konnivartha.com: ലഹരിമാഫിയയ്ക്ക് എതിരെ കർശന നടപടികൾ തുടർന്ന് എക്സൈസ് സേന. മാർച്ച് മാസത്തിൽ എക്സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതിൽ 1686 അബ്കാരി കേസുകൾ, 1313 മയക്കുമരുന്ന് കേസുകൾ, 7483 പുകയില കേസുകളും ഉൾപ്പെടുന്നു. ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേർന്ന് നടത്തിയ 362 ഉൾപ്പെടെ 13639 റെയ്ഡുകൾ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവിൽ പരിശോധിച്ചത്. അബ്കാരി കേസുകളിൽ 66ഉം മയക്കുമരുന്ന് കേസുകളിൽ 67ഉം വാഹനങ്ങൾ പിടിച്ചു. അബ്കാരി കേസുകളിൽ പ്രതിചേർന്ന 1580 പേരിൽ 1501 പേരെയും, മയക്കുമരുന്ന് കേസിൽ പ്രതിചേർത്ത 1358 പേരിൽ 1316 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലിരുന്ന 86 പ്രതികളെയും പിടികൂടാനായി. പുകയില കേസുകളിൽ 14.94 ലക്ഷം രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. മയക്കുമരുന്നിനെതിരെ ശക്തമായ പ്രതിരോധം തീർത്ത എക്സൈസിനെയും,…
Read Moreടാഗ്: kerala excise department
കോന്നി തണ്ണിത്തോട്ടിൽ എക്സൈസ് വൻ വാറ്റു കേന്ദ്രം കണ്ടെത്തി
konnivartha.com: കോന്നിയുടെ മലയോര മേഖലയിലെ വ്യാജ ചാരായംതേടി ഇറങ്ങിയ എക്സൈസിന് കാണാൻ കഴിഞ്ഞത് വൻ കോട ശേഖരം .തണ്ണിത്തോട് വി.കെ പാറ പ്ലാൻ്റേഷൻ കോർപ്പറേഷൻ വക റബർ തോട്ടത്തിന്റെ അരികിലുള്ള ഇടക്കാട്ടിൽ കന്നാസൂകളിലും പടുതാക്കുളത്തിലുമായി സൂക്ഷിച്ചിരുന്ന 520 ലിറ്റർ കോടയാണ് കോന്നി അസിസ്റ്റൻ്റ്എക്സൈസ് ഇൻസ്പെക്ടർ പി. ബിനേഷും പാർട്ടിയും ചേർന്ന് പിടികൂടിയത് . പ്രതികളെപ്പറ്റി വ്യാപക അന്വേഷണം ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു .ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ് ,പ്രിവൻ്റീവ് ഓഫീസർമാരായ എ . അനിൽകുമാർ , ഡി . അജയകുമാർ, വനിതാ സി . ഇ .ഒ. ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ . ഷെഹിൻ , മുഹമ്മദ് തഹസീൻ , എസ് . ഷഫീക്ക് എന്നിവർ റെയിഡിൽ പങ്കെടുത്തു.
Read Moreഎക്സൈസ് വകുപ്പിന്റെ സ്പെഷ്യൽ കോമ്പിങ് ഓപ്പറേഷൻ
konnivartha.com: മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് മേയിൽ പ്രത്യേക കോമ്പിങ് ഓപ്പറേഷൻ സംഘടിപ്പിച്ചു. മേയ് 11 ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിർത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ NDPS കേസുകൾ ഉൾപ്പെടെ 240 കേസുകളും 15 ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിൽ നടത്തിയ പരിശോധനയിൽ ആകെ 707 കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി / NDPS കേസുകളിൽ വിവിധ കോടതികളിൽ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18 ന് നടത്തിയ പ്രത്യേക ഓപ്പറേഷനിൽ 58 വാറണ്ട് പ്രതികളെയും ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 9 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതൽ 31 വരെ അന്തർസംസ്ഥാന ട്രെയിനും അന്തർ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ചു റെയിൽവേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയിൽ 240 ട്രയിനുകളും 1370…
Read More