konnivartha.com:പൗരാണിക ആചാരങ്ങളുടെ ഓർമ്മകളുണർത്തി പഴമയുടെയും പെരുമയുടെയും ആചാരത്തിന്റെയും പിന്തുടർച്ചയാണ് തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം . അന്യം നിന്നുപോകുന്ന കാർഷിക ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം സമീപ പ്രദേശങ്ങളിലെ ഏറ്റവും വലിയ പാരമ്പര്യ വ്യാപാരമേളയാണ്. ചരിത്രത്തോടൊപ്പം ഭക്തിയും സംസ്കാരവും ഒന്നിക്കുന്ന തെള്ളിയൂർ വൃശ്ചിക വാണിഭം പത്തനംതിട്ടക്കാരുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ്. കേരളത്തിന്‍റെ സമൃദ്ധിയെ അടയാളപ്പെടുത്തിയിരിക്കുന്ന പഴമയുടെ ഈ ആഘോഷത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ക്ഷേത്രത്തിന് സമീപം ഉണക്കസ്രാവ് വിൽക്കുന്നതു മുതൽ കൗതുകകരമായ പല കാഴ്ചകളും ഇവിടെ കാണുവാനുണ്ട്. ഉണക്കസ്രാവ് വില്‍പ്പനയില്‍ റെക്കോര്‍ഡ് നേട്ടമാണ് ഇക്കുറി ഉണ്ടായത് .ദൂരെ സ്ഥലങ്ങളില്‍ നിന്നും അനേക ആളുകള്‍ ഉണക്കസ്രാവ് വാങ്ങാന്‍ ഇന്നും എത്തി.
Read Moreടാഗ്: kerala culture
നിളയുടെ തീരമൊരുങ്ങുന്നു ; മാമാങ്കം കൊണ്ടാടാൻ
konnivartha.com; പലകുറി മാമാങ്കം കൊണ്ടാടിയ നിളയുടെ തീരങ്ങൾ വീണ്ടും ഉണരുകയാണ്. മാമാങ്കം കൊണ്ടാടാൻ.32ാമത് മാമാങ്കോത്സവത്തിന് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ വിളംബരം നടത്തി.കേരള ചരിത്രത്തിലെ സാംസ്‌കാരികവും പൈതൃകവും മത സൗഹൃദപരവുമായ വാണിജ്യ മേളയായിരുന്നു മാമാങ്കം. മഹോത്സവത്തിന് സ്മരണക്കായി മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും റീ എക്കൗ തിരുന്നാവായയും നടത്തുന്ന മാമാങ്ക മഹോത്സവം 2026ന്റെ വിളമ്പരം മുഖ്യ രക്ഷാധികാരി ബ്രഹ്‌മശ്രീ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ നിര്‍വഹിച്ചു. നാവാമുകുന്ദാ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറേ കടവില്‍ നടന്ന ചടങ്ങില്‍ റീ എക്കൗ പ്രസിഡന്റ് പുവത്തിങ്കല്‍ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിഎക്കൗയും മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി മാമാങ്കം മഹോത്സവം നടത്തി വരുന്നു. 2026 ആഘോഷം ഫെബ്രുവരി മാസം 1,2 ,3 തീയതികളിലാണ് നടക്കുക. നാവാമുകുന്ദ ക്ഷേത്രം കര്‍മ്മി നാരായണന്‍ ഇളയത് റീ എക്കൗ സെക്രട്ടറി സതീശന്‍ കളിച്ചാത്ത്, മാമാങ്ക മെമ്മോറിയല്‍ ട്രസ്റ്റ്…
Read More‘പ്രാണരഹസ്യം’ പുസ്തകത്തിന്‍റെ കവർ പ്രകാശനം ചെയ്തു
