കല്ലേലിക്കാവില്‍ മണ്ഡല-മകരവിളക്ക് ‘മഹോത്സവം:നവംബർ 17 മുതൽ

കല്ലേലിക്കാവില്‍ മണ്ഡല-മകരവിളക്ക് ‘മഹോത്സവം:നവംബർ 17 മുതൽ 2026 ജനുവരി 14 വരെ കോന്നി :മണ്ഡല മകര വിളക്ക് മഹോത്സവത്തിന് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )ഒരുങ്ങി . ക്ഷേത്രങ്ങളില്‍ 41 ദിവസം നടക്കുന്ന ചിറപ്പ് മഹോത്സവം കല്ലേലി കാവില്‍ ശബരിമലയിലെ മകര വിളക്ക് ദിനം വരെ 60 ദിന രാത്രികളിലും മണ്ഡല മകര വിളക്ക് മഹോത്സവമായി കൊണ്ടാടും . 999 മലയാചാര പ്രകാരം നൂറ്റാണ്ടുകളായി നടന്നു വരുന്ന വെള്ളം കുടി നിവേദ്യം, ആഴിപൂജ, കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, കമ്പ് കളി, പാട്ടും കളിയും എന്നിവ മകരം ഏഴിന് രാത്രി യാമങ്ങളിൽ നടക്കും. 999 മലകളുടെ മൂലസ്ഥാനമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് .999 മലകളുടെ അധിപനാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍. ഇതിനാൽ മകര വിളക്ക് വരെ 41 തൃപ്പടി പൂജയും നടക്കും. ആദി…

Read More

തുലാം മാസം ആരംഭം :കല്ലേലിക്കാവില്‍ മലക്കൊടി ,മല വില്ല് പൂജ നടത്തി

  konnivartha.com; കോന്നി : ശബരിമലയും അച്ചന്‍കോവിലുമടക്കമുള്ള തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പത് മലകള്‍ക്ക് ഉടയവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് എല്ലാ മലയാള മാസം ഒന്നാം തീയതി സമര്‍പ്പിക്കുന്ന ഒമ്പത് കൂട്ടം പ്രകൃതി വിഭവം കൊണ്ടുള്ള നവാഭിഷേക പൂജ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പുലര്‍കാലത്ത്‌ സമര്‍പ്പിച്ചു . തുടര്‍ന്ന് നിലവറ തുറന്ന് സ്വര്‍ണ്ണ മലക്കൊടിയ്ക്കും മല വില്ലിനും ഊട്ടും പൂജകളും അര്‍പ്പിച്ചു . മലകളുടെ അനുഗ്രഹത്തിന് വേണ്ടിദക്ഷിണ സമര്‍പ്പിച്ച്‌ വസ്ത്രവും അടുക്കുകളും വെച്ച് തെണ്ടും തെരളിയും വറപൊടിയും മുളയരിയും കാര്‍ഷിക വിളകളും ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും 41 തൃപ്പടികളില്‍ സമര്‍പ്പിച്ചു പടി പൂജ നടത്തി . പ്രകൃതി വിഭവം കൊണ്ട് നവാഭിഷേക പൂജ സമര്‍പ്പിക്കുന്ന ഏക കാനന വിശ്വാസ കേന്ദ്രമാണ് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് . കൌള ശാസ്ത്ര വിധി…

Read More

സത്രസ്മൃതി യജ്ഞവിളംബരം ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ നിന്നും തുടങ്ങി

  കോന്നി: തിരുവല്ല ശ്രീവല്ലഭപുരിയിലെ ശ്രീഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ 2025 ഡിസംബർ 18 മുതൽ 25 വരെ നടക്കുന്ന സത്രസ്മൃതി ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് മുന്നോടിയായി 999 മലദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന അനുഷ്ഠാനങ്ങൾ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നിന്നും ആരംഭിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര കൗള ആചാര ശാസ്ത്ര വിധി പ്രകാരം ദേശം ഉണർത്തി മലകളുടെ അനുഗ്രഹത്തിന് വേണ്ടി താംബൂലം സമർപ്പിച്ചു ഊരാളി മല വിളിച്ച് ചൊല്ലി. യജ്ഞവിളംബരത്തിന്റെ ഭാഗമായി തിരുവല്ല ശ്രീവല്ലഭപുരിയിൽ നിന്നും നൂറോളം യജ്ഞനിർവ്വഹണ ഭാരവാഹികൾ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തി അടുക്കാചാരം സമർപ്പിച്ചു. തുടർന്ന് ശ്രീവല്ലഭപുരിയിലെ ഭക്തജനങ്ങൾ സത്രസ്മൃതി യജ്ഞവിളംബരം നടത്തി.ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം )സെക്രട്ടറി സലിം കുമാർ കല്ലേലി ഉദ്ഘാടനം ചെയ്തു. കാവ് പി ആർ ഒ ജയൻ കോന്നി സ്വാഗതം പറഞ്ഞു.…

