konnivartha.com: വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ആരണ്യകം ഇക്കോ കഫെയുടെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. കോന്നി- തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ ബാംബൂ ഹട്ടിനോട് ചേർന്നാണ് ആരണ്യകം ഇക്കോ കഫേ നിർമ്മിച്ചത്.6.76 ലക്ഷം രൂപ ചിലവിൽ പെരുനാട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. ഭക്ഷണ ഹാൾ , അടുക്കള, സ്റ്റോർ റൂം ഉൾപ്പെടെയാണ് കഫെ നിർമ്മിക്കുന്നത്. കഫയ്ക്ക് ചുറ്റും ഇന്റർലോക്ക് ടൈലുകൾ വിരിച്ചു കഫെ മനോഹരമാക്കിയിട്ടുണ്ട്. വന്യമൃഗ ശല്യം ഒഴിവാക്കുന്നതിനായി കഫയ്ക്ക് ചുറ്റും സൗരോർജ്ജ വേലിയും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ താൽക്കാലിക ഷെഡ്ഢിലായിരുന്നു കഫെ പ്രവർത്തിച്ചിരുന്നത്. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി കെ സാമുവൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് അംഗം സത്യൻ,ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ…
Read Moreടാഗ്: kerala forest
കാട്ടാനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചു
konnivartha.com: ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിൽ ഇറങ്ങുന്ന ആനകളെ തടയാൻ സൗരോർജ്ജ വേലി സ്ഥാപിക്കാൻ വേണ്ടി വനം വകുപ്പ് ടെൻഡർ ക്ഷണിച്ചു. 20 ലക്ഷം രൂപ അടങ്കൽ തുകയിൽ 6.400 കിലോമീറ്റർ ദൂരം സൗരോർജ്ജ വേലി സ്ഥാപിക്കാനാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്.24/10/2024 ൽ ടെൻഡർ ഓപ്പൺ ചെയ്യും.തുടർ നടപടിക്രമങ്ങൾ പൂർത്തികരിച്ച് 10 ദിവസത്തിനുള്ളിൽ പണികൾ ആരംഭിക്കാൻ കഴിയും എന്ന് വനം വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.. മണക്കയം പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് അള്ളുങ്കൽ ഡാം വരെ 2.5 കിലോമീറ്റർ ദൂരം ഒരു റീച്ചും ഡാം മുതൽ സീതത്തോട് ജംഗ്ഷന് സമീപം വരെ 3.9 കിലോമീറ്റർ ദൂരം മറ്റൊരു റീച്ചുമായാണ് ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ ഒക്ടോബർ 11 ന് ചിറ്റാർ പഞ്ചായത്തിൽ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗ തീരുമാനപ്രകാരമാണ് സൗരോർജ്ജ…
Read Moreപ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും
konnivartha.com: പത്തനംതിട്ട ജില്ലയിലെ ചിറ്റാർ- സീതത്തോട് പ്രദേശങ്ങളിൽ കാട്ടാന നാട്ടിൽ ഇറങ്ങി നാശം വിതയ്ക്കുന്നത് അഡ്വ: കെ യു ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ചതിൻ്റെ ഭാഗമായി വനം വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പടെയുള്ള ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർ ചിറ്റാറിൽ സ്ഥലം സന്ദർശിച്ചു. വനം വകുപ്പും പൊലീസും ചേർന്ന് ആന കക്കാട്ടാർ മുറിച്ച് കടന്ന് നാട്ടിലേക്ക് പ്രവേശിക്കാതിരിക്കാൻ ഹാങ്ങിങ് ഫെൻസിംഗ് സ്ഥാപിക്കുകയും മയക്കു വെടി വയ്ക്കുന്നത് ഉൾപ്പെടെയുള്ള