എംടിക്ക് (91)ഹൃദയാഞ്ജലി

Renowned Malayalam writer M.T. Vasudevan Nair passed away in Kozhikode, Kerala.He was admitted to a private hospital on Friday due to heart failure konnivartha.com: എംടി കഥാവശേഷനായി. ഇന്ന് രാത്രി പത്തോടെയായിരുന്നു 91 കാരനായ മഹാസാഹിത്യകാരൻ വിട പറഞ്ഞത്.വാര്‍ധക്യസഹജമായ അസുഖങ്ങളേത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരന്‍, അന്തരിച്ച എംടി വാസുദേവന്‍ നായരുടെ സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. മൃതദേഹം അല്‍പസമയത്തിനകം വസതിയിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനമില്ല. ഗവര്‍ണര്‍, മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖരും എം.ടിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി. സംസ്ഥാനത്ത് രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണമായിരിക്കും.26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി നോവൽ, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം,…

Read More

ഊരുമൂപ്പന്മാർക്കായി ശില്പശാലനടന്നു

  konnivartha.com: സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റ ഭാഗമായി വയനാട് വൈത്തിരി താലൂക്കിലെ ഊരുമൂപ്പന്മാർക്കായി കൽപ്പറ്റ അമൃദ് -ൽ വെച്ച് ശില്പശാലനടന്നു .ജില്ലാ കളക്ടര്‍ ഊര് മൂപ്പന്മാരുമായി സംവദിച്ചു. നിയമ ബോധവത്കരണത്തിൽ അഡ്വ. അമൃത സിസ്നയും, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച് എൻ. എച്. എം. ഡി. പി. എം. ഡോ. സമീഹ സൈതലവിയും ക്ലാസുകൾ നയിച്ചു. വിവിധ ഉന്നതികളിൽ നിന്നായി 75 ഊര് മൂപ്പന്മാരും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു. വയനാട് ഉത്സവ് 2024 : 07-10-2024 ലെ പ്രോഗ്രാമുകൾ സ്ഥലം: ഡാം ഗാർഡൻ, കാരാപ്പുഴ 5.30 PM – 7:30 PM : കോമഡി ഷോ & മ്യൂസിക് മിക്സ് സ്ഥലം: എന്‍ ഊരു, വൈത്തിരി 04.00 PM – 06-30 PM : വയൽ നാടൻ പാട്ടുകൂട്ടം അവതരിപ്പിക്കുന്ന ഫോക്ക് സോങ്‌സ്&ഫോക്ക്…

Read More

നവരാത്രി എഴുന്നള്ളത്തിന് ഭക്തിനിർഭര തുടക്കം

  konnivartha.com: തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽ നിന്നും പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. തുടർന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ വാൾ ഏറ്റുവാങ്ങിയതിനു ശേഷം ആചാരപ്രകാരം കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാരാമകൃഷ്ണന് കൈമാറി. എംഎൽഎ മാരായ സി.കെ ഹരീന്ദ്രൻ, എ വിൻസന്റ്, കന്യാകുമാരി ജില്ലാ കളക്ടർ ആർ അളഗമീന, സബ്കളക്ടർ വിനയ് കുമാർ മീണ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, അംഗങ്ങളായ എ അജികുമാർ, ജി സുന്ദരേശൻ എന്നിവർ സന്നിഹിതരായിരുന്നു. കേരള, തമിഴ്‌നാട് സായുധ പോലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര…

Read More

ഡോ. ജിതേഷ്ജിയെ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു

  konnivartha.com: വർക്കല: വിഖ്യാത പാരിസ്ഥിതിക ദാർശനികനും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനുമായ ഡോ. ജിതേഷ്ജിയെ വർക്കല ശിവഗിരി മഠാധിപതി സച്ചിതാനന്ദ സ്വാമികൾ ‘സുവർണ തിരുഫലകം’ നൽകി ആദരിച്ചു. വർക്കല ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ എ സി റ്റി ചെയർമാൻ ഡോ. എസ്. അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. എ. എ. സി. റ്റി 11-ആം വാർഷികാഘോഷ പരിപാടി ആയ ‘തിരുവോണപ്പുലരി 2024’ ആഘോഷപരിപാടികൾ ശിവഗിരി മഠം ധർമ സംഘം പ്രസിഡന്റ്‌ സ്വാമി സച്ചിതാനന്ദ ഭദ്രദീപം തെളിച്ച് സമാരംഭിച്ചു. 201 അമ്മമാർക്ക് അമ്മൂസ് അശോകം ചാരിറ്റബിൾ ട്രസ്റ്റ് സ്പോൺസർ ചെയ്ത ‘ഓണക്കോടി പുതുവസ്ത്ര സ്നേഹ സമ്മാന വിതരണം ‘കാന്തല്ലൂർ’ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. റ്റി. തങ്കച്ചൻ നിർവഹിച്ചു. ചികിത്സ സഹായ വിതരണം ഓർത്തോ പീഡിയാട്രിക് സർജൻ ഡോ :ജെറി മാത്യു നിർവഹിച്ചു.…

Read More