ശബരിമല തീര്‍ഥാടനം :കല്ലേലി അച്ചന്‍കോവില്‍ കാനന പാത സഞ്ചാരയോഗ്യമാക്കണം : കല്ലേലികാവ് ഭരണ സമിതി നിവേദനം നല്കി konnivartha.com; : ശബരിമല തീര്‍ഥാടനകാലം അടുത്തിരിക്കെ അയ്യപ്പന്മാര് കാല്‍നടയായി എത്തുന്ന പരമ്പരാഗത അച്ചന്‍കോവില്‍ കല്ലേലി കാനന പാത അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണം എന്ന് ആവശ്യം ഉന്നയിച്ച് കല്ലേലി ഊരാളി അപ്പൂപ്പന് കാവ് ഭരണ സമിതി വനം വകുപ്പ് മന്ത്രിയ്ക്കും എന്‍ സി പി(എസ് ) നേതൃത്വത്തിനും നിവേദനം നല്കി . വനം വകുപ്പിന്റെ കല്ലേലി കാവല്‍പ്പുര മുതല്‍ കല്ലേലികാവിനു മുന്നിലൂടെ ഉള്ള അച്ചന്‍കോവില്‍ കോട്ടവാസല്‍ ചെങ്കോട്ട കാനന പാതയുടെ കല്ലേലി ചെക്ക് പോസ്റ്റ് മുതല്‍ വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടക്കുന്നില്ല . റോഡിന്റെ ഇരു ഭാഗവും വലിയ കുഴികള്‍ ആണ് .വാഹനങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് കടന്നു പോകുന്നത് .നിത്യവും അപകട മേഖലയാണ് . റോഡിലെ ഇരു ഭാഗത്തെയും കുഴികള്‍ മണ്ണിട്ട് നികത്താന്‍…
Read Moreടാഗ്: kerala forest
ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം
konnivartha.com; വന്യമൃഗ ആക്രമണങ്ങളിൽ കന്നുകാലികള്‍ക്കും കൃഷിയ്ക്കുംനാശനഷ്ടം നേരിടുന്ന മേഖലയായി വടശ്ശേരിക്കര കുമ്പളത്താമൺ ഗ്രാമം മാറുന്നു .നാല് വശത്ത് നിന്നും വന്യ മൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങതോടെ നടുക്കുള്ള കുമ്പളത്താമൺ ഗ്രാമത്തിലെ താമസക്കാര്‍ ആശങ്കയില്‍ ആണ് . ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം എന്ന സ്ഥിതിയില്‍ ആണ് ജനം .ജനങ്ങളുടെ പ്രതികരണങ്ങളില്‍ വനം വകുപ്പിന് ഇളക്കം ഇല്ല . ഒരു കൂട് കൊണ്ട് വെച്ചിട്ട് വന്യ മൃഗം ഇതില്‍ കയറിയാല്‍ പിടികൂടി വനത്തില്‍ വിടാം എന്ന മനോഭാവം മുറുകെ പിടിക്കുന്ന വകുപ്പ് ആണ് വനം വകുപ്പ് . മനുഷ്യ വന്യ മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ആധുനിക ഹാളുകളില്‍ യോഗം കൂടുന്ന വകുപ്പുകള്‍ സാധാരണ ജനത്തിന്‍റെ ആത്മ രോക്ഷം തിരിച്ചറിയണം . കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കുമ്പളത്താമൺ ഡയറി ഫാമിലെ…
Read Moreപേരുവാലി കുടിവെള്ള പദ്ധതി ; 1000 കുടുംബങ്ങളിലേക്ക് ശുദ്ധജലം
konnivartha.com: തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മണ്ണീറ, എലിമുള്ളുംപ്ലാക്കൽ വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്ന തരത്തിൽ വിഭാവനം ചെയ്തിട്ടുള്ള പേരുവാലി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നടത്തി. ഇരു വാർഡുകളിലെ 1000 കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്ന തരത്തിലുള്ള ബ്രഹത് പദ്ധയാണ് 11.57 കോടി മുതൽ മുടക്കിൽ നിർമ്മാണം ആരംഭിക്കുന്നത്. വനം വകുപ്പിൻ്റെ അധീനതയിലുള്ള 64 സെൻ്റ് സ്ഥലമാണ് പദ്ധതിയ്ക്കായി വിട്ടു കിട്ടിയിട്ടുളളത്. ആദ്യഘട്ടത്തിൽ വനം വകുപ്പിൻ്റെ സ്ഥലത്ത് കിണർ, പമ്പ് ഹൗസ്, പൈപ്പ്ലൈൻ സ്ഥാപിക്കൽ എന്നിവയ്ക്കായി വകയിരുത്തിയിരിക്കുന്ന 2.12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. മണ്ണ് ടെസ്റ്റ് നടത്തിയതിന് ശേഷം നിർമ്മാണ പ്രവർത്തന്നങ്ങൾ തുടങ്ങും. വെള്ളം സംഭരിക്കുന്നതിനുള്ള പ്രധാന സംഭരണ ടാങ്കുകൾ നിർമ്മിക്കുവാൻ സ്ഥലം സൗജന്യമായി വിട്ടു തന്നവരായ എലിമുള്ളുംപ്ലാക്കൽ പുത്തൻപുരയിൽ മത്തായി കുരുവിള, മണ്ണീറ വടക്കേക്കര തെക്കേതിൽ ജി.…
Read Moreകെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും
മലയോര വന മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഗുണകരമായ തീരുമാനം konnivartha.com; കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ വനഭൂമിയില്‍ പട്ടയം അനുവദിക്കും. 1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയോടെ ഭൂമി പതിച്ചു നല്‍കാന്‍ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ഭൂമി കൈവശം വെച്ച് വരുന്നവര്‍ പലവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നല്‍കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
Read Moreസർക്കാരിന് അനാസ്ഥ:ജനങ്ങൾ ഭീതിയില്‍ :കൊടിക്കുന്നിൽ സുരേഷ് എം.പി
പത്തനാപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം: സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും അനാസ്ഥ : കൊടിക്കുന്നിൽ സുരേഷ് എം.പി. konnivartha.com; കൊല്ലം ജില്ലയിലെ ചങ്ങാപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും ഗുരുതരമായ അനാസ്ഥയുടെയും അലംഭാവത്തിന്റെയും തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. മനുഷ്യവാസ പ്രദേശങ്ങളിൽ വന്യജീവികളുടെ കടന്നുകയറ്റം ദിവസേന വർധിച്ചുവരുന്നുവെങ്കിലും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് എം.പി. ആരോപിച്ചു. വനം വകുപ്പിന്റെ ഫീൽഡ് സംവിധാനങ്ങൾ ദുർബലമായതും, ആധുനിക നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം എന്നും എം.പി. ചൂണ്ടിക്കാട്ടി. ചങ്ങാപ്പാറയിൽ നടന്ന സംഭവം, വന്യജീവി നിയന്ത്രണ സംവിധാനത്തിലെ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഭീതിയിലായിരിക്കെ സർക്കാർ അനാസ്ഥയോടെ നോക്കി നിൽക്കുന്ന…
Read Moreഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി
ഓപ്പറേഷൻ “വനരക്ഷ”: സംസ്ഥാനത്തെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സംസ്ഥാനത്തെ വനം വകുപ്പിന്റെ വിവിധ ഓഫീസുകളിൽ സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നു വരുന്നതായും, നിർമ്മാണ പ്രവൃത്തികൾ, റോഡ് നിർമ്മാണം, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമ്മാണം, ജണ്ട നിർമ്മാണങ്ങൾ, സോളാർ മതിൽ നിർമ്മാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പിൽ നടക്കുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ.പി.എസ്-ന്റെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത 71 ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ “ഓപ്പറേഷൻ വനരക്ഷ” എന്ന പേരിൽ സംസ്ഥാന തലത്തിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വനം വകുപ്പിൽ…
Read Moreമനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പരിപാടി :ഒന്നാം ഘട്ടം അവസാനിച്ചു
konnivartha.com: മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി സെപ്തംബർ 16 മുതൽ 30 വരെ നടപ്പാക്കിയ ഒന്നാംഘട്ടം അവസാനിക്കുമ്പോൾ മനുഷ്യ വന്യജീവി സംഘർഷ സംബന്ധമായി പൊതുജനങ്ങളിൽ നിന്നും പതിനായിരത്തോളം പരാതികളാണ് ലഭിച്ചത് എന്ന് അധികൃതര്‍ പറഞ്ഞു . 210 പഞ്ചായത്തുകളില്‍ പരാതികള്‍ ലഭിച്ചു .ഹെല്‍പ്പ് ഡസ്ക് സജീകരിച്ചിരുന്നു . പഞ്ചായത്തുതലത്തിൽ പരിഹരിക്കാൻ കഴിയുന്ന പരാതികൾ പരിഹരിച്ചു. മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തലങ്ങളില്‍ ആണ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചത് .മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ വനം വകുപ്പ് നടത്തിയിരുന്നു .രണ്ടാം ഘട്ടത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ആണ് പരാതി പരിഹാരം പദ്ധതി .