നടപടികളും,പടക്കം,തോട്ട തുടങ്ങിയവ ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കി ആനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തുന്നതിന് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച സംഘം ചിറ്റാറിൽ ക്യാമ്പ് ചെയ്യും. ചിറ്റാർ ഊരാംപാറയിൽ വനം പോലീസ് ഉദ്യോഗസ്ഥരുടെ തിരച്ചിൽ സംഘത്തിനൊപ്പം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ…
Read Moreകോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികൾക്കായി തുറന്നു
konnivartha.com: പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യം എന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനകളുടെ പുനരധിവാസത്തിന് ഇത്തരത്തിൽ ഒരു ആശയം മറ്റെവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല. പ്രകൃതി സംരക്ഷണത്തിന്റെ ദ്വിമുഖ ദൗത്യമാണ് കാപ്പുകാട് പദ്ധതിയിലൂടെ നടപ്പാവുന്നത്. ഇവിടത്തെ വനാശ്രിത സമൂഹമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തേക്ക് 25 വർഷത്തെ ഗ്യാരണ്ടിയിൽ 1.7 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടുണ്ട്. ഇത്തരത്തിൽ വനാശ്രിത സമൂഹത്തെയും വനാതിർത്തിയിൽ താമസിക്കുന്ന ജനവിഭാഗങ്ങളെയും ചേർത്തു നിർത്തുന്ന പദ്ധതികൾ നടപ്പാക്കുക എന്നത് രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എന്നും മന്ത്രി അറിയിച്ചു. കേരള…
Read Moreപെരിയാർ കടുവാസങ്കേതം : ജനവാസമേഖല ഒഴിവാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും
konnivartha.com: പെരിയാർ കടുവാസങ്കേതത്തിൽ നിന്നും പമ്പാവാലി/ഏയ്ഞ്ചൽവാലി സെറ്റിൽമെന്റുകളിലെ 502.723 ഹെക്ടർ ജനവാസമേഖല ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോ?ഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാ?ഗമായി കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട അധിക വിവരങ്ങൾ ഉൾപ്പെടെ ചേർത്ത് ശുപാർശ സമർപ്പിക്കും. ഈ മാസം 9ന് ചേരുന്ന ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ ഇക്കാര്യം പരിഗണിക്കാനായാണ് അടിയന്തിരമായി മുഖ്യമന്ത്രി യോഗം വിളിച്ചത്. തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് 8.9725 ച.കി.മീ. ജനവാസമേഖല ഒഴിവാക്കി മൂന്നാർ ഡിവിഷനിൽ നിന്ന് 10.1694 ച.കി.മീ. റിസർവ് വനമേഖല പക്ഷി സങ്കേതത്തിൽ ഉൾപ്പെടുത്താനുള്ള നിർദ്ദേശവും ദേശീയ വന്യജീവി ബോർഡ് സ്റ്റാന്റിംഗ് കമ്മിറ്റിയുടെ അംഗീകാരം ലഭ്യമാക്കുവാൻ വീണ്ടും ശുപാർശ ചെയ്യും. യോഗത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി…
Read Moreവനം-വന്യജീവി വകുപ്പ് : സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍
