ക്യാപ്റ്റൻ രാജു അഞ്ചാമത് പുരസ്കാരം നടൻ ജയറാം ഏറ്റുവാങ്ങി

  konnivartha.com: പ്രേക്ഷക മനസിൽ എന്നും ജീവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ക്യാപ്റ്റൻ രാജുവിന് കഴിഞ്ഞതായി പ്രശസ്ത സിനിമ നിർമ്മാതാവ് കെ.ടി. കുഞ്ഞുമോൻ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം ചെന്നൈ – വടപളനി ഹോട്ടൽ ആദിത്യ ഇൻ്റർനാഷണലിൽ നടന്ന ചടങ്ങിൽ നടൻ ജയറാമിന് നൽകിസംസാരിക്കുകയായിരുന്നു അദ്ദേഹം .നടൻ ജയറാം മറുപടി പ്രസംഗം നടത്തി . സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആദിത്യ ഹോട്ടൽ സി.ഇ.ഓ കൃഷ്ണകുമാർ മേനോനും ,സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയും പ്രശസ്തി പത്രം നടൻ ജയറാമിന് നൽകി . തമിഴ് – മലയാളം സിനിമകളുടെ പി.ആർ. സി.കെ. അജയ്കുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു .ആദിത്യ ഹോട്ടൽ സി.ഇ. ഓ കൃഷ്ണകുമാർ മേനോൻ…

Read More

അഞ്ചാമത് ക്യാപ്റ്റൻ രാജു പുരസ്കാരം നടൻ ജയറാമിന്

      konnivartha.com/ പത്തനംതിട്ട : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിൻ്റെ പേരിൽ സിനിമ പ്രേക്ഷക കൂട്ടായ്മ ഏർപ്പെടുത്തിയ അഞ്ചാമത് പുരസ്കാരം നടൻ ജയറാമിന് നൽകുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ക്യാപ്റ്റൻ രാജു പുരസ്ക്കാര സമിതി സെക്രട്ടറി സലിം പി. ചാക്കോയും , സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല കൺവീനർ പി. സക്കീർ ശാന്തിയുംപത്രസമ്മേളനത്തിൽഅറിയിച്ചു. സിനിമയുടെ വിവിധ മേഖലകളിൽ നൽകിയ മികച്ച സാന്നിദ്ധ്യമാണ്ജയറാമിനെ അവാർഡിനായി പരിഗണിച്ചത്. മൊമൻ്റേയും അനുമോദന പത്രവും നൽകും. സ്വഭാവവേഷങ്ങൾ , ഹാസ്യ – വില്ലൻ കഥാപാത്രങ്ങൾ , നായകൻ എന്നിവയുൾപ്പെടെ മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി 252ൽ അധികം സിനിമകളിൽ ജയറാം അഭിനയിച്ച് കഴിഞ്ഞു . മിമിക്രി കലാകാരനും ചെണ്ട താളവാദ്യ വിദ്വാനും ഗായകനുമാണ് അദ്ദേഹം. പത്മശ്രീ , രണ്ട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , തമിഴ്നാട് സർക്കാരിൻ്റെ ചലച്ചിത്ര…

Read More

മോഹൻലാൽ “അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു, എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു

  ‘അമ്മ’ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിരുന്നു.നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം​ഗങ്ങളുടെ ഈ നീക്കം. 17 അം​ഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചുവിട്ടു. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണ സമിതി താത്ക്കാലിക സംവിധാനമായി തുടരും.’അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും’, രാജിവെച്ചുകൊണ്ടുള്ള മോഹൻലാലിന്റെ വാർത്താകുറിപ്പിൽ പറയുന്നു.മലയാള ചലച്ചിത്രരംഗത്തെ അണിയറരഹസ്യങ്ങള്‍ ചുരുളഴിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷത്തെ സസ്‌പെന്‍സിനൊടുവില്‍…

Read More