അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് വൈകിട്ട് മുതൽ പണിമുടക്കും

  konnivartha.com; കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാക്കള്‍ പ്രസ്താവിച്ചു .   ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായ നികുതി ഈടാക്കുന്നു എന്നാണ് പരാതി . ഇന്ന് വൈകിട്ട് ആറു മണി മുതലാണ് സമരം.കേരളത്തിൽ നിന്ന് ബെംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള കോണ്‍ട്രാക്ട് കാരിയേജ് സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകളാണ് സർവീസ് നിർത്തിവയ്ക്കുന്നത്.അന്യായമായി നികുതി ചുമത്തുകയാണെന്ന് ഉടമകൾ ആരോപിക്കുന്നു. തമിഴ്നാട്ടിനു പുറമേ കർണാടകയിലും അധിക നികുതി ഈടാക്കുന്നു എന്നാണ് പരാതി .   അന്യായ നികുതി ഈടാക്കൽ, കനത്ത പിഴ ചുമത്തൽ, വാഹനങ്ങൾ സീസ് ചെയ്യൽ തുടങ്ങിയ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്. ഇക്കാര്യം ഗതാഗത മന്ത്രതലത്തിൽ ചർച്ച ചെയ്ത് പരിഹാരം കാണണമെന്ന് ബസ് ഉടമകൾ…

Read More

കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികള്‍ മരണപ്പെട്ടു

  കാറും ലോറിയും കൂട്ടിയിടിച്ച് 2 വയനാട് സ്വദേശികൾ മരിച്ചു.3 പേർക്ക് പരിക്കുണ്ട് . കൊല്ലേഗൽ കോഴിക്കോട് ദേശീയപാതയിൽ ബേഗൂരിലാണ് അപകടം നടന്നത് . വയനാട് കമ്പളക്കാട് മക്കിമല കരിഞ്ചേരി വീട്ടിൽ ബഷീർ (53), ബഷീറിന്റെ സഹോദരിയുടെ മകൻ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഷീറ (28) എന്നിവരാണ് മരിച്ചത്.പരുക്കേറ്റ മുഹമ്മദ് ഷാഫി (32), മകൻ ഏസം ഹനാൽ (3), ബഷീറിന്റെ ഭാര്യ നസീമ (42) എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായ്‌ലാൻഡിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി തിരിച്ച് നാട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.

Read More

വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു

രാഷ്ട്രപതി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു രാഷ്ട്രപതി ദ്രൗപദി മുർമു കർണാടകയിലെ മൈസൂരുവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു.   സംസാരം, കേൾവി എന്നിവ സംബന്ധമായ പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയാനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും വിദഗ്ധർ ആവശ്യമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സംസാരം, ശ്രവണ പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം ഉണ്ടായിരിക്കുകയും അവരോട് സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം പുലർത്തുകയും വേണം. ഈ മേഖലകളിലെല്ലാം AIISH ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ രാഷ്ട്രപതിി സന്തുഷ്ടി പ്രകടിപ്പിച്ചു   ഒരു അഖിലേന്ത്യാ സ്ഥാപനം എന്ന നിലയിൽ, ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥാപനങ്ങൾക്ക് ഒരു മാതൃകയായി മാറാൻ AIISH, നിരന്തര ശ്രമങ്ങൾ നടത്തണമെന്ന്…

Read More

അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് 2025 മൈസൂരുവിൽ നടന്നു

അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് 2025 മൈസൂരുവിൽ നടന്നു asmita khelo india womens cycling city league 2025 held in mysuru konnivartha.com: മൈസൂരു ചാമുണ്ടി താഴ്‌വരയിൽ നടന്ന ‘അസ്മിത ഖേലോ ഇന്ത്യ വനിതാ സൈക്ലിംഗ് സിറ്റി ലീഗ് 2025’ ന്റെ മൈസൂരു പതിപ്പിൽ 73 സ്ത്രീകൾ പങ്കെടുത്തു.18 വയസ്സിന് താഴെയുള്ള പെൺകുട്ടികൾ, അമച്വർ സ്ത്രീകൾ, എലൈറ്റ് സ്ത്രീകൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരിച്ചത്. മത്സര സൈക്ലിംഗിൽ സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഖേലോ ഇന്ത്യ വനിതാ സിറ്റി ലീഗിനെ കർണാടക സ്റ്റേറ്റ് സൈക്ലിംഗ് അസോസിയേഷൻ മൈസൂരു ജില്ലാ അമച്വർ സൈക്ലിംഗ് അസോസിയേഷന് (എംഡിഎസിഎ) നിയോഗിച്ചതായി എംഡിഎസിഎ പ്രസ്താവനയിൽ പറഞ്ഞു. എംഡിഎസിഎ സംഘടിപ്പിച്ച പരിപാടിക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും യുവജനകാര്യ കായിക…