konnivartha.com: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടുവരെ വനം-വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ സംസ്ഥാന/ജില്ലാതലത്തില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങള്‍ കോന്നി റിപ്പബ്ലിക്കന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍. എല്‍.പി, യു.പി, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുള്ളവര്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് മത്സരങ്ങളും, എച്ച്.എസ്, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിഭാഗത്തിലുളളവര്‍ക്ക് ഉപന്യാസരചന മത്സരവുമാണ്. ഒക്ടോബര്‍ രണ്ടിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി/കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗ മത്സരങ്ങള്‍. രാവിലെ ഒന്‍പത് മുതലാണ് നടത്തുക. ഓരോ കാറ്റഗറിയിലും ഓരോ ഇനത്തിലും ഒരു സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാം. ക്വിസ് മത്സരത്തിന് ഒരു സ്ഥാപനത്തില്‍ നിന്ന് രണ്ട് വിദ്യാര്‍ഥികള്‍ അടങ്ങിയ ടീമിനോ ഒരു വിദ്യാര്‍ഥിക്ക് മാത്രമായോ പങ്കെടുക്കാം. പങ്കടുക്കാനായി പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രംസഹിതം രജിസ്റ്റര്‍ ചെയ്യണം.…
Read Moreകർഷകരോഷം ഇരമ്പി: വനംവകുപ്പ് ആസ്ഥാനത്തേക്ക് കർഷകർ പ്രതിഷേധ മാർച്ച് നടത്തി
konnivartha.com: കാട്ടുമൃഗങ്ങളിൽനിന്ന് കൃഷിയേയും, കർഷകരേയും രക്ഷിക്കുക, വന്യജീവി നിയമം കേന്ദ്രസർക്കാർ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം നേതൃത്വത്തിൽ കോന്നി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകർ നടത്തിയ പ്രതിഷേധ മാർച്ചിലാണ് പ്രതിഷേധം ഇരമ്പിയത്.മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കർഷകരാണ് സമരത്തിൽ അണിനിരന്നത്. മാരൂർപാലം ജംങ്ഷനിൽ നിന്നും ആരംഭിച്ച കർഷക മാർച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു.തുടർന്നു നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.ബി.രാജീവ്കുമാർ അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ശ്യാംലാൽ, എസ്. മനോജ്, കർഷക സംഘം ജില്ലാ ജോ.സെക്രട്ടറി കെ.ജി.വാസുദേവൻ, വൈസ് പ്രസിഡൻ്റ് ജി.അനിൽകുമാർ, ഏരിയാ സെക്രട്ടറി ആർ. ഗോവിന്ദ്, പ്രസിഡൻ്റ് കെ.എസ്.സുരേശൻ, പി.എസ്.കൃഷ്ണകുമാർ, കെ.ആർ.ജയൻ, ദിൻരാജ്, വർഗീസ് സഖറിയ, രവിശങ്കർ, സി.കെ.നന്ദകുമാർ റ്റി.രാജേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. നാട്ടിലെ…
Read Moreകാടിറങ്ങിയ വന്യ മൃഗങ്ങളും കേരള വനം വകുപ്പും
വനം പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് വന്യജീവികളെ കാടിറങ്ങാതെ പരിപാലിക്കേണ്ട ചുമതലയുള്ള ഏക വകുപ്പ് ആണ് വനം വന്യ ജീവി വകുപ്പ് . ഏറെ നാളായി വനം കാക്കുന്നവര്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാതെ ഫയലുകളില്‍ അടയിരിക്കുന്നു . വന്യ മൃഗങ്ങളും മനുഷ്യരും തമ്മില്‍ ഉള്ള സംഘര്‍ഷം ലഘൂകരിക്കേണ്ട മാര്‍ഗം ഒന്ന് പോലും ഫലവത്തായി നടപ്പിലാക്കാന്‍ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല .