konnivartha.com: ചിറ്റാർ സീതത്തോട് പ്രധാന റോഡിൽ കാട്ടാനകളുടെ സാന്നിദ്ധ്യം തുടരുന്ന സാഹചര്യത്തിൽ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലെ തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ, വനം,റവന്യു,പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ അടിയന്തിര യോഗം വിളിച്ചു.വെളളിയാഴ്ച്ച പകൽ 2.30 ന് ചിറ്റാർ പഞ്ചായത്ത് ഓഫീസിലാണ് യോഗം ചേരുന്നത്. ചിറ്റാർ ഊരാംപാറയിലെ ജനവാസ മേഖലയിലാണ് 2 കാട്ടു കൊമ്പൻമാരുടെ സാന്നിദ്ധ്യം അടുത്തിടയായി കണ്ടുവരുന്നത്.അള്ളുങ്കൽ വനമേഖലയിൽ നിന്നും ഇറങ്ങി വരുന്ന ആനകൾ കക്കാട്ടാറ് നീന്തി കടന്നാണ് ജനവാസ മേഖലയിലും ഊരാംപാറ ഭാഗത്തു കൂടി കടന്നു പോകുന്ന ചിറ്റാർ സീതത്തോട് പൊതുമരാമത്ത് റോഡിലും എത്തുന്നത്. ആനയുടെ സാന്നിദ്ധ്യം അറിഞ്ഞ നിമിഷം മുതൽ വനപാലകരുടെ പ്രത്യേക ശ്രദ്ധ ഈ പ്രദേശത്തുണ്ട്.ജനങ്ങൾക്കും വാഹനയാത്രികർക്കും മുന്നറിയിപ്പ് നല്കി റോഡിൽ വനപാലകർ നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് വൻ…
Read Moreടാഗ്: kerala forest elephant
കാട്ടാന എണ്ണത്തിൽ കുറവ് : വനംവകുപ്പ് മന്ത്രി :ഇഷ്ടം പോലെ പറുക്കി എടുക്കാം എന്ന് ജനങ്ങള്‍
konnivartha.com: സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ വിലയിരുത്തിക്കൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.കേരളത്തിൽ ഇപ്പോഴുള്ള ആകെ കാട്ടാനകളുടെ എണ്ണം 1793 ആണെന്നും കഴിഞ്ഞ വർഷം 1920 ആനകളാണ് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. 2017 ലാണ് അവസാനമായി കാട്ടാന സെൻസസ് നടന്നത്.5 വർഷം കൂടുമ്പോഴാണ് സെൻസസ്. ചില സാങ്കേതിക കാരണങ്ങളാൽ കഴിഞ്ഞ വർഷം നടക്കേണ്ട സെൻസസ് മുടങ്ങിയിരുന്നു.ഇക്കുറി സെൻസസ് നടപടികൾക്കായി റാന്നി ഡിവിഷനില്‍ മാത്രം 108 ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു . ആനകളെ നേരിട്ട് നിരീക്ഷിക്കൽ, പിണ്ടങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായ പരിശോധന, ആനകളുടെ സാന്നിധ്യമുള്ള പ്രദേശത്തെ ജല സ്രോതസുകൾ, സസ്യങ്ങൾ, കുറ്റിച്ചെടികൾ തുടങ്ങിയവയുടെ പരിശോധനയിൽ കൂടിയുള്ള കണ്ടെത്തലുകൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിച്ചാണ് ഇപ്പോഴും സെന്‍സസ് നടക്കുന്നത് . കാലം മാറിയത് അറിയാത്തത് വനം വകുപ്പ് മാത്രം ആണ്…
Read More