കേരളത്തിലെ ആദ്യ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു

  ഇന്ത്യാ പോസ്റ്റിന്റെ കേരളത്തിലെ ആദ്യത്തെ ജെൻ-സീ പോസ്റ്റ് ഓഫീസ് എക്സ്റ്റൻഷൻ കൗണ്ടർ കോട്ടയം CMS കോളേജിൽ തുറന്നു. കേരള സെൻട്രൽ റീജിയൺ പോസ്റ്റൽ സർവീസസ് ഡയറക്ടർ ശ്രീ എൻ.ആർ.ഗിരി ഉദ്ഘാടനം ചെയ്തു. ‘വിദ്യാർത്ഥികൾ, വിദ്യാർത്ഥികളാൽ, വിദ്യാർത്ഥികൾക്ക് വേണ്ടി’ എന്ന തത്വശാസ്ത്രത്തിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇന്ത്യാ പോസ്റ്റ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ CMS കോളേജ് വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൻ്റെ മുഴുവൻ രൂപകൽപ്പനയും ആസൂത്രണവും നിർമ്മാണപങ്കാളിത്തവും നിർവഹിച്ചത്. ഇത് സർഗ്ഗാത്മകതയുടെയും സുസ്ഥിരതയുടെയും സേവനത്തിൻ്റെയും മികച്ച സംയോജനത്തെ പ്രതിനിധീകരിക്കുന്നു ഊർജ്ജസ്വലതവും യുവത്വവും കൂടിച്ചേർന്ന ഒരു പ്രകൃതിസൗഹൃദ ഇടമാണ് ഈ പോസ്റ്റൽ എക്സ്റ്റൻഷൻ കൗണ്ടർ. ഇൻഡോർ, ഔട്ട്‌ഡോർ ഏരിയകൾ സുഗമമായി ഇവിടെ സമന്വയിക്കുന്നു. പുതുതലമുറയ്ക്ക് വേണ്ടിയുള്ള ഈ എക്സ്റ്റൻഷൻ കൗണ്ടർ, പ്രകൃതിയുമായി ഇണങ്ങിച്ചേരുക എന്ന കോളേജിൻ്റെ അടിസ്ഥാന തത്വത്തിൽ ഉറച്ചുനിൽക്കുന്നതോടൊപ്പം ഒരു വർക്ക് കഫേയായും ഗ്രീൻ കോർണറായും കമ്മ്യൂണിറ്റി കേന്ദ്രമായുമെല്ലാം…

Read More

‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം ചേര്‍ന്നു

  തിരുവല്ല ശ്രീഗോവിന്ദന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ ‘സസ്മതി ശ്രീമദ് ഭാഗവത സപ്താഹ മഹായജ്ഞത്തോടനുബന്ധിച്ച് അവലോകനയോഗം സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂറിന്റെ അധ്യക്ഷതയില്‍ തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫിസില്‍ ചേര്‍ന്നു. ഡിസംബര്‍ 18 മുതല്‍ 25 വരെയാണ് സപ്താഹം. ഹരിത ചട്ടം അനുസരിച്ച് സപ്താഹം സംഘടിപ്പിക്കണമെന്ന് സബ് കലക്ടര്‍ വ്യക്തമാക്കി. ക്ഷേത്രത്തിന് മുന്നിലെ റോഡില്‍ ലോഹ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പന്തല്‍ നിര്‍മിക്കും. കെഎസ്ഇബിയുടെ നേതൃത്വത്തില്‍ തടസമില്ലാതെ വൈദ്യുതി ഉറപ്പാക്കും. ക്ഷേത്ര പരിസരത്തെ ഓടകള്‍ വൃത്തിയാക്കുന്നതിനും കാട് വെട്ടിതെളിക്കുന്നതിനും ദിവസവും ക്ലോറിനേഷന്‍ ചെയ്യുന്നതിനും തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനും നഗരസഭയെ ചുമതലപ്പെടുത്തി. ഘോഷയാത്ര നടക്കുന്ന ഡിസംബര്‍ 18 ന് ക്ഷേത്രത്തിലേക്കുള്ള പ്രധാനവീഥിയില്‍ അനധികൃത വാഹന പാര്‍ക്കിംഗ് നിരോധിക്കും. സപ്താഹത്തോടനുബന്ധിച്ച് ഭക്ഷണ വിതരണ സമയത്ത് ഫുഡ് സേഫ്റ്റി സ്പെഷ്യല്‍ സ്‌ക്വാഡിന്റെ സേവനം ഉണ്ടാകും. തടസമില്ലാതെ ജലവിതരണവും അഗ്‌നിശമന സേനയുടെ സേവനവും ഉറപ്പാക്കും. സപ്താഹവുമായി…