Read More

ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ 85) അന്തരിച്ചു

konnivartha.com: FormerISRO chairman K Kasturirangan passes away in Bengaluru. He had steered the Indian Space programme for over 9 years as Chairman of the ISRO, of Space Commission & Secretary to the Government of India in the Department of Space ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) ബെംഗളൂരുവിൽ അന്തരിച്ചു.ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തിൽ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്…

Read More

കര്‍ണാടക മുന്‍ ഡിജിപി കുത്തേറ്റ് മരിച്ചു

  കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബംഗലൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ ആണ് സംഭവം . കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയേയും മകളേയും പോലീസ് ചോദ്യം ചെയ്തു . പോസ്റ്റ്‌മോര്‍ട്ടമുള്‍പ്പടെയുള്ള നടപടികള്‍ക്കായി ഓം പ്രകാശിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചു . 2015 ഫെബ്രുവരിയിലാണ് സംസ്ഥാനപോലീസ് മേധാവിയായി ചുമതലയേറ്റത്. 2017ല്‍ വിരമിച്ചു. ഡിജിപി സ്ഥാനത്ത് എത്തുന്നതിന് മുന്‍പ് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ്, ഹോം ഗാര്‍ഡ്‌സ് തുടങ്ങിയ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ തലപ്പത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

കന്നഡിഗർക്കു ജോലി സംവരണം : മലയാളികളെ ഏറെ ബാധിച്ചേക്കാവുന്ന വിവാദ ബിൽ‌ പിൻവലിച്ചു

  കന്നഡിഗർക്കു ജോലി സംവരണം ചെയ്യുന്ന ബിൽ ‘താൽക്കാലികമായി’ പിൻവലിച്ച് കർണാടക.വ്യവസായ സ്ഥാപനങ്ങളിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ മുഴുവനായും (100%) കന്നഡിഗർക്കു സംവരണം ചെയ്യുന്ന ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയെന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തേ പറഞ്ഞിരുന്നു. തീരുമാനം വിവാദമായതോടെ ഈ ട്വീറ്റ് മുഖ്യമന്ത്രി പിൻവലിച്ചു.ബിൽ ഇപ്പോൾ ആലോചനാഘട്ടത്തിലാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കുമെന്നും സിദ്ധരാമയ്യ പുതിയ ട്വീറ്റിൽ വ്യക്തമാക്കി. സംസ്ഥാനത്തെ വ്യവസായ പുരോഗതിക്കു തീരുമാനം തിരിച്ചടിയാകുമെന്നു ഒട്ടേറെ വ്യവസായ പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു.സർക്കാർ മേഖലയിലെ ഗ്രൂപ്പ് സി, ഡി തസ്തികകൾ നിലവിൽ പൂർണമായും കന്നഡിഗർക്കു സംവരണം ചെയ്തിട്ടുണ്ട്.

Read More

സൈബർ ഫോറൻസിക് കം ട്രെയിനിങ് ലാബുകൾ കേരളത്തിലും സ്ഥാപിച്ചു

  കമ്പ്യൂട്ടർ , സൈബർ ഫോറൻസിക്ക്, ഇലക്ട്രോണിക് ഫോറൻസിക്ക് ഉൾപ്പടെ പ്രത്യേക സൗകര്യങ്ങളുള്ള ഏഴ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറികൾ .ആഭ്യന്തര മന്ത്രാലയത്തിന് പ്രവർത്തിക്കുന്നുണ്ട് . സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് (IOs) പ്രാരംഭ ഘട്ട സൈബർ ഫോറൻസിക് സഹായം നൽകുന്നതിനായി ന്യൂ ഡൽഹിയിലെ ദ്വാരകയിലുള്ള CyPAD-ൽ അത്യാധുനിക നാഷണൽ സൈബർ ഫോറൻസിക് ലബോറട്ടറി (NCFL) സ്ഥാപിച്ചിട്ടുണ്ട് .കൂടാതെ, ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കേരളം ഉൾപ്പെടെ 28 സംസ്ഥാനങ്ങളിലും ,കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബർ ഫോറൻസിക്-കം-ട്രെയിനിംഗ് ലബോറട്ടറികൾ സ്ഥാപിച്ചിട്ടുണ്ട് . ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ , തെളിവെടുപ്പ്, വിശകലനം എന്നിവക്കായി ഒരു ദേശീയ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

Read More