konnivartha.com; 2025-26 ലെ ദേശീയ കടുവാ കണക്കെടുപ്പിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയിട്ടുള്ള തയ്യാറെടുപ്പകളുടെ അവലോകനം ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്സ് രാജേഷ് രവീന്ദ്രന്‍ ഐ. എഫ്. എസ്., ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡോക്ടര്‍ പ്രമോദ് ജി.കൃഷ്ണന്‍, ഐ. എഫ്. എസ്. എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. കടുവകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനായി രാജ്യവ്യാപകമായി നടത്തുന്ന ആറാമത്തെ കണക്കെടുപ്പാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. 2025 ഡിസംബര്‍ 1 മുതല്‍ 2026 ഏപ്രില്‍ വരെയുള്ള കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. കണക്കെടുപ്പിനായുള്ള പരിശീലനങ്ങളുടെ സമയക്രമവും ഉപകരണങ്ങള്‍ വാങ്ങുന്നതിലെ പുരോഗതിയും യോഗം വിലയിരുത്തി. 2025 ഡിസംബര്‍ 1 മുതല്‍ ആരംഭിക്കുന്ന, എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന, കണക്കെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പെരിയാര്‍, പറമ്പിക്കുളം കടുവാ സങ്കേതങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 37 ഫോറസ്‌റ് ഡിവിഷനുകളിലായുള്ള 673 ബ്ലോക്കുകളില്‍ ട്രാന്‍സെക്ടുകളിലും നിര്‍ദ്ദിഷ്ട പാതകളിലും സഞ്ചരിച്ച്…
Read Moreടാഗ്: kerala forest department
ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി
ഓപ്പറേഷൻ “വനരക്ഷ”: സംസ്ഥാനത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സംസ്ഥാനത്തെ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും, നിർമ്മാണ പ്രവൃത്തികൾ, റോഡ് നിർമ്മാണം, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമ്മാണം, ജണ്ട നിർമ്മാണങ്ങൾ, സോളാർ മതിൽ നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്-ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ “ഓപ്പറേഷൻ വനരക്ഷ” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വനം വകുപ്പിൽ…
Read Moreമനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പരിപാടി :ഒന്നാം ഘട്ടം അവസാനിച്ചു
konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെപ്തംബർ 16 മുതൽ 30 വരെ നടപ്പാക്കിയ ഒന്നാംഘട്ടം അവസാനിക്കുമ്പോൾ മനുഷ്യ വന്യജീവി സംഘർഷ സംബന്ധമായി പൊതുജനങ്ങളിൽ നിന്നും പതിനായിരത്തോളം പരാതികളാണ് ലഭിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു . 210 പഞ്ചായത്തുകളില്‍ പരാതികള്‍ ലഭിച്ചു .ഹെല്‍പ്പ് ഡസ്ക് സജീകരിച്ചിരുന്നു . പഞ്ചായത്തുതലത്തിൽ പരിഹരിക്കാൻ കഴിയുന്ന പരാതികൾ പരിഹരിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ആണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചത് .മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ വനം വകുപ്പ് നടത്തിയിരുന്നു .രണ്ടാം ഘട്ടത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആണ് പരാതി പരിഹാരം പദ്ധതി .
