konnivartha.com; കാസർഗോഡ് ജില്ലയിൽ ആദ്യ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ചെറുവത്തൂരിലെ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ വളപ്പിലാണ് കോളേജ് ആരംഭിക്കുക. എം രാജഗോപാലൻ എം എൽ എയുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പാളിനെ ഇതിനായുള്ള നോഡൽ ഓഫീസറായി നിയമിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. കാസർഗോഡ് ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും അക്കാദമികമായ കഴിവുള്ളവരുമായ നിരവധി വിദ്യാർത്ഥികളുടെ ചിരകാലാവശ്യമാണ് സർക്കാർ ഉടമസ്ഥതയിൽ എഞ്ചിനീയറിംഗ് കോളേജ്. ചെറുവത്തൂരിലെ സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടുത്തിയുള്ള ബിടെക് കോഴ്സുകൾ ആരംഭിക്കാനുള്ള ശുപാർശ പരിശോധിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. സംസ്ഥാന ബജറ്റിൽ അനുവദിച്ച തുക ഇതിനായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും – മന്ത്രി പറഞ്ഞു. ഇലക്ട്രിക്കൽ ആൻഡ്…
Read Moreടാഗ്: kasaragod news
കാസറഗോഡ് വീരമല കുന്ന് ഇടിഞ്ഞു:ഗതാഗത തടസം
കാസർഗോഡ് ചെറുവത്തൂർ മയ്യിച്ചയിലെ വീരമല കുന്നിടിഞ്ഞു. വാഹന ഗതാഗതം തടസ്സപ്പെട്ടു. ഇത് വഴി വാഹനങ്ങൾ കടത്തി വിടുന്നില്ല, ചീമേനി പയ്യന്നൂർ ഭാഗത്ത് നിന്നുള്ള യാത്രക്കാരും കാഞ്ഞങ്ങാട് നീലേശ്വരം ഭാഗത്ത് നിന്നുള്ള യാത്രികർക്ക് കടന്നു പോകാൻ കഴിയില്ല. മണ്ണ് നീക്കം ചെയ്യാൻ മണിക്കൂറുകൾ വേണം
Read Moreകാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ( 17/06/2025 )
ജൂൺ 17ന് കാസറഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു konnivartha.com: കാസർഗോഡ് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും ദേശീയപാതയിലെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനസുരക്ഷയെ മുൻനിർത്തി, ജൂൺ 17, ചൊവ്വാഴ്ച, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് ജൂൺ 17 തിയതിയിൽ അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. മലപ്പുറം ജില്ല മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ്…
Read Moreഅധിക്ഷേപ കമന്റ്; ഡപ്യൂട്ടി തഹസിൽദാർ പോലീസ് കസ്റ്റഡിയിൽ
അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്ന് സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലുമാണ് പവിത്രൻ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു.വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു.പോസ്റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കാസർകോട് ജില്ലാ കലക്ടർ കെ.ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരുന്നു. ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തരമായി സസ്‌പെൻഡ് ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ.രാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ.ചന്ദ്രശേഖരനെതിരെ…
Read Moreനീലേശ്വരം വെടിക്കെട്ടപകടം; ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു
നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ചോയ്യങ്കോട് കിണാവൂർ റോഡിലെ സി കുഞ്ഞിരാമന്റെ മകൻ സി സന്ദീപ് (38) ആണ് മരിച്ചത്. അഞ്ച് ദിവസമായി അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്‌ടോബർ 28 ന് രാത്രിയാണ് ക്ഷേത്രത്തിൽ അപകടം നടന്നത്. അപകടത്തിൽ 150 ഓളം പേർക്ക് പരിക്കേറ്റിരുന്നു. 32 പേർ നിലവിൽ ഐസിയുവിലും അഞ്ചുപേർ വെന്റിലേറ്റിലുമാണ്. കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട്, മംഗളൂരു എന്നിവടങ്ങളിലെ 12 ആശുപത്രിയിലാണ് ചികിത്സ. ആശുപത്രികളിലെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കും. സംഭവത്തിൽ ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും പടക്കം പൊട്ടിച്ചവരുമടക്കം നാലുപേരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ വധശ്രമക്കേസും ചുമത്തി. ആകെ എട്ടുപേരെ പ്രതിചേർത്തിട്ടുണ്ട്.
Read Moreപടക്കശേഖരത്തിന് തീപിടിച്ചു; നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു
കാസറഗോഡ് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച രാത്രി 12-ഓടെയാണ് അപകടം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്.ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കംകുറിക്കുന്ന കാവുകളിലൊന്നാണിത്.
Read Moreയുവ വൈദികൻ ഷോക്കേറ്റ് മരിച്ചു
konnivartha.com: ദേശീയപതാക ഉയർത്തിയ ഇരുമ്പിന്റെ കൊടിമരം ഊരിയെടുക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി യുവ വൈദികൻ ഷോക്കേറ്റ് മരിച്ചു. കാസറഗോഡ് മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി കണ്ണൂർ ഇരിട്ടി എടൂരിലെ പരേതനായ ബാബുവിന്റെയും അന്നമ്മയുടെയും മകനായ ഫാ.മാത്യു കുടിലിൽ (30) ആണ് മരിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഉയർത്തിയ പതാക അഴിച്ചു മാറ്റുന്നതിനിടയിലാണ് അപകടം . ദേശീയപതാക കൊടിമരത്തിൽ കുരുങ്ങിയതിനെ തുടർന്നാണ് കൊടിമരം ഊരിയെടുക്കാൻ ശ്രമിച്ചത്.കൊടിമരത്തിന്റെ ഇരുമ്പ് ദണ്ഡ് ഊരിയെടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.കൂടെയുണ്ടായിരുന്ന അസി.വികാരി സെബിൻ ജോസഫ് ദൂരേക്ക് തെറിച്ചു വീണു. ഫാ.മാത്യു കുടിലിനെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.കുടിയാന്മല, നെല്ലിക്കാംപൊയിൽ, ചെമ്പത്തൊട്ടി എന്നിവിടങ്ങളിൽ മുന്‍പ് അസി.വികാരിയായിരുന്നു. ഒന്നരവര്‍ഷം മുമ്പാണ് ഫാദര്‍ ഷിന്‍സ് മുള്ളേരിയ ചര്‍ച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. മുള്ളേരിയയില്‍ ചുമതലയേറ്റ…
Read More