konnivartha.com: കോന്നിയിലെ കൂടലുമായി ഈ സിനിമയ്ക്ക് ഒരു ബന്ധവും ഇല്ലെങ്കിലും നാടിന്‍റെ പേര് ടൈറ്റിലായി കണ്ടതിന്‍റെ സന്തോഷത്തില്‍ ആണ് കൂടലിനെ സ്നേഹിക്കുന്നവര്‍ .ജിതിൻ കെ വി നിര്‍മ്മിച്ച് ബിബിൻ ജോർജ് നായകനായി ക്യാമ്പിംഗ് പ്രമേയമായി ഒരുക്കിയ ആദ്യ മലയാള സിനിമ ” കൂടൽ” ജൂൺ 27ന് തിയറ്റുകളിൽ എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ സംവിധായകനും നടനുമായ ബേസിൽ ജോസഫ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെയാണ് പുറത്തിറക്കിയത്. അപരിചിതരായ കുറച്ചു പേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന ഒരു സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തി അനു സൊനാരയുടെ ആദ്യ സിനിമ ” കൂടിയായ “കൂടൽ”. സംവിധാനം ചെയ്തത് ഷാനു കക്കൂർ,ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ് നിര്‍വ്വഹിച്ചത്. വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന…
Read Moreടാഗ്: kerala cinema
സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവട് വച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള
konnivartha.com: സിനിമാ നിർമ്മാണ രംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ലോഞ്ചിൽ മേജർ രവി, എം മോഹനൻ,എം പത്മകുമാർ, മുകേഷ് ഇന്ദ്രൻസ്, അരുൺ ഗോപി തുടങ്ങിയവർ ചേർന്ന് അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. മലയാള സിനിമയിലെ പ്രഗത്ഭ സംവിധായകരും പ്രശസ്ത താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഉർവ്വശി,മഞ്ജു വാര്യർ, ഗിന്നസ് പക്രു,ടിനി ടോം,സൈജു കുറുപ്പ്,രഞ്ജിൻ രാജ്, വിഷ്ണു ശശിശങ്കർ, വിഷ്ണു വിനയ്,അഖിൽ മാരാർ, അനുശ്രീ ,ഭാമ, ഗോവിന്ദ് പത്മസൂര്യ,ഗോപിക,ദേവനന്ദ, ജസ്നിയ ജയദിഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 13 വർഷത്തെ കാത്തിരിപ്പാണ് സഫലമായതെന്നും, സിനിമ സ്വപ്നം കണ്ട് വരുന്ന ഏതൊരാൾക്കും കൂടെ കൂടമെന്നും ചടങ്ങിനിടെ അഭിലാഷ് പിള്ള പറഞ്ഞു. മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും ഒന്നിക്കുന്ന പാബ്ലോ പാർട്ടി എന്ന് പേരിട്ടിരിക്കുന്ന…
Read Moreദേശീയ -സംസ്ഥാന ചലച്ചിത്ര അവാർഡ് നാളെ പ്രഖ്യാപിക്കും ( ആഗസ്റ്റ് 16 )
konnivartha.com: എഴുപതാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നാളെ (ആഗസ്റ്റ് 16) വൈകിട്ട് മൂന്നു മണിക്കു പ്രഖ്യാപിക്കും. 2022ലെ ചിത്രങ്ങൾക്കുള്ള പുരസ്ക്കാരം ആണ് പ്രഖ്യാപിക്കുന്നത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നാളെ പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് പുരസ്‍കാരങ്ങള്‍ പ്രഖ്യാപിക്കും സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നത് .മന്ത്രി സജി ചെറിയാൻ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിക്കും.