വനം മന്ത്രിയും താഴെക്ക് ഉള്ള സംവിധാനങ്ങളും പൂര്‍ണ്ണ പരാജയം ആണ് എന്ന് വന മേഖലയുമായി ബന്ധം ഉറപ്പിച്ചു വാസം ഉള്ള ആളുകള്‍ കൃത്യമായി പറയുന്നു . വന്യ ജീവികള്‍ക്ക് വനത്തില്‍ വിഹരിച്ചു അവയ്ക്ക് യഥേഷ്ടം കഴിക്കാന്‍ ഉള്ള വിഭവം ഇല്ല . ഏറ്റവും വലിയ മൃഗമായ ആനകള്‍ക്ക് പുല്ലിനത്തില്‍പ്പെട്ട ഭക്ഷണത്തോട് ആണ് താല്പര്യം . ഈറ്റയും മുളയും സ്വാഭാവികമായി ഇപ്പോള്‍ വളരുന്നില്ല .അങ്ങനെ ഉള്ള സാഹചര്യത്തില്‍ ഈറയും മുളയും…
Read Moreകോന്നിയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി : 3വര്‍ഷത്തിനിടെ ചരിഞ്ഞത് നിരവധി കാട്ടാനകള്‍
konnivartha.com: കോന്നി കൊക്കാത്തോട് കോട്ടാംമ്പാറയിൽ വനത്തിനുള്ളിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.വനത്തിനുള്ളിലെ നരകനരുവി ഭാഗത്താണ് ഏകദേശം 34 വയസ്സുള്ള പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് നടുവത്തുംമൂഴി റേഞ്ചിലെ കൊക്കാത്തോട് ഫോറെസ്റ്റ് സ്റ്റേഷനിലെജീവനക്കാര്‍ സ്ഥിരം പരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത് .പോസ്റ്റ്മോർട്ടം നടപടികൾ വനം വകുപ്പിന്റെ വെറ്റിനറി ഡോക്ടറിന്റ സാന്നിധ്യത്തിൽ ഇന്ന് നടക്കും കോന്നി, റാന്നി ഡിവിഷൻ പരിധികളിൽ നിരവധി കാട്ടാനകള്‍ ആണ് കഴിഞ്ഞ മൂന്നു വര്‍ഷത്തിനു ഇടയില്‍ ചരിഞ്ഞത് . എരണ്ട കെട്ടുമൂലം ആണ് കാട്ടാനകള്‍ ചരിയുന്നത് എന്നതാണ് വനം വകുപ്പിന്‍റെ സ്ഥിരം ഭാക്ഷ്യം. ഇതിലൊന്നും കൃത്യമാർന്ന കാരണം കണ്ടെത്തൽ നടത്താൻ അതാത് റേഞ്ചുകൾ തയ്യാറാവാറില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. കാട്ടാനകള്‍ക്ക് ആവശ്യം ഉള്ള പുല്ല് ഇനം സസ്യങ്ങള്‍ വനത്തില്‍ ലഭ്യതക്കുറവ് ഉണ്ട് എന്നാണ് ജോലിയില്‍ നിന്നും വിരമിച്ച വന പാലകര്‍ പറയുന്നത്…
Read Moreകാലവര്‍ഷം :വനം വകുപ്പ് ഉടമസ്ഥതയില്‍ ഉള്ള അപകടകരമായ വൃക്ഷങ്ങള്‍ മുറിക്കണം
konnivartha.com: കനത്ത മഴയും കാറ്റും മുന്‍നിര്‍ത്തി സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ ഭൂമിയിൽ അപകടകരമായ രീതിയിലുള്ള മരങ്ങൾ, ചില്ലകൾ വ്യക്തികളുടെ / സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിൽ അടിയന്തിരമായി മുറിച്ചുമാറ്റണം എന്നും അല്ലാത്തപക്ഷം ഇതിന്മേൽ ഉണ്ടാകുന്ന എല്ലാവിധ കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും ഉത്തരവാദിയെന്ന് സംസ്ഥാനത്തെ മിക്ക തദേശ സ്വയം ഭരണ സെക്രട്ടറിമാരും കഴിഞ്ഞ രണ്ടു മാസമായി ഉത്തരവ് ഇറക്കാന്‍ തുടങ്ങിയിട്ട് . എന്നാല്‍ ബന്ധപ്പെട്ട എത്ര ആളുകള്‍ വൃക്ഷങ്ങള്‍ മുറിച്ച് മാറ്റി എന്നുള്ള കണക്കു ഇതുവരെ പഞ്ചായത്തുകളില്‍ ഇല്ല . ഒരു സര്‍ക്കാര്‍ സ്ഥാപനവും റോഡിലേക്ക് ഇറങ്ങിയുള്ള വൃക്ഷ തലപ്പുകള്‍ പോലും മുറിച്ച് നീക്കിയില്ല . അതില്‍ മാതൃകയാകേണ്ട വകുപ്പുകള്‍ ഒന്നും ഒരു ഇല പോലും നീക്കം ചെയ്തു കണ്ടില്ല . കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ അപകടാവസ്ഥയില്‍ ഉള്ള എത്ര…
Read More