Read More

നൂറു രൂപ നിരക്കിൽ തെങ്ങിൻ തൈകളുടെ വിൽപ്പന നടത്തി

    konnivartha.com; നാളികേര വികസന ബോർഡിൻ്റെ നേര്യമംഗലം വിത്തുൽപാദന പ്രദർശന തോട്ടത്തിൽ പാകി കിളിർപ്പിച്ച പശ്ചിമ തീര നെടിയ (WCT) ഇനം, നാടൻ തെങ്ങിൻ തൈകൾ ബോർഡിന്റെ കൊച്ചി ആസ്ഥാനത്ത് കൃഷിക്കാർക്ക് വിതരണം ചെയ്‌തു. ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ഹനുമന്ത ഗൗഡ തൈ വിതരണം ഉദ്ഘാടനം ചെയ്‌തു. മുൻ കൂട്ടി ബുക്കു ചെയ്‌ത കൃഷിക്കാർക്ക് ഏകദേശം 2000 ത്തോളം തൈകൾ നൂറു രൂപ നിരക്കിൽ വിൽപ്പന നടത്തി. ഒരു വർഷം പ്രായമുള്ളതും നല്ല ഗുണമേന്മയുള്ളതുമായ തൈകളാണ് നേര്യമംഗലത്തു നിന്ന് കൊച്ചിയിൽ വിതരണത്തിനായി കൊണ്ടുവന്നത്. തെങ്ങിൻ തൈകൾ കൂടാതെ ഫാമിൽ വിളയിച്ച മരച്ചീനി, വാഴക്കുല ഉൾപ്പെടെയുള്ള ജൈവ കാർഷികോൽപ്പങ്ങളും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നു. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിലാണ് ഇവ വില്‌പന നടത്തിയത്. എല്ലാ മാസവും നേര്യംമംഗലത്തു നിന്നുള്ള തെങ്ങിൻ…

Read More

കോന്നിയില്‍ സ്കൂൾ ബസ് അപകടത്തിലാക്കാൻ ശ്രമം: പോലീസ് അന്വേഷണം ആരംഭിച്ചു

  konnivartha.com; കോന്നി ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്കൂളിലെ ബസ് അപകടത്തിൽപെടുത്താൻ 2 തവണ ശ്രമം നടത്തിയത് സംബന്ധിച്ചുള്ള പരാതിയില്‍ കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു . സ്കൂളിലെ ഷെഡിൽ കിടന്ന മിനി ബസിന്റെ പവർ സ്റ്റിയറിങ് ഓയിൽ ടാങ്കിൽ ഇരുമ്പ് പൊടിയും സോപ്പ് ലോഷനും ഈ മാസം രണ്ടിന് ഒഴിച്ചു .പിറ്റേന്ന് രാവിലെ ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്ത് ഓടിച്ചപ്പോൾ സ്റ്റിയറിങ് തിരിയാതെ വന്നതിനെ തുടർന്ന് മെക്കാനിക്കിനെ വരുത്തി പരിശോധന നടത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെടുന്നത്. പിന്നീട് ഓയിൽ ടാങ്ക് ഉൾപ്പെടെ മാറ്റി വച്ചു.25ന് രാത്രിയിൽ വീണ്ടും ഇതേ സംഭവമുണ്ടായി.ബസിന്റെ പമ്പിലേക്കുള്ള ഹോസ് അഴിച്ചുവിടുകയും പവർ സ്റ്റിയറിങ് ബെൽറ്റ് ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്തു.അടുത്ത ദിവസം ഡ്രൈവർ ബസ് എടുക്കാനായി വന്നപ്പോഴാണ് ഇതു ശ്രദ്ധയിൽപെട്ടത്. അതിനാൽ ബസ് ഓടിച്ചില്ല. സംഭവം ശ്രദ്ധയില്‍പ്പെടാതെ ഓടിച്ചു എങ്കില്‍ റോഡില്‍ വലിയ അപകടം…