Read Moreസിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്ന തമിഴ് സംഘം പിടിയിൽ
konnivartha.com: തിയറ്ററിൽ ഇറങ്ങുന്ന സിനിമ മൊബൈലിൽ പകർത്തി വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന തമിഴ്നാട് മധുര സംഘം പിടിയിൽ. മധുര സ്വദേശി സ്റ്റീഫനെയാണ് എറണാകുളം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് നിർമാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം ഏരീസ് തീയറ്ററിൽ തമിഴ് ചിത്രം ‘രായൻ’ മൊബൈലിൽ ഷൂട്ട് ചെയ്യുന്നതിന് ഇടയിലാണ് മധുര സ്വദേശി സ്റ്റീഫനെ സൈബർ പൊലീസ് പിടികൂടിയത്. ഗുരുവായൂർ അമ്പല നടയിൽ സിനിമയും സമാന രീതിയിൽ മൊബൈലിൽ പകർത്തിയത് ഇയാൾ തന്നെയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഏരിസ് പ്ലസിൽ നിന്ന് തന്നെയാണ് ഈ ചിത്രവും പകർത്തിയത്. അന്ന് ഉപയോഗിച്ച അക്കൗണ്ടിൽനിന്ന് വീണ്ടും അതേ സീറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തതാണ് സംശയത്തിനിടയാക്കിയത്. പിന്നാലെ തീയറ്റർ ഉടമകൾ സൈബർ പോലീസിനെ വിവരം അറിയിച്ചു. പൊലീസ്…
Read More‘മാളികപ്പുറം”നൂറ് കോടി ക്ലബ്ബിലേക്ക് മല കയറുന്നു
konnivartha.com : മലയാള സിനിമയുടെ ഏറെ നാളത്തെ ശനി ദോഷം ഒഴിപ്പിച്ചു കൊണ്ട് ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ” മാളികപ്പുറം” പത്തനംതിട്ട ജില്ലയില്‍ ആണ് ഏറെയും ഷൂട്ടിംഗ് നടന്നത് . ശബരിമലയുമായി ബന്ധപെട്ട ഭക്തി സിനിമ എന്നതില്‍ ഉപരി കുടുംബ പ്രേക്ഷകരെ ഇതിലേക്ക് അടുപ്പിച്ച ഏറെ സവിശേഷതകള്‍ ഉണ്ട് .കഥയില്‍ നിന്നും ഒരുക്കഴിച്ച തിരക്കഥയുടെ കെട്ടുറപ്പും സംവിധായകന്‍റെ മനസ്സില്‍ പതിഞ്ഞ ഫ്രെയിമുകള്‍ അഭിനയിച്ചവരും അത് അഭ്ര പാളികളില്‍ പകര്‍ത്തിയ ക്യാമറമാനും മികച്ച കാഴ്ച നല്‍കുന്ന പത്തനംതിട്ട ജില്ലയുടെ അഴകും കൂട്ടി യോജിപ്പിച്ചപ്പോള്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സിനിമയായി മാളികപ്പുറം മാറി . നൂറു കോടി ക്ലബില്‍ എത്തപ്പെടുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം . ഡിസംബര്‍ 30 ന് കേരളത്തിലെ 145…
Read More“സമം” സിനിമയുടെ ചിത്രീകരണം തിരുവല്ലയില്‍ തുടങ്ങി
konnivartha.com : ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷൻസിനു വേണ്ടി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം.ചിത്രത്തിൻ്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു വരെ ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് സമം അവതരിപ്പിക്കുന്നത്.ബാബു തിരുവല്ല പറയുന്നു. നിമ്മി ജോർജിനും (ഷീലു എബ്രഹാം)മകൾ അന്നയ്ക്കും(കൃതിക പ്രദീപ് ) ഒരു അമ്മയ്ക്കും മകൾക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്.ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ…
Read Moreധ്യാൻ ശ്രീനിവാസൻ്റെ പുതിയ മുഖം: സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ചിത്രീകരണം തുടങ്ങി
konnivartha.com : ധ്യാൻ ശ്രീനിവാസൻ ആദ്യമായി അധ്യാപകനായി വേഷമിടുന്നു. ഇടുക്കിയിലെ കുട്ടമ്പുഴ ഗ്രാമത്തിലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ജോസ് എന്ന ഹയർ സെക്കണ്ടറി അധ്യാപകൻ. മൈന ക്രിയേഷൻസിനു വേണ്ടി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിലാണ് ധ്യാൻ ശ്രീനിവാസൻ ആദ്യമായി ഒരു അധ്യാപകൻ്റെ വേഷത്തിലെത്തുന്നത്. “ഞാൻ ആദ്യമാണ് ഒരു അധ്യാപകൻ്റെ വേഷം അവതരിപ്പിക്കുന്നത്. അധ്യാപകരെ ആരാധിക്കുന്നവനാണ് ഞാൻ. അതുകൊണ്ട് തന്നെ വളരെ ആവേശത്തിലാണ് ഞാൻ”. ധ്യാൻ ശ്രീനിവാസൻ തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് പറഞ്ഞു. കുട്ടമ്പുഴ ഗ്രാമത്തിലെ ഊർജ്വസ്വലനായ യുവാവായിരുന്നു ജോസ്.നാട്ടുകാരുടെ കണ്ണിലുണ്ണി. നല്ലൊരു അധ്യാപകനായി പേരെടുക്കുകയായിരുന്നു ജോസിൻ്റെ പ്രധാന ലക്ഷ്യം. അതിനായി കൃഷിപ്പണി ചെയ്ത് പഠിച്ചു.തൻ്റെ പ്രീയ ഗ്രാമത്തിലെ സ്കൂളിൽ അധ്യാപകനായി പ്രവേശനം നേടിയതോടെ വലിയൊരു ലക്ഷ്യം നേടുകയായിരുന്നു ജോസ്. സ്വന്തം നാടിൻ്റെ വികസനവും ജോസിൻ്റെ വലിയ…
Read Moreഷാബു :കോന്നിയൂരിന്‍റെ സിനിമാക്കാരൻ
KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്. മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്. മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ…
Read More