കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല

കോന്നി- അച്ചൻകോവിൽ റോഡ് വനം വകുപ്പ് സഞ്ചാരയോഗ്യമാക്കിയില്ല : എം എല്‍ എ യുടെ നിര്‍ദേശത്തിനു പുല്ല് വില ;കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ 16 കിലോമീറ്റർ റോഡ് നന്നാക്കണം konnivartha.com; കോന്നി അച്ചൻകോവിൽ റോഡ് അടിയന്തര അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ കെ യു ജനീഷ് കുമാർ എം .എൽ .എ വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ റോഡിലെ അറ്റകുറ്റപ്പണികള്‍ പോലും ചെയ്യാന്‍ വനംവകുപ്പിന് കഴിഞ്ഞില്ല . 2024 ആഗസ്റ്റില്‍ ആണ് ഇത് സംബന്ധിച്ച് എം എല്‍ എ കോന്നി ഡി എഫ് ഒയ്ക്ക് നിര്‍ദേശം നല്‍കിയത് .എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലായിരുന്നു നിർദ്ദേശം നല്‍കിയത് . കല്ലേലി ചെക്ക് പോസ്റ്റ് മുതൽ അച്ചൻകോവിൽ വരെ കോന്നി നിയോജക മണ്ഡലത്തിലെ 16 കിലോമീറ്റർ…

Read More

വനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

  konnivartha.com: അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാരയോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം.വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട് എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ്‌ വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട് .പിറവന്തൂർ,അരുവാപ്പുലം,കോന്നി,തണ്ണിത്തോട് ,സീതത്തോട്‌ മേഖലയിലൂടെ ആണ് റോഡ് കടന്നുപോകുന്നത്. കോന്നി കല്ലേലി വനത്തിലൂടെ കടന്നുപോകുന്ന 16 കിലോമീറ്റർ സഞ്ചാരയോഗ്യമാക്കാന്‍ വലിയ പ്രതിസന്ധി നേരിടുന്നു . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി വിശേഷാല്‍ അനുമതിയും വേണം .   കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ ചേമ്പനരുവി വരെ പല ഭാഗത്തും നിലവിൽ 3.5 മീറ്റർ വീതിമാത്രമേ ഉള്ളൂ. അത് 10 മീറ്ററാക്കി വർധിപ്പിച്ച് കലുങ്കുകൾ…

Read More