Read Moreദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം
konnivartha.com: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഒഴിവാക്കി. ഇത് കൂടാതെ 2025-ലെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.
Read More‘മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു
”മെയ്മോള്‍ മിടുക്കിയാണ്.”സ്വയം വാദിച്ചു :വനം വകുപ്പിനെ മുട്ടുകുത്തിച്ചു :”സ്വമേധയാ ഹാജരായ ഹർജിക്കാരി മെയ്‌മോൾ പി ഡേവിസ്സിനെ ഹൈക്കോടതി കേട്ടു konnivartha.com: കാട്ടാന പതിവായി എത്തുന്ന സ്വന്തം സ്ഥലം റീബില്‍ഡ് കേരള ഡിവലപ്‌മെന്റ് പദ്ധതി പ്രകാരം സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ കോതമംഗലം തൃക്കാരിയൂര്‍ കുര്‍ബാനപ്പാറ പൈനാടത്ത് മെയ്മോള്‍ പൈനാടത്ത് തീരുമാനിച്ചത് 2018-ലാണ്.എന്നാല്‍ വിവിധ തടസ്സ വാദങ്ങള്‍ നിരത്തി വനം വകുപ്പ് വാചാലരായതോടെ നിയമവ്യവസ്ഥയില്‍ വിശ്വാസം അര്‍പ്പിച്ചു കൊണ്ട് മെയ്മോള്‍ ഇറങ്ങി . ഒടുവില്‍ ”മെയ്മോള്‍ മിടുക്കിയാണ്.” എന്ന് നിയമം ഒന്നാകെ പറയുന്നു . ആര്‍ക്കിയോളജിയിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദധാരിയാണ് മെയ്മോള്‍ പൈനാടത്ത്. മെയ് മോളുടെ പിതാവ് നേരത്തേ മരണപ്പെട്ടു . അമ്മ മോളിയ്ക്ക് ശാരീരിക സുഖം ഇല്ല . കാട്ടാനയും മറ്റു വന്യ മൃഗങ്ങളും ഇറങ്ങുന്ന ഭൂമി വനം വകുപ്പിന് പ്രത്യേക പദ്ധതി പ്രകാരം നല്‍കിയാല്‍ നഷ്ടപരിഹാരം ലഭിക്കും എന്ന്…
Read Moreകോന്നി ടൗണിൽ പെരുമ്പാമ്പ് ഇറങ്ങി : ഒടുവില്‍ പിടിയില്‍
konnivartha.com: കോന്നി ടൗണിൽ പെരുമ്പാമ്പ് ഇറങ്ങി. കോന്നി ടൗണിൽ ലോട്ടറി കച്ചവടം ചെയ്യുന്ന സൈദ് എന്ന വ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്.പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്താലാണ് വന പാലകര്‍ പിടികൂടിയത് . കോന്നി ടൗണിനോട് ചേര്‍ന്നുള്ള മയൂര്‍ പഴയ ഏലാ ഭാഗത്ത് നിന്നുമാണു പെരുമ്പാമ്പ് എത്തിയത് എന്ന് സംശയിക്കുന്നു . കോന്നി ടൗണിൽ സെന്‍റര്‍ ഭാഗത്തുള്ള വീട്ടില്‍ ആണ് പെരുമ്പാമ്പ് എത്തിയത് . പൂച്ചയെ വിഴുങ്ങിയ പെരുമ്പാമ്പിനെ വളരെ ശ്രമകരമായ നിലയില്‍ ആണ് പിടികൂടിയത്.
Read More