത്യേക സമ്മേളനം നവംബര് ഒന്നിന് നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്ക്കാന് ഗവര്ണറോട് ശുപാര്ശ ചെയ്യാന് മന്ത്രിസഭായോഗം തീമാനിച്ചു. ഭരണാനുമതി കൊച്ചി ഇൻഫോപാർക്ക് ഒന്നാംഘട്ട ക്യാമ്പസിലെ 88 സെന്റ് ഭൂമിയിൽ ഒരു നോൺ സെസ് ഐ.ടി കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി…
Read More