konnivartha.com/ കൊച്ചി : അമൃത ആശുപത്രിയിലെ ഇന്റഗ്റേറ്റീവ് മെഡിസിൻ വിഭാഗം സീനിയർ ലക്ചററും ക്ലിനിക്കൽ യോഗ വിദഗ്ദ്ധയുമായ ഡോ. രാധിക സൗരഭ് രചിച്ച ആദ്യ സംസ്കൃത കൃതിയായ ‘പ്രാണരഹസ്യ’ത്തിന്റെ കവർ മലയാള ചലച്ചിത്ര സംവിധായകൻ മേജർ രവി പ്രകാശനം ചെയ്തു. സദ്ഗരു ശ്രീ മാതാ അമൃതാനന്ദമയീ ദേവിയുടെ അനുഗ്രഹത്തോടെയാണ് ഈ പുസ്തകം വേദ ബുക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്നത്. സമകാലീന യോഗ തത്വശാസ്ത്രത്തെക്കുറിച്ച് 21-ാം നൂറ്റാണ്ടിൽ കേരളത്തിൽ രചിക്കപ്പെട്ട ആദ്യ മൗലിക സംസ്കൃത കൃതികളിലൊന്നാകാൻ സാധ്യതയുള്ള ഈ പുസ്തകം, പുരാതന യോഗജ്ഞാനത്തിലുള്ള ആദ്ധ്യാത്മിക രഹസ്യങ്ങളെ തുടക്കകാർക്ക് മനസിലാകുന്ന വിധം അവതരിപ്പിച്ചിരിക്കുന്നു. ഈ പുസ്തകത്തിൽ സൂത്ര ശൈലിയിലുള്ള 20 സംസ്കൃത ശ്ലോകങ്ങൾ അഞ്ച് അദ്ധ്യായങ്ങളിലായി ഉൾപ്പെടുത്തിയിരിക്കുന്നു. ഓരോ ശ്ലോകത്തിനും ലളിതവും സംഭാഷണ രൂപത്തിലുള്ളതുമായ മലയാള വ്യാഖ്യാനം നൽകിയിട്ടുണ്ട്. യോഗാഭ്യാസം, ധ്യാനം എന്നിവയിലൂടെ പ്രാണന്റെ (ജീവശക്തി) രഹസ്യം എല്ലാവർക്കും പ്രാപ്തമാക്കുക…
Read Moreനെഹ്റു ട്രോഫി വള്ളംകളി: സാംസ്‌കാരികോത്സവത്തിന് തുടക്കം
konnivartha.com: ആഗസ്റ്റ് 30ന് പുന്നമടക്കായലില്‍ നടക്കുന്ന 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിക്കു മുന്നോടിയായി നഗരസഭയുടെ നേതൃത്വത്തിലുള്ള സാംസ്‌കാരികോത്സവവും കലാസന്ധ്യയും പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ആലപ്പുഴയിലെ ജനതയുടെ വൈകാരികതയോട് ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ജലോത്സവമാണ് നെഹ്റു ട്രോഫി വള്ളംകളിയെന്ന് സംസ്കാരിക ഘോഷയാത്രക്കൊടുവിൽ നാൽപ്പാലത്തിന് സമീപം നടന്ന പരിപാടിയിൽ എം.എൽ.എ പറഞ്ഞു. ഈ ആഘോഷത്തിന്റെ ഖ്യാതിക്കൊപ്പം ആലപ്പുഴ നഗരത്തെയും ലോകപ്രശസ്തമാക്കുവാൻ നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മാർച്ച് 31നകം നഗരത്തിലെ പ്രധാന കനാൽ കരകളുടെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു പുതുപുത്തൻ നഗരം തന്നെ ഈ സർക്കാരിന്റെ കാലത്ത് ആലപ്പുഴയ്ക്ക് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് നടന്ന വ്യാപാരസ്ഥാപനങ്ങളിലെയും നഗരത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ്…
Read Moreപത്തനംതിട്ട കലക്ടറേറ്റ് മതിലില്‍ ഭൈരവിക്കോലം തെളിഞ്ഞു
konnivartha.com: പത്തനംതിട്ട ജില്ലയുടെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായ’പടയണി’ ഇനി കലക്ടറേറ്റ് മതിലിലും. പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കലക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്. പൊതു ഇടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുക, ജില്ലയുടെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ചിത്രത്തിന് പിന്നിലെ ലക്ഷ്യം. ചായക്കൂട്ടുകളാല്‍ ചുമരില്‍ തീര്‍ത്ത പടയണി