പത്തനംതിട്ട : തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന അറിയപ്പെടുന്ന റൗഡിയെ ആറു മാസത്തേക്ക് കരുതൽ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിലാണ് നടപടി. മല്ലപ്പള്ളി കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ വിനയകുമാറിന്റെ മകൻ ശങ്കരൻ എന്ന് വിളിക്കുന്ന അഖിൽ കെ വി (26)യെയാണ് കീഴ്‌വായ്‌പ്പൂർ പോലീസ് കരുതൽ തടങ്കലിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചത്. കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമാണ് നടപടി. അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്നുള്ള ആക്രമണം, കൊലപാതകശ്രമം, മാരകയുധങ്ങളുമായുള്ള ആക്രമണം, സ്ത്രീകൾക്കെതിരായ അതിക്രമം, കഞ്ചാവ് ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയായ ഇയാൾക്കെതിരെ 7 ക്രിമിനൽ കേസുകളിൽ കോടതിയിൽ കീഴ്‌വായ്‌പ്പൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കാപ്പ നടപടിക്കായി ഈ കേസുകളാണ് കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. ഇവകൂടാതെ…
Read More