Read More

കന്നിയിലെ ആയില്യം :കല്ലേലിക്കാവിൽ മഹോത്സവം സമർപ്പിച്ചു

  konnivartha.com/കോന്നി : നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം) ആയില്യം പൂജ മഹോത്സവമായി കൊണ്ടാടി. നാഗ ദൈവങ്ങളുടെ അവതാര ജന്മ ദിനമാണ് കന്നിയിലെ ആയില്യം. സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ട നാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്ക് അഭിഷേകം, പാലഭിഷേകം നടത്തി പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിച്ചു 999 മല ഉണർത്തി കാവ് ഉണർത്തി താംബൂല സമർപ്പണം,ഭൂമി പൂജ,വൃക്ഷ സംരക്ഷണ പൂജ, ജല സംരക്ഷണ പൂജ, സമുദ്ര പൂജ, കരിക്ക്…

Read More

ഇന്ന് കന്നിയിലെ ആയില്യം: നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി

  “അനന്തം വാസു‌കിം ശേഷം പദ്മനാഭം ച കംബളം ശംഖപാലം ധർത്ത രാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനിനവനാമാനി നാഗാനാം ച മഹാത്മാനാം സായം കാലേ പഠേന്നിത്യം പ്രാതഃ കാലേ വിശേഷം നശ്യേ വിഷഭയം തസ്യ സർവ്വത്ര വിജയീഭവേൽ” നാഗരാജാവിന്റെ പിറന്നാൾ ദിനമായി കൊണ്ടാടുന്ന വര്‍ഷത്തില്‍ ഒരിക്കലെ കണ്ണിയിലെ ആയില്യം ഇന്ന് നാഗാരാധനയ്ക്ക് വേണ്ടി ഉള്ളത് ആണ് . നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യം പ്രധാനമാണ്. നാഗ ദൈവങ്ങള്‍ക്ക് പ്രധാന സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന എല്ലാ കാവുകളിലും ക്ഷേത്രങ്ങളിലും ഇന്ന് രാവിലെ മുതല്‍ നാഗ പൂജയും മഞ്ഞള്‍ നീരാട്ടും നടക്കും . നാഗ പാട്ട് പാടിച്ചു കുടുംബ ദോഷങ്ങള്‍ അകറ്റാന്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും . ആയില്യം നാളില്‍ സര്‍പ്പദോഷങ്ങളകലാന്‍ സര്‍പ്പപൂജ, നൂറും പാലും എന്നീ വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്. നമ്മുടെ…

Read More

നാഗ ലോകത്തെ ഉണർത്തി കല്ലേലിക്കാവിൽ ആയില്യം പൂജ മഹോത്സവം

  കോന്നി :പ്രത്യക്ഷദൈവങ്ങളായ നാഗ ദേവതകളെ ആരാധിച്ചും പ്രീതിപ്പെടുത്തിയും നാഗ ലോകത്തെ ഉണർത്തിച്ചും വർഷത്തിൽ ഒരിക്കൽ ഉള്ള കന്നിയിലെ ആയില്യം കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ഈ മാസം 16 ന് ആയില്യം പൂജ മഹോത്സവമായി കൊണ്ടാടും. നാഗ ദൈവങ്ങളുടെ അവതാര ജന്മ ദിനമാണ് കന്നിയിലെ ആയില്യം. സത്യയുഗത്തില്‍ കദ്രുവിൽ ജനിച്ച ആയിരം നാഗങ്ങളിൽ അഷ്ട നാഗങ്ങളായ അനന്തൻ, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നീ നാഗങ്ങൾക്ക് മഞ്ഞളാടിച്ചും പൂക്കുല സമർപ്പിച്ചു കരിക്ക് അഭിഷേകം, പാലഭിഷേകം നടത്തിയും പ്രസാദിപ്പിച്ച് രാഹു കേതു ദോഷങ്ങളെ ശമിപ്പിക്കുവാൻ നാഗ പൂജകൾ നടത്തി കല്ലേലിക്കാവിലെ കാവലാളുകളായ നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും സമർപ്പിക്കും. ഒക്ടോബർ 16 ന് രാവിലെ 4.30 ന് 999 മല ഉണർത്തി കാവ് ഉണർത്തി താംബൂല…

Read More

വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു

  കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് തിരു സന്നിധിയിൽ വിജയ ദശമിയോട് അനുബന്ധിച്ച് വിദ്യാരംഭം ചടങ്ങുകൾ സമർപ്പിച്ചു. തുടർന്ന് നവ ഭാവങ്ങളെ ഉണർത്തി വിദ്യാദേവി പൂജ,പരാശക്തി അമ്മ പൂജ, വന ദുർഗ്ഗ അമ്മ പൂജ എന്നിവയും സമർപ്പിച്ചു