Read More71 വനം വകുപ്പ് ഓഫീസുകളില്‍ വിജിലൻസ്സിന്‍റെ മിന്നൽ പരിശോധന
konnivartha.com: സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വൻ ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിലാണ് വിജിലൻസ് സംഘം സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ പരിശോധന നടത്തുന്നത്. വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനുള്ള പരിശോധനകളുടെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലാണ് മിന്നല്‍ പരിശോധന നടക്കുന്നത് . വനം വകുപ്പിന്റെ വിവിധ ഓഫിസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും നിർമാണ പ്രവൃത്തികൾ, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമാണം, എൻ.ഒ.സി അനുവദിക്കൽ, ജണ്ട നിർമാണങ്ങൾ, സോളാർ മതിൽ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായി വിവിധയിടങ്ങളില്‍ നിന്നും പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് മിന്നല്‍ പരിശോധന തുടങ്ങിയത്…
Read Moreമനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: നയരേഖ തയ്യാറാക്കാൻ ജനകീയ അഭിപ്രായങ്ങൾ കേൾക്കും
konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം സംബന്ധിച്ച നായരേഖ എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേട്ട് മാത്രമേ സർക്കാർ തയ്യാറാക്കൂ എന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിൻമേൽ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിന്റെ മുന്നോടിയായാണ് ജനപ്രതിനിധികളെയും കർഷരെയും മാധ്യമ പ്രവർത്തകരെയുമടക്കം വനമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെുയും ക്ഷണിച്ച് ശില്പശാല സംഘടിപ്പിച്ചത്. ഈ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ 31 ന് കോഴിക്കോട് നടക്കുന്ന പരിപാടിയാർ ജനസമക്ഷം അവതരിപ്പിക്കും. 1972 ലെ വന്യജീവി സംരക്ഷണം സംബന്ധിച്ച കേന്ദ്ര നിയമം കൂടുതൽ പ്രായോഗികമാക്കുന്നതിന് കാലോചിതമായ മാറ്റങ്ങൾ ഉണ്ടാവേണ്ടതുണ്ട്. നിയമം വിട്ട് പ്രവർത്തിക്കുവാൻ ഉദ്യോഗസ്ഥർക്ക് സാധിക്കില്ല. അതേസമയം ജനങ്ങളുടെ സുരക്ഷിതത്വത്തിനും വർധിച്ച പ്രാധാന്യമുണ്ട്. ഈ രണ്ട്…
Read More‘മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു
”മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു :”സ്വമേധയാ ഹാജരായ ഹർജിക്കാരി മെയ്‌മോൾ പി ഡേവിസ്സിനെ ഹൈക്കോടതി കേട്ടു konnivartha.com: കാട്ടാന പതിവായി എത്തുന്ന സ്വന്തം സ്ഥലം റീബില്‍ഡ് കേരള ഡിവലപ്‌മെന്റ് പദ്ധതി പ്രകാരം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മെയ്മോള്‍ പൈനാടത്ത് തീരുമാനിച്ചത് 2018-ലാണ്.എന്നാല്‍ വിവിധ തടസ്സ വാദങ്ങള്‍ നിരത്തി വനം വകുപ്പ് വാചാലരായതോടെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മെയ്മോള്‍ ഇറങ്ങി . ഒടുവില്‍ ”മെയ്മോള്‍ മിടുക്കിയാണ്.” എന്ന് നിയമം ഒന്നാകെ പറയുന്നു . ആര്‍ക്കിയോളജിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ് മെയ്മോള്‍ പൈനാടത്ത്. മെയ് മോളുടെ പിതാവ് നേരത്തേ മരണപ്പെട്ടു . അമ്മ മോളിയ്ക്ക് ശാരീരിക സുഖം ഇല്ല . കാട്ടാനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങുന്ന ഭൂമി വനം വകുപ്പിന് പ്രത്യേക പദ്ധതി പ്രകാരം നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും എന്ന്…
Read Moreവന്യജീവി സംഘര്‍ഷ ലഘൂകരണ കരട് നയസമീപന രേഖ: സംസ്ഥാന ശില്പശാല 27 ന്