പാളക്കോലം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നു. പടയണിയിലെ ഏറ്റവും വലിയ കോലമായ ഭൈരവി സുസ്ഥിരത, സ്ത്രീശാക്തീകരണം, നിര്‍ഭയത്വം എന്നിവ പ്രതിഫലിപ്പിക്കുന്നു. കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമായ കെ എ അഖില്‍ കുമാര്‍, ആര്‍ അജേഷ് ലാല്‍, അഖില്‍ ഗിരീഷ് എന്നിവര്‍ ചിത്രരചനയ്ക്ക് ചുക്കാന്‍ പിടിച്ചത്. മാതൃകാ രൂപം തയ്യാറാക്കിയത് റംസി ഫാത്തിമ, ടി എ നന്ദിനി എന്നിവരാണ്. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളുമുപയോഗിച്ചാണ് വര.
Read Moreവഞ്ചിപ്പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു : തിരുവാറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം
“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”. അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…
Read Moreകോന്നിയുടെ അക്ഷരമുത്തശ്ശി ഓർമ്മയായി :സുശീല ശേഖർ ( 91 )
konnivartha.com: : മലയാളത്തിലെ ആദ്യകാല പുസ്തകപ്രസാധന സ്ഥാപനമായ കോന്നി വീനസ് ബുക്ക് ഡിപ്പോയുടെ ഉടമയും മാനേജിംഗ് ഡയറക്ടറുമായിരുന്ന സുശീല ശേഖർ ( 91 ) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ( ജൂലൈ 10 ഉച്ചയ്ക്ക് ഒരുമണിക്ക് ) അന്തരിച്ചു. കോന്നി കെ. കെ. എൻ. എം ഹൈസ്കൂൾ ഡയറക്ടർ ബോർഡ് മെമ്പർ, കോന്നി വിമൻസ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി, എൻ. എസ്. എസ്. വനിതാ സമാജം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ കോന്നിയുടെ സാമൂഹ്യ- സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. കരുനാഗപ്പള്ളി ബാർ അസോസിയേഷൻ ആദ്യപ്രസിഡന്റ് അഡ്വ: വെള്ളങ്ങാട്ട് വേലുപ്പിള്ളയുടെ മകളുംകരുനാഗപ്പള്ളി താഴത്തോട്ടത്ത് അമ്പിയിൽ കുടുംബാംഗവുമാണ് സുശീല ശേഖർ. കോന്നി വീനസ് ബുക്സ് സ്ഥാപകനും പുസ്തകപ്രസാധകനുമായിരുന്ന പരേതനായ ഇ. കെ. ശേഖർ ആണ് ഭർത്താവ്. മക്കൾ: ഡോ. എസ്. ശശികുമാർ ( ഗൈനക്കോളജിസ്റ്റ്, ജൂബിലി ഹോസ്പിറ്റൽ, തിരുവനന്തപുരം),…
Read Moreഓമല്ലൂർ 2025:നാട്ടുത്സവമാണ് പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭം
konnivartha.com: ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന നാട്ടുത്സവം. പത്തനംതിട്ട ഓമല്ലൂർ വയൽ വാണിഭത്തിന് മാര്‍ച്ച് പതിനഞ്ച് മുതല്‍ തുടക്കം .ഒരു മാസം നീണ്ടു നില്‍ക്കുന്ന കാര്‍ഷിക ഉത്സവം . ഇനിയുള്ള ഒരു മാസക്കാലം ഓമല്ലൂരിന്റെ വീഥികൾക്ക് ഉത്സവമേളം. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാര്‍ഷിക വയൽവാണിഭത്തിന് തിരി തെളിയുകയായി. കാച്ചിലും ചേനയും മുതൽ അടച്ചട്ടിയും മത്തും ഉലക്കയും തുടങ്ങി തഴ പായ വരെ ലഭിക്കുന്ന വലിയൊരു കാര്‍ഷിക സംസ്കൃതിയാണ് മനസ്സില്‍ പഴയ ഓര്‍മ്മകള്‍ നിറയുന്നതാണ് ഓമല്ലൂർ വയൽ വാണിഭ വിശേഷങ്ങൾ. കുട്ടയും വട്ടിയും മുറവും കൂന്താലിയും തൂമ്പയും കോടാലിയും ഉൾപ്പടെ ഗൃഹോപകരണങ്ങളുടെ വലിയ ശേഖരവും.വിവിധ ജില്ലകളില്‍ നിന്നും കര്‍ഷകര്‍ എത്തി കാര്‍ഷിക നടീല്‍ വിളകള്‍ വാങ്ങുന്ന വലിയ ഒരു വിപണി കൂടിയാണ് ഓമല്ലൂര്‍ വയല്‍ വാണിഭം . കറിച്ചട്ടിയും മൺകലവും കൂജയും അരകല്ലും നാഴിയും ചങ്ങഴിയും നെൽപറയും എല്ലാം ലഭിക്കും…
Read More‘എം ടി’എന്ന രണ്ടക്ഷരം:സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ
‘എം ടി’ എന്ന രണ്ടക്ഷരം മലയാള സാഹിത്യ, സിനിമാ ലോകത്തിന്റെ അഭിമാന സ്തംഭമാക്കിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിച്ച എംടി ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു.സംസ്കാരം ഇന്ന് വൈകിട്ട് 5ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും . വൈകിട്ടു നാലു വരെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാം. എംടിയുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം. മന്ത്രിസഭാ യോഗം മാറ്റി. മറ്റ് സർക്കാർ പരിപാടികളും മാറ്റിവച്ചു.എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു കെപിസിസി 2 ദിവസത്തേക്കു ദുഃഖാചരണം പ്രഖ്യാപിച്ചു.ഇന്നു നടത്താൻ നിശ്ചയിച്ച എംഎൻ സ്മാരകത്തിന്റെ ഉദ്ഘാടനം എംടിയുടെ നിര്യാണത്തെ തുടർന്ന് 27ലേക്ക് മാറ്റി. 1933 ജൂലൈയിൽ പാലക്കാട് കൂടല്ലൂരിലാണ്…
Read Moreഎംടി( 91)യുടെ സംസ്കാരം നാളെ: സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
konnivartha.com: അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ സംസ്കാരം നാളെ. പൊതുദർശനം വീട്ടിൽ നടക്കും. മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം നടക്കുക. വൈകുന്നേരം അഞ്ചു മണിയ്ക്കാണ് സംസ്കാരം. എംടിയുടെ വിയോഗത്തെ തുടർന്ന് സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം. നാളത്തെ മന്ത്രിസഭാ യോഗം മാറ്റി. മറ്റ് സർക്കാർ പരിപാടികളും മാറ്റിവച്ചു. രാത്രി പത്തു മണിയോടെയായിരുന്നു എംടിയുടെ അന്ത്യം. 91 വയസായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ 15ന് രാവിലെയാണ് ശ്വാസ തടസ്സത്തെ തുടർന്ന് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ ഹൃദയസ്തംഭനമുണ്ടാവുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്നു. നോവലിസ്റ്റ്, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ. എംടിയെന്ന രണ്ടക്ഷരത്തിൽ സർഗാത്മകതയുടെ വിവിധ മേഖലകളിൽ എന്നും മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ.
Read More