Read More

ഇറാനിയൻ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

  konnivartha.com; ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഇരുകണ്ണുകൾക്കും ആഴത്തിൽ പരിക്കേറ്റ ഇറാനിയൻ മത്സ്യത്തൊഴിലാളിയെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വിജയകരമായി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്ത് എന്‍ജിൻ തകരാറിലായ ‘അൽ-ഒവൈസ്’ മത്സ്യബന്ധന പായ്ക്കപ്പലിലെ അഞ്ച് ജീവനക്കാരില്‍ ഒരാളാണ് ഇദ്ദേഹം.   മത്സ്യത്തൊഴിലാളിയുടെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് ഇറാനിലെ എംആർസിസി ചാബഹാർ മുംബൈ സമുദ്ര രക്ഷാദൗത്യ ഏകോപന കേന്ദ്രത്തിന് (എംആര്‍സിസി) വിവരം നൽകിയ ഉടനെ സമീപത്തെ കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകാനും ഏകോപിത സഹായം ആരംഭിക്കാനും അന്താരാഷ്ട്ര സുരക്ഷാ ശൃംഖല പ്രവർത്തനക്ഷമമാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിദേശ വിന്യാസത്തിന് ശേഷം മടങ്ങിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ ‘സചേതി’നും കുവൈറ്റിൽ നിന്ന് മൊറോണിയിലേക്ക് പോവുന്ന മാർഷൽ ദ്വീപ് പതാക വഹിച്ച ‘എംടി എസ്‌ടിഐ ഗ്രേസ്’ എണ്ണക്കപ്പലിനും അടിയന്തര സഹായ നിർദേശം നൽകി.…

Read More

ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  konnivartha.com; 2025 ഓഗസ്റ്റ് 30-ന് കേരളത്തിലും മണിപ്പൂരിലും 2025 സെപ്റ്റംബർ 21-ന് ത്രിപുരയിലുമായി മൂന്ന് മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) സ്വമേധയാ കേസെടുത്തു. മൂന്ന് കേസുകളിലും, കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങളിലെയും പോലീസ് ഡയറക്ടർ ജനറൽമാർക്ക് നോട്ടീസ് അയച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ വിഷയങ്ങളിൽ വിശദമായ റിപ്പോർട്ടുകൾ നൽകാൻ ആവശ്യപ്പെട്ടു. പടിഞ്ഞാറൻ ത്രിപുരയിലെ ഹെസമാര പ്രദേശത്ത് ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിച്ച വസ്ത്ര വിതരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, ത്രിപുരയിലെ മാധ്യമപ്രവർത്തകനെ ഒരു കൂട്ടം അക്രമികൾ വടികളും മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചുവെന്നും അദ്ദേഹത്തിന്റെ മോട്ടോർ സൈക്കിൾ അപഹരിച്ചുവെന്നും റിപ്പോർട്ടുണ്ട്. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലായ് ഗ്രാമത്തിൽ പുഷ്പമേള റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകന് നേരെ ആക്രമണം ഉണ്ടായത്. എയർ ഗൺ ഉപയോഗിച്ച് അദ്ദേഹത്തിന് രണ്ടുതവണ വെടിയേറ്റു, ഗുരുതരമായി പരിക്കേറ്റു. കേരളത്തിൽ, തൊടുപുഴയ്ക്കടുത്തുള്ള മങ്ങാട്ടുകവലയിൽ എത്തിയപ്പോൾ…

Read More

കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി

ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി. konnivartha.com; കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരായ ഞെട്ടിക്കുന്ന പോലീസ് ക്രൂരതയിൽ അടിയന്തര ഇടപെടലും ഉചിതമായ നടപടിയും ആവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ലോക സഭാ  സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് തന്റെ കത്തിൽ സംഭവത്തെ “ഒരു സിറ്റിംഗ് പാർലമെന്റ് അംഗത്തിനെതിരെയുള്ള ആക്രമണം മാത്രമല്ല, ലോക്സഭയുടെ അന്തസ്സിനും പദവിക്കും നേരെയുള്ള ഗുരുതരമായ അപമാനം” എന്ന് വിശേഷിപ്പിച്ചു. എംപിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ പൊതുജനങ്ങളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിൽ നേരിട്ട് പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് വിശദവും വസ്തുതാപരവുമായ ഒരു റിപ്പോർട്ട് എത്രയും വേഗം…

Read More

മുന്നൂറ്റി നങ്ക പല്ലക്ക് ഘോക്ഷയാത്ര ശുചീന്ദ്രത്തുനിന്നും പുറപ്പെട്ടു

നവരാത്രി മഹോത്സവം :മുന്നൂറ്റി നങ്ക പല്ലക്ക് ഘോക്ഷയാത്ര ശുചീന്ദ്രത്തുനിന്നും പുറപ്പെട്ടു പത്മനാഭപുരം കൊട്ടാരത്തിലെ ഉടവാൾ കൈമാറ്റം നാളെ നടക്കും . konnivartha.com: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതിദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി സെപ്റ്റംബർ മാസം 20ന് തമിഴ്നാട്ടിൽ നിന്നും യാത്ര തിരിക്കും. ഇതിന് മുന്നോടിയായി ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) യുടെ പല്ലക്ക് ഘോക്ഷയാത്രയ്ക്ക് ഭക്തലക്ഷങ്ങള്‍ വരവേല്‍പ്പ് നല്‍കി . നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് മികവ് കൂട്ടാനായി തമിഴ്‌നാട് മുതൽ തിരുവനന്തപുരം വരെയും തിരുവനന്തപുരം മുതൽ തമിഴ്‌നാട് വരെയും കേരള പോലീസും തമിഴ്നാട് പോലീസും ഗാർഡ് ഓഫ് ഓണർ നൽകി വിഗ്രഹത്തോടൊപ്പം അകമ്പടി സേവിക്കും . വിഗ്രഹ ഘോഷയാത്ര…

Read More

വര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി

ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വര്‍ക്കലയിലെ പാറക്കെട്ടുകള്‍ ഉള്‍പ്പെടുത്തി konnivartha.com; രാജ്യത്തിന്റെ സമ്പന്നമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിലും ആഗോള വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഇന്ത്യയുടെ മുന്നേറ്റം തുടരുകയാണ്. ദേശീയ അഭിമാനത്തിന്റെ ഒരു നിമിഷമായി, രാജ്യത്തുടനീളമുള്ള ഏഴ് ശ്രദ്ധേയ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ താല്‍കാലിക പട്ടികയില്‍ വിജയകരമായി ഉള്‍പ്പെടുത്തി. ഇതോടെ ഇന്ത്യയുടെ താല്‍കാലിക പട്ടികയിലെ പൈതൃക കേന്ദ്രങ്ങളുടെ ആകെ എണ്ണം 62 ല്‍ നിന്ന് 69 ആയി ഉയര്‍ന്നു. ഈ ഉള്‍പ്പെടുത്തലിന് ശേഷം ഇന്ത്യയില്‍ നിന്ന് സാംസ്‌കാരിക പ്രാധാന്യമുള്ള 49 ഉം പ്രകൃതിദത്ത പ്രാധാന്യമുള്ള 17 ഉം സാംസ്‌കാരികവും പ്രകൃതിദത്തവുമായ പ്രാധാന്യമുള്ള 3 സ്ഥലങ്ങളും ഉള്‍പ്പെടെ ആകെ 69 കേന്ദ്രങ്ങള്‍ നിലവില്‍ യുനെസ്‌കോയുടെ പരിഗണനയിലാണ്. അപൂര്‍വ്വമായ പ്രകൃതിദത്തവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഈ നേട്ടം ഊട്ടിയുറപ്പിക്കുന്നു.…

Read More

‘ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ’: ദേശീയ ശില്പശാലയ്ക്ക് വേദിയായി കുമരകം

konnivartha.com: “ആയുഷ് മേഖലയിലെ ഐടി പരിഹാരങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ദേശീയ ആയുഷ് മിഷൻ ശില്പശാലയ്ക്ക് കോട്ടയം കുമരകത്ത് തുടക്കമായി. കെടിഡിസി വാട്ടർസ്കേപ്സിൽ കേരള ആരോഗ്യ-വനിതാ-ശിശു വികസന മന്ത്രി വീണ ജോർജ് പരിപാടി വിർച്വലായി ഉദ്ഘാടനം ചെയ്തു. ദേശീയ ആയുഷ് മിഷൻ, കേരളം സംഘടിപ്പിച്ച ശില്പശാലയിൽ 23 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 91 പ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവരുൾപ്പെടെ നിരവധി പേർ പങ്കെടുക്കുന്നുണ്ട്. ന്യൂഡൽഹിയിൽ നടന്ന 2025 ലെ ആയുഷ് ഡിപ്പാർട്ട്‌മെന്റൽ ഉച്ചകോടിയിലെ മുൻഗണനകൾ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ ശില്പശാല. ആയുഷ് പ്രോത്സാഹിപ്പിക്കുന്ന ഐക്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് കുമരകത്തിന്റെ സ്വാഭാവിക പശ്ചാത്തലമെന്ന് ഉദ്ഘാടന പ്രസം​​ഗത്തിൽ മന്ത്രി ശ്രീമതി വീണാ ജോർജ് പറഞ്ഞു. ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി സ്വീകരിക്കുമ്പോൾ, പരമ്പരാഗത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് നിർണായകമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. തത്സമയ നിരീക്ഷണം, മെച്ചപ്പെടുത്തിയ മാനവ വിഭവശേഷി…

Read More