konnivartha.com: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനും നിവാരണത്തിനുമായി വനം വകുപ്പ് തയ്യാറാക്കിയ കരട് നയസമീപന രേഖയിന്‍മേല്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ശില്പശാല ആഗസ്റ്റ് 27-ന് രാവിലെ ഒന്‍പതിന് ജഗതി ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ഗവ. വകുപ്പുകള്‍, ശാസ്ത്രജ്ഞര്‍, ആദിവാസി പ്രതിനിധികള്‍, കര്‍ഷകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ ശില്പശാലയിലെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചാണ് വനം വകുപ്പ് ഭാവി പദ്ധതികള്‍ വിഭാവനം ചെയ്യുക. ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ചക്ക് രണ്ടിന് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ആന്റണി രാജു എം എല്‍ എ അധ്യക്ഷത വഹിക്കും. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിന്‍ഹാജ് ആലം, വനം മേധാവി രാജേഷ് രവീന്ദ്രന്‍, ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ ഡോ. പ്രമോദ് ജി കൃഷ്ണന്‍, അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ ഡോ പി പുകഴേന്തി, ഡോ. എല്‍ ചന്ദ്രശേഖര്‍, ഡോ.…
Read Moreമുഖ്യമന്ത്രിയുടെ 2025 ലെ ഫോറസ്റ്റ് മെഡല്‍ 26 പേര്‍ക്ക്
കോന്നി ഡിവിഷൻ നടുവത്തുമൂഴി റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർ അഭിലാഷ് പി. ആറും അവാര്‍ഡിന് അര്‍ഹനായി konnivartha.com: മാതൃകാ സേവനം കാഴ്ച വെക്കുന്ന വന സംരക്ഷണ വിഭാഗം ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ഇക്കൊല്ലം 26 പേര്‍ അര്‍ഹരായി. റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സുബൈര്‍ എന്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആനന്ദന്‍ കെ.വി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മുഹമ്മദ് റൗഷാദ് കെ. ജെ, പ്രവീണ്‍ പി. യു, സാബു ജെ. ബി, ആനന്ദന്‍ പി. വി, ജിജില്‍ കെ, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സജീഷ് കുമാര്‍ ജി, അഭിലാഷ് പി. ആര്‍, അഹല്യാ രാജ്, ജസ്റ്റിന്‍ ജോണ്‍, അജു റ്റി. ദിലീപ് കുമാര്‍ എം. നജീവ് പി. എം, രാജീവ് കെ. ആര്‍, ഗ്രീഷ്മ എം, ബിജു…
Read Moreയുവ എഴുത്തുകാർക്കായുള്ള പരിസ്ഥിതി ക്യാമ്പിലേക്ക് അപേക്ഷിക്കാം
konnivartha.com: കേരള വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് പുതു തലമുറയിലെ എഴുത്തുകാരില്‍ പാരിസ്ഥിതികബോധം വളര്‍ത്തുന്നതിനും വനം-വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനുമായി ത്രിദിന പരിസ്ഥിതി പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ക്യാമ്പുകളില്‍ പങ്കെടുക്കുന്നതിനായി 35 വയസ്സില്‍ താഴെയുള്ള എഴുത്തുക്കാരില്‍ നിന്നും ജൂലൈ 28 മുതല്‍ അപേക്ഷകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 12 വൈകിട്ട് 5 മണിക്കുള്ളില്‍ ഓണ്‍ലൈന്‍ ആയോ തപാല്‍ മാര്‍ഗമോ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അപേക്ഷാഫോറത്തിനൊപ്പം ഒരു സാഹിത്യ സൃഷ്ടി കൂടി ഉള്‍പ്പെടുത്തണം. തപാലില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഡയറക്ടര്‍, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, വനം വകുപ്പാസ്ഥാനം, വഴുതക്കാട്, തിരുവനന്തപുരം- 695014 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ക്യാമ്പിന്റെ സ്ഥലവും തീയതിയും സംബന്ധിച്ചുള്ള അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2529145 എന്ന നമ്പരില്‍ ബന്ധപ്പെടാം.
Read Moreകോന്നിയില്‍ വനമഹോത്സവം ആചരിച്ചു: വിത്തൂട്ട് നടത്തി
konnivartha.com: കേരള വനം വന്യജീവി വകുപ്പ് കോന്നി ദക്ഷിണ കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനും കോന്നി സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി. യോഗം കോളേജിലെ ഭൂമിത്രസേന ക്ലബ്ബും സംയുക്തമായി വനമഹോത്സവം ആചരിച്ചു. വനമഹോത്സവത്തിന്‍റെ ഭാഗമായി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് ‘വിത്തൂട്ട്’ എന്ന പേരിൽ ആദിച്ചൻപാറ, കിളിക്കുളം എന്നീ വനപ്രദേശങ്ങളിൽ സീഡ്ബോൾ നിക്ഷേപവും, വനയാത്രയും സംഘടിപ്പിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി.കെ.ഷാജി ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഭൂമിത്രസേന ക്ലബ്ബ് കോർഡിനേറ്റർ വി.എസ്. ജിജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അബു എന്നിവർ സംസാരിച്ചു.
Read More