കല്ലേലിക്കാവിൽ ഉത്രാടപ്പൂയൽ, തിരു: അമൃതേത്ത്,ഉത്രാട സദ്യ, തിരുവോണ സദ്യ

  പത്തനംതിട്ട (കോന്നി) :ആദി ദ്രാവിഡ നാഗ ഗോത്ര ജനത വർഷത്തിൽ ഒരിക്കൽ ആചാരിച്ചു വരുന്ന ഉത്രാടപ്പൂയൽ ഉത്രാട സദ്യ തിരു അമൃതേത്ത് എന്നിവ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സെപ്റ്റംബർ 14 ശനിയാഴ്ച്ച നടക്കും. തിരുവോണത്തിന്റെ തലേന്ന് സർവ്വ ചരാചാരങ്ങൾക്കും ഊട്ട് നൽകി സംതൃപ് ത്തിപ്പെടുത്തി തിരുവോണ ദിനത്തിലേക്ക് ആനയിക്കുന്ന ചടങ്ങ് ആണ് തിരു അമൃതേത്ത്. പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പിൽ തൊട്ട് എണ്ണായിരം ഉരഗ വർഗ്ഗത്തിനും ഉത്രാട സന്ധ്യയ്ക്ക് വറപ്പൊടിയും അരിമാവും ചേർത്തുള്ള ഗൗളി ഊട്ട് നടത്തി അനുഗ്രഹം ഏറ്റുവാങ്ങും. ദ്രാവിഡ ആചാരത്തോടെ കൗള ശാസ്ത്ര വിധി പ്രകാരം പൂജയുള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്. തിരുവോണ ദിവസമായ സെപ്റ്റംബർ 15 ന് രാവിലെ 5 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം,…

Read More