konnivartha.com;രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍ (21) , റാന്നി സ്വദേശിനി ഷെറിന്‍ (21) എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര കോളേജിലെ ബിഎസ്‌സി രണ്ടാം സെമസ്റ്റർ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ചിക്കബനാവറ സപ്തഗിരി നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികളാണ്. പാളം മുറിച്ചു കടക്കുന്നതിന് ഇടയില്‍ ട്രെയിന്‍ ഇടിച്ചതാകാന്‍ ആണ് സാധ്യത എന്ന് അറിയുന്നു .ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു . മൃതദേഹം രാമയ്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി .
Read Moreടാഗ്: karnataka news
സാലുമരദ തിമ്മക്ക (114) അന്തരിച്ചു
പത്മശ്രീ അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു.ശ്വാസകോശ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം . 1911 ജൂൺ 30ന് കർണാടകയിലെ തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിലാണ് ജനിച്ചത് . വിവാഹ ശേഷം കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാൻ വഴിയരികിൽ ആൽമരത്തൈകൾ നട്ടുപിടിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു .2019ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചു .കുഡൂരിൽ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭർത്താവും ചേർന്ന് 385 ആൽമരങ്ങൾ നട്ടുപിടിപ്പിച്ചത്.‘വൃക്ഷ മാതാവ്’ എന്നറിയപ്പെട്ടിരുന്ന തിമ്മക്ക, തന്റെ മക്കളെപ്പോലെയാണ് മരങ്ങളെ വളർത്തിയിരുന്നത്.
Read Moreദസറ : മിഴി തുറന്ന് ഉദ്യാന നഗരിയായ മൈസൂരു
കർണാടകയുടെ സംസ്ഥാന ഉത്സവമായ നാദഹബ്ബയാണ് മൈസൂർ ദസറ. നവരാത്രി എന്നും അറിയപ്പെടുന്ന ഇത് 10 ദിവസത്തെ ഉത്സവമാണ്, അവസാന ദിവസം വിജയദശമിയാണ്. ഒരു ഐതിഹ്യം അനുസരിച്ച്, വിജയദശമി തിന്മയുടെ മേൽ സത്യത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. കാരണം, ഹിന്ദു ദേവതയായ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ച ദിവസമായിരുന്നു അത്.മഹിഷാസുരൻ എന്ന അസുരനിൽ നിന്നാണ് മൈസൂർ എന്ന പേര് ഉണ്ടായത്. കന്നഡയിൽ മഹിഷാസുരന്റെ പട്ടണം എന്നർത്ഥം വരുന്ന “മഹിഷുർ” അല്ലെങ്കിൽ “മഹിഷാസുരന ഊരു” എന്ന വാക്കിൽ നിന്ന് ഉരുത്തിരിഞ്ഞ “മൈസൂർ” എന്ന വാക്കിന്റെ വികലമായ പതിപ്പാണ് മൈസൂർ. ദേവീ ഭാഗവതത്തിൽ കാണപ്പെടുന്ന പുരാണ കഥയുമായി മൈസൂർ ബന്ധപ്പെട്ടിരിക്കുന്നു . കഥ അനുസരിച്ച്, മൈസൂർ ഭരിച്ചത് എരുമത്തലയുള്ള ഒരു രാക്ഷസനായ മഹിഷാസുരനായിരുന്നു. ദേവന്മാരുടെയും ദേവതകളുടെയും പ്രാർത്ഥനയ്ക്ക് മറുപടിയായി, പാർവതി ദേവി ചാമുണ്ഡേശ്വരിയായി ജനിക്കുകയും മൈസൂരിനടുത്തുള്ള ചാമുണ്ഡി കുന്നിന്റെ മുകളിൽ വെച്ച് ആ…
Read Moreഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ 85) അന്തരിച്ചു
konnivartha.com: FormerISRO chairman K Kasturirangan passes away in Bengaluru. He had steered the Indian Space programme for over 9 years as Chairman of the ISRO, of Space Commission & Secretary to the Government of India in the Department of Space ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) ബെംഗളൂരുവിൽ അന്തരിച്ചു.ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തിൽ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്…
Read More