വന്യജീവി സംഘര്‍ഷ ലഘൂകരണ കരട് നയസമീപന രേഖ: സംസ്ഥാന ശില്പശാല 27 ന്

  konnivartha.com: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിന്‍മേല്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ആഗസ്റ്റ് 27-ന് രാവിലെ ഒന്‍പതിന് ജഗതി ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗവ. വകുപ്പുകള്‍, ശാസ്ത്രജ്ഞര്‍, ആദിവാസി പ്രതിനിധികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ ശില്പശാലയിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് വനം വകുപ്പ് ഭാവി പദ്ധതികള്‍ വിഭാവനം ചെയ്യുക. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കും. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, വനം മേധാവി രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ പി പുകഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ.…

Read More

കുളത്തുമണ്ണിൽ ഇറങ്ങിയത്‌ “ഒര്‍ജിനല്‍ പുലി “:ക്യാമറാക്കണ്ണില്‍ പുലി വീണില്ല : കൂടുതന്നെ സ്ഥാപിക്കണം

  konnivartha.com: കുളത്തുമണ്ണിൽ പുലി ആടിനെ കൊന്നു. മോഹനവിലാസം സന്തോഷിന്റെ ആടിനെയാണ് കഴിഞ്ഞ രാത്രി പുലി കൊന്നത്. രാവിലെയാണ് വീട്ടുകാർ വിവരം അറിയുന്നത്. കൂടിനു പുറത്ത് ആടിനെ ചത്ത നിലയിയില്‍ കണ്ടെത്തി . രാത്രിയിൽ പുലിയെത്തി കൂട്ടിൽ നിന്ന് ആടിനെ വലിച്ചെടുത്ത് കൊന്നതാണെന്നു കരുതുന്നു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.എന്നാല്‍ കൂട് വെക്കാതെ എങ്ങനെ പുലി വീഴും എന്ന് നാട്ടുകാര്‍ക്ക് അറിയില്ല . പുലി സാന്നിധ്യം ഉണ്ടായാല്‍ ക്യാമറ വെക്കുന്ന പതിവ് ശൈലിയില്‍ ആണ് ഇപ്പോഴും വനം വകുപ്പ് . നാട്ടില്‍ പുലി ഇറങ്ങിയാല്‍ കൂട് വെച്ചു പിടിച്ചു ഉള്‍ക്കാട്ടില്‍ കൊണ്ട് ചെന്ന് വിടേണ്ട ബാധ്യത ഉള്ളതിനാല്‍ വനം വകുപ്പ് അവസാന പരീക്ഷണം എന്ന നിലയില്‍ മാത്രം കൂട് വെക്കും . അത് വരെ ക്യാമറ…

Read More