Read More

നിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലിക്കാവില്‍ വരവേല്‍പ്പ് നല്‍കി

  ശബരിമല നിറപുത്തരി രഥഘോഷയാത്രയ്ക്ക് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ് നൽകി കോന്നി :ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറപുത്തരിച്ചടങ്ങിന് സമർപ്പിക്കാനുള്ള നെൽക്കതിരും വഹിച്ച് തമിഴ്നാട്ടിലെ രാജപാളയത്തുനിന്നു പ്രയാണം ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആചാര അനുഷ്ഠാനത്തോടെ അടുക്കാചാരങ്ങൾ സമർപ്പിച്ചു വരവേൽപ് നൽകി. നിറപുത്തരിക്കുള്ള നെൽക്കതിരുകൾ പൂജിച്ചു. രാജപാളയം, കൂടംകുളം, കോറെനാച്ചാപുറം എന്നിവിടത്തെ വയലുകളിൽ നിറപുത്തരിക്കു വേണ്ടിയാണ് രാജ പാളയം നാഗരാജന്റെ നേതൃത്വത്തിൽ നെൽക്കൃഷി ചെയ്യുന്നത്. അച്ചൻകോവിൽ കറുപ്പസ്വാമിക്കോവിൽ മുൻ കറുപ്പൻ സി.പ്രദീപ്‌ കുമാർ, അച്ചൻകോവിൽ അനൂപ്,രാജപാളയം കൃഷിക്കാരായ കണ്ണൻ, ബാലകൃഷ്ണൻ, ഹരി റാം,രമേശ്, വെങ്കിടേഷ്, വെട്രിവേൽ, രാംറാജ്, കൃഷ്ണ സ്വാമി, മുരുകേഷൻ, തങ്കയ്യ, പി കെ വെങ്കിടേശ്വര രാജ, എന്നിവർ അകമ്പടി സേവിച്ചു. കാവ് ഊരാളിമാർ പൂജകൾക്ക് നേതൃത്വം നൽകി. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ…

Read More

കല്ലേലിക്കാവിൽ പത്താമുദയ ആദിത്യ പൊങ്കാലയും സാംസ്കാരിക സദസ്സും നടന്നു

  പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോല്‍സവത്തോട് അനുബന്ധിച്ചുള്ള കല്ലേലി ആദിത്യ പൊങ്കാല പത്തനംതിട്ട ജില്ലാ കലക്ടർ എസ് .പ്രേംകൃഷ്ണന്‍ ഐ എ എസ് ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം അഞ്ജലി നായർ, ജീവകാരുണ്യ പ്രവർത്തക മഞ്ജു വിനോദ്, ഗായിക അഞ്ജന കടമ്പനാട് എന്നിവർ സംസാരിച്ചു. മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ താംബൂല സമര്‍പ്പണം ,മലക്കൊടിയ്ക്ക് മുന്നിൽ പറയിടീല്‍ , പത്താമുദയ വലിയ കരിക്ക് പടേനി, ഉപ സ്വരൂപപൂജകൾ, വാനരഊട്ട്,മീനൂട്ട്, മലക്കൊടി പൂജ, മല വില്ല് പൂജ, കല്ലേലി അമ്മൂമ്മ പൂജ കല്ലേലി അപ്പൂപ്പൻ പൂജ, മഹാ പുഷ്പാഭിഷേകം എന്നിവ നടന്നു. സമൂഹ സദ്യയും, 999 മലയുടെ സ്വർണ്ണ മലക്കൊടിയുടെ എഴുന്നള്ളത്തോടെ കല്ലേലി ആദിത്യ പൊങ്കാല നിവേദ്യം സ്വീകരിക്കൽ ചടങ്ങും ആനയൂട്ടും നടന്നു. ആയിരക്കണക്കിന് ഭക്തർ കല്ലേലി വനത്തിൽ പൊങ്കാല…

Read More

കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണം നടന്നു 

  കോന്നി :പ്രകൃതിയുടെ താളവും ആദിമ ജനതയുടെ ആത്മാവിഷ്കാരവുമായ കുംഭപ്പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്‍റെ ഏഴാമത് അനുസ്മരണംകോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നടന്നു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാരവും അനുഷ്ടാനവും കുംഭപ്പാട്ടും തലമുറകളിലേക്ക് കൈമാറുന്നതിൽ മുഖ്യസ്ഥാനം വഹിച്ച മഹത് വ്യക്തിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കേരളത്തിന്‌ അകത്തും പുറത്തും കുംഭപ്പാട്ട് കൊട്ടിപ്പാടി കലാരൂപത്തെ ലോക പ്രശസ്തമാക്കി. നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമ കൂടിയായിരുന്