കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി പത്തനംതിട്ട (കോന്നി ): കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി.എസ് എസ് എൽ സി ഹയർ സെക്കന്ററി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌ക്കാര ജേതാവുമായ ഡോ എം എസ് സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.കാവ്…
Read Moreടാഗ്: kalleli kavu
കല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം എൻ. നവനീതിന്
konnivartha.com/പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )തനത് പാരമ്പര്യ കലാരൂപമായ കുംഭപാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽകല്ലേലി കാവ് ഏർപ്പെടുത്തിയ 2022 ലെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം പ്രഖ്യാപിച്ചു. കനൽ പാട്ട്ക്കൂട്ടം നാടൻ പാട്ട് സംഘത്തിലെ അംഗവും പതിനഞ്ച് വര്‍ഷമായി ഗോത്രീയ-വംശീയ പടയണി നാടൻ പാട്ട് കലാരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന പത്തനംതിട്ട വലഞ്ചുഴി മുരുപ്പേല്‍ വീട്ടില്‍ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എൻ. നവനീത് അർഹത നേടി. കേരള സാംസ്ക്കാരിക വകുപ്പ് കേരള ലോക്ഫോര്‍ അക്കാഡമി എന്നിവയുടെ വജ്ര ജൂബിലി ഫെലോഷിപ്പ് നേടിയിട്ടുണ്ട് . ഇലന്തൂര്‍ , വലഞ്ചുഴി പടയണി സംഘത്തിലെ അംഗമാണ് . നാടന്‍ പാട്ടുകളുടെയും നാട്ടു കലകളുടെയും പ്രചരണാര്‍ത്ഥം പത്തനംതിട്ട ജില്ല കേന്ദ്രമാക്കി ആദ്യമായി വായ്മൊഴി പത്തനംതിട്ട എന്ന സമിതി രൂപീകരിച്ചു .…
Read Moreകല്ലേലി കാവിൽ വാവൂട്ടി കർക്കടക വാവ് പിതൃ പൂജയും ബലി കര്‍മ്മവും 28 ന്
konnivartha.com : പിതൃക്കളുടെ ഓര്‍മ്മയുമായി ഒരു കര്‍ക്കടക വാവ് കൂടി എത്തുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക് ശാന്തി നേരാനുള്ള അവസരം. അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും പർണ്ണ ശാല പൂജയും ജൂലൈ 28 ന് നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും പൂര്‍ത്തിയായി. കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഈ വര്‍ഷത്തെ കര്‍ക്കടക വാവ് ഊട്ടിനും ,പിതൃ പൂജക്കും,വാവ് ബലിയ്ക്കും ജൂലൈ 28 ന് വെളുപ്പിനെ 5 മണി മുതല്‍ തുടക്കം കുറിക്കും. പുണ്യ നദിയായ അച്ചന്‍കോവിലെ സ്നാന ഘട്ടത്തില്‍…
Read Moreകല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു
കോന്നി :ഇടവ മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മൂല സ്ഥാനത്തുള്ള നാഗ രാജ നാഗ യക്ഷിയമ്മ നടയിൽ നാഗ പൂജ സമർപ്പിച്ചു.മണ്ണിൽ നിന്നും വന്ന സകല ഉരഗ വർഗ്ഗത്തിനും പൂജകൾ അർപ്പിച്ചു. അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്ന ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവരുടെ നാമത്തിൽ മഞ്ഞൾ നീരാട്ട്, കരിക്ക് അഭിഷേകം, പാലഭിഷേകം എന്നിവ സമർപ്പിച്ചു.വിനീത് ഊരാളി കാർമ്മികത്വം വഹിച്ചു.
