പഹൽഗാം ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തന്നെ :നിര്‍ണ്ണായക വിവരം ലഭിച്ചു

  പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് വ്യക്തമായ ബന്ധമുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ . നിർണായക തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും റോയും ഐ ബിയും തങ്ങളുടെ ആസ്ഥാന കേന്ദ്രത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു . ഭീകരരുടെ പാക്ക് ബന്ധം സ്ഥിരീകരിച്ചെന്നു ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളില്‍ ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമായി പറയുന്നു . ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നടത്തിയ ഫോൺ സംഭാഷണങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നു . ഭീകരരായ നാല് പേര്‍ക്കും പാകിസ്ഥാനില്‍ ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചു .ഭീകര സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ഇലക്ട്രോണിക് സിഗ്നേച്ചർ പാക്കിസ്ഥാനിലെ രണ്ടു സ്ഥലത്ത് ലഭിച്ചു…

Read More

കേരളമറിയാൻ കശ്മീരിലെ യുവജനങ്ങൾ എത്തി

  konnivartha.com: കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും നേരിട്ടറിയാൻ 130 ഓളം യുവതീയുവാക്കൾ കശ്മീരിൽ നിന്നും തിരുവനന്തപുരത്തെത്തി. കേന്ദ്ര യുവജനകാര്യകായിക മന്ത്രാലയത്തിന്റെ മേരാ യുവ ഭാരതിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര കേരള സംഘാതൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ കശ്മീർ യൂത്ത് എക്സ്ചേഞ്ച് പരിപാടി നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെൻ്ററിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. അറിവിന്റെയും ജ്ഞാനത്തിന്റെയും അന്തസത്ത ഉൾക്കൊളളുന്ന പൈതൃകമാണ് കശ്മീരിന്റേതെന്ന് ആരിഫ് മുഹമ്മദ് ഖാൻ ഉ‌ദ്ഘാടന പ്രഭാഷണത്തിൽ പറഞ്ഞു. യുദ്ധഭൂമിയിലെ രാജാക്കൻമാരെയല്ല ഋഷിവര്യ‌ന്മാരെയും സൂഫിവര്യന്മാരെയും വഴികാട്ടികളായി കണ്ട പാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഈ പാരമ്പര്യമാണ് കശ്മീരിലെ പൂർവികരും നമുക്ക് കാട്ടിത്തന്നതെന്നും ഗവർണർ പറഞ്ഞു. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഇന്ത്യാ മഹാരാജ്യം രൂപീകരിക്കുന്നതിന് അനേകം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതത്തിന്റെ മക്കൾ എന്ന ചിന്ത നിലനിന്ന ഇടമാണ് നമ്മുടേത്. വസുധൈവ കുടുംബകം മുന്നോട്ടുവയ്ക്കുന്ന സാഹോദര്യചിന്തയാണ്…

Read More