കന്നിയിലെ ആയില്യം :കല്ലേലിക്കാവിൽ മഹോത്സവം സമർപ്പിച്ചു

  konnivartha.com/കോന്നി : നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആയില്യം പൂജ മഹോത്സവമായി കൊണ്ടാടി. നാഗ ദൈവങ്ങളുടെ അവതാര ജന്മ ദിനമാണ് കന്നിയിലെ ആയില്യം. സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ട നാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്ക് അഭിഷേകം, പാലഭിഷേകം നടത്തി പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിച്ചു 999 മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം,ഭൂമി പൂജ,വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക്…

Read More

കല്ലേലിക്കാവില്‍ മലയ്ക്ക് കരിക്ക് പടേനിയോടെ തുടക്കം

മണ്ഡല മകരവിളക്ക് മഹോത്സവം കോന്നി :മണ്ഡല മകരവിളക്ക്‌ ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം ) 999 മല വില്ലന്മാര്‍ക്ക് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിച്ചു . ഏഴര വെളുപ്പിനെ മല ഉണര്‍ത്തി കാവ് ഉണര്‍ത്തി താംബൂലം സമര്‍പ്പിച്ചു . തുടര്‍ന്ന് മണ്ഡലകാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് ഊരാളി ദേശം വിളിച്ചുണര്‍ത്തി തുടര്‍ന്ന് നവ ധാന്യം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിച്ചു . തേന്‍ ,കരിക്ക് ,ചന്ദനം , പാല്‍ , തൈര് , പനിനീര്‍ , മഞ്ഞള്‍ , ഭസ്മം , നെയ്യ് എന്നിവ കൊണ്ട് അഭിഷേകം നടത്തി . ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,സമുദ്ര പൂജകള്‍ അര്‍പ്പിച്ചു കൊണ്ട് പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗ വര്‍ഗ്ഗത്തിനും…

Read More