Read Moreപത്താമുദയ മഹോത്സവം : കല്ലേലി കാവില്‍ ആദിത്യ പൊങ്കാലയും ദ്രാവിഡ കലകളും കൊട്ടികയറും
പത്തനംതിട്ട : 999 മലകള്‍ക്ക് മൂല സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂല സ്ഥാനം ) പത്താമുദയ മഹോത്സവം ഏപ്രില്‍ 23 നു ആദിദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആത്മാവിഷ്കാരമായി കല്ലേലി അപ്പൂപ്പന്‍റെ ജന്മ ദിനമായി ആഘോഷിക്കുന്നു . ഏപ്രില്‍ 14 നു തുടക്കം കുറിച്ച ഉത്സവ ദിനം പത്ത് നാള്‍ നീണ്ടു നില്‍ക്കും . ആചാരം കൊണ്ടും പഴമ കൊണ്ടും പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കുന്ന ഏക കാവാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . ഒന്‍പതാം തിരു ഉത്സവ ദിനമായ ഏപ്രില്‍ 22 നു രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ കാവ് ഉണര്‍ത്തല്‍ കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി…
Read Moreകല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു
മനവിളക്ക് തെളിയിച്ചു മല വിളിച്ചു ചൊല്ലി :കല്ലേലി കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു konnivartha.com : കല്ലേലി പൂങ്കാവനത്തിൽ 999 മലകൾക്ക് ചുട്ട വിളകളും വറ പൊടിയും കലശവും വിത്തും കരിക്കും കളരിയിൽ സമർപ്പിച്ച് കരിക്ക് ഉടച്ചതോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം ) മണ്ഡല മകര വിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ചു. മകര വിളക്ക് വരെയുള്ള ദിനങ്ങളിൽ നിത്യവും നട വിളക്ക്, മന വിളക്ക്, കളരി വിളക്ക് 41 തൃപ്പടി പൂജ, കരിക്ക് പടേനി,ഭൂമി പൂജ, വൃക്ഷ സംരക്ഷണ പൂജ,ജല സംരക്ഷണ പൂജ എന്നിവ പ്രത്യേക പൂജകളായി സമർപ്പിക്കും.കാവ് മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജകൾക്ക് കാര്‍മ്മികത്വം വഹിക്കും .
Read Moreകല്ലേലി കാവില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി
കുംഭപ്പാട്ടില്‍ സംപ്രീതനായി കല്ലേലി അപ്പൂപ്പന്‍ : ഭാരതകളിയുടെ കാല്‍ച്ചുവടില്‍ മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി കോന്നി ( പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്‍കളിയുടെ കാപ്പൊലിയ്ക്കും ദ്രുത താളം കൊട്ടി കേറി .രാത്രിയാമങ്ങളില്‍ പ്രകൃതിക്ക് നല്‍കേണ്ട എല്ലാ ഊട്ടുംപൂജയും അര്‍പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആഴിപൂജയും കാവൂട്ടും നടന്നു . ശബരിമലയിൽ ഗുരുതി പൂജ കഴിഞ്ഞതിന് ശേഷമാണ് ഈ ചടങ്ങ് നടന്നു വരുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതുംആദി ദ്രാവിഡ നാഗ ഗോത്ര ആചാരത്തിന്‍റെ ഭാഗമായാണ് ചടങ്ങുകള്‍ നടന്നത് .ഭാരതാംബയുടെ വിരിമാറില്‍ രൂപം കൊണ്ട കലാരൂപം ഭാരതകളി ,ദ്രാവിഡ കലയായ കുംഭ പാട്ട് എന്നിവയുടെ താളം മുറുകിയ മൂവന്തിയ്ക്ക് കാവിലെ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു…
Read Moreകല്ലേലി കാവില്‍ അപൂര്‍വ അനുഷ്ഠാനപൂജ ജനുവരി 20 ന്
ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള്‍ കല്ലേലി കാവില്‍ കൊട്ടിക്കയറും: അപൂര്‍വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില്‍ മാത്രം ആചരിച്ചുവരുന്ന അപൂര്‍വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഈ മാസം 20 നു( 2021 ജനുവരി 20 ബുധന്‍ ) നിറഞ്ഞാടും. വര്‍ഷത്തില്‍ ഒരിക്കല്‍ സര്‍വ്വ ചരാചരങ്ങളെയും ഉണര്‍ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില്‍ നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള്‍ നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ് മുഖ്യ ഊരാളി ഭാസ്‌കരന്‍, വിനീത് ഊരാളി എന്നിവര്‍ കര്‍മങ്ങള്‍ക്കു ദീപനാളം…
Read More