konnivartha.com: യു .കെ: ലണ്ടനിലെ കെൻ്റ് അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിസാന്ദ്രം. പിതൃക്കളുടെ സ്മരണ ഉയർത്തിയ ശ്ളോകാന്തരീക്ഷത്തിൽ നുറുകണക്കിന് ഭക്തർ കെൻ്റിലെ റോച്ചസ്റ്റർ റിവർ മെഡ് വേ തീരത്ത് എത്തി ശരീരവും മനസ്സും ശുദ്ധമാക്കി പിതൃക്കൾക്കും ഗുരുക്കന്മാർക്കുമായ് ബലി തര്‍പ്പണം അര്‍പ്പിച്ചു . ബലിതർപ്പണത്തിനായ് കെൻ്റ് അയ്യപ്പ ക്ഷേത്രം ഭാരവാഹികൾ പ്രത്യേകം സജ്ജമാക്കിയ നദീ തീരത്ത് നിര നിരയായിട്ടാണ് രാവിലെ മൂന്നര മണി വരെ ഭക്തർ നദിയിൽ പിതൃമോക്ഷ പ്രാപ്തിക്കായ് ആത്മസമർപ്പണം നടത്തിയത്. സംഘാടകർ കാലേകൂട്ടി ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നതുകൊണ്ട് തിരക്ക് അനുഭവപ്പെട്ടില്ല. രാവിലെ മുതൽ നദീതീരത്ത് നടന്ന ചടങ്ങിന് ക്ഷേത്രം മേൽശാന്തി അഭിജിത്തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. തിലഹവനം, ക്ഷേത്ര പൂജകൾ എന്നീ ചടങ്ങുകൾക്ക് വടക്കേ വെളിയില്ലം വിഷ്ണു രവി തിരുമേനി, താഴൂർ മന ഹരിനാരായണൻ തിരുമേനി എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
Read Moreടാഗ്: kent ayyappa temple uk
ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കർക്കടകവാവ് ബലി തർപ്പണം
konnivartha.com: ലണ്ടനിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കർക്കടകവാവ് ബലി തർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ആചാരപരമായും ആത്മീയമായും സുപ്രധാനവും ചരിത്രപ്രസിദ്ധവുമായ കെന്റ് റോച്ചെസ്റ്ററിലെ മെഡ്വേ നദിയുടെ തീരത്താണ് രാവിലെ 11.30 മുതല്‍ കര്‍ക്കടക വാവ് ബലി തര്‍പ്പണം നടക്കുന്നത് . ക്ഷേത്ര മേൽശാന്തി അഭിജിത്തിന്റെ മുഖ്യ കാർമികത്വത്തിൽ പരമ്പരാഗത രീതിയിൽ ആണ് ബലി തർപ്പണചടങ്ങ് നടക്കുന്നത് . ബലി തർപ്പണത്തിന് ശേഷം ഭക്തജനങ്ങൾക്ക് തിലഹവനം, പിതൃപൂജ തുടങ്ങിയ വഴിപാടുകൾ നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയതായി ഭാരവാഹികള്‍ അറിയിച്ചു . വടക്കേവെളിയില്ലം വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ തിലഹവനവും താഴൂർ മന ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ പ്രത്യേക ക്ഷേത്ര പൂജകളും ഉണ്ടാകും . കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ ദർശനം നടത്താനും വഴിപാടുകൾ നടത്തുവാനും ക്രമീകരണം ഏര്‍പ്പെടുത്തി .
Read More