ജൂണ്‍ 22 ന് പത്തനംതിട്ട ക്ഷേത്രങ്ങള്‍ ട്രിപ്പില്‍ പമ്പ ഗണപതി, മലയാലപ്പുഴ, പെരുനാട് അയ്യപ്പക്ഷേത്രം, കല്ലേലി ഊരാളി ക്ഷേത്രങ്ങളും സന്ദര്‍ശിക്കും KONNIVARTHA.COM: മണ്‍സൂണ്‍ പശ്ചാത്തലത്തില്‍ പച്ച പുതച്ച കുന്നും, കാടും ഒപ്പം ജലസമൃദ്ധമായ വെള്ളച്ചാട്ടങ്ങളും കാണണമെങ്കില്‍ കൊല്ലം ജില്ലാ ബഡ്ജറ്റ് ടൂറിസം സെല്ലുമായി ബന്ധപെടുക. ജൂണ്‍ എട്ടിന് രാവിലെ 6.30ന് ആരംഭിക്കുന്ന പൊന്മുടി യാത്ര പേപ്പാറ ഡാം, മീന്‍മുട്ടി വെള്ളച്ചാട്ടം, കല്ലാര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് പൊന്മുടിയില്‍ എത്തിച്ചേരുന്നു. 770 രൂപയാണ് നിരക്ക്. ജൂണ്‍ 10 രാവിലെ അഞ്ചിന് കണ്ണൂര്‍ കൊട്ടിയൂര്‍ വൈശാഖ ഉത്സവ യാത്ര. ഇക്കരക്കൊട്ടിയൂര്‍, മൃദംഗ ശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പന്‍ മഠം എന്നീ പ്രശസ്ത ക്ഷേത്രങ്ങളും ഈ യാത്രയില്‍ ഉള്‍പെടും. 3000 രൂപയാണ് നിരക്ക്. ഈ യാത്ര ജൂണ്‍ 26നും ഉണ്ടാകും. ജൂണ്‍ 12, 24 തീയതികളില്‍ ഗവിയിലേക്കുള്ള യാത്ര രാവിലെ 5 മണിക്ക്…
Read Moreടാഗ്: kallely oorali appooppan kavu
കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ നവരാത്രി മഹോത്സവം
konnivartha.com: : കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം) നവരാത്രി മഹോത്സവം ഒക്ടോബർ 10 ,11 ,12,13 തീയതികളില്‍ നടക്കും . വ്യാഴം വൈകിട്ട് അഞ്ചു മണി മുതല്‍ പൂജവയ്പ്പ് നടക്കും വെള്ളിയാഴ്ച ദുർഗ്ഗാഷ്‌ടമിയ്ക്ക് വിശേഷാല്‍ പൂജകള്‍ ശനിയാഴ്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിജയദശമി ദിനമായ ഞായറാഴ്ച രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണത്തോടെ മലയ്ക്ക് കരിക്ക് പടേനിയും പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജയും നല്‍കി അക്ഷരത്തെ ഉണര്‍ത്തും . തുടര്‍ന്ന് പൂജയെടുപ്പും വിദ്യാരംഭം കുറിക്കൽ വിദ്യാദേവി പൂജ എന്നിവ നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു
Read Moreകോന്നി കല്ലേലിക്കാവില്‍ കൗള ഗണപതി പൂജ ( സെപ്തംബര്‍ 7 രാവിലെ 10 മണി )
konnivartha.com: വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച്സെപ്തംബര്‍ 7 ന് രാവിലെ 10 മണി മുതല്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതി പൂജ സമര്‍പ്പിക്കും . നൂറ്റാണ്ടുകള്‍ പഴക്കം ഉള്ള ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങളില്‍ പ്രാമുഖ്യം ഉള്ളതാണ് കൗള ഗണപതി പൂജ .കൗള ആചാര വിധി അനുസരിച്ച് പൂജകള്‍ അര്‍പ്പിക്കുന്ന പ്രമുഖ കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . രാവിലെ പത്തു മണിമുതല്‍ കൗള ഗണപതി പൂജകള്‍ക്ക് തുടക്കം കുറിയ്ക്കും . പഴവര്‍ഗ്ഗങ്ങളും കരിക്കും കരിമ്പും വിള വര്‍ഗങ്ങളും കറുകപുല്ലും മധുര പലഹാരങ്ങളും, കാട്ടു വിഭവങ്ങളും സമര്‍പ്പിച്ചു പൂജകള്‍ അര്‍പ്പിക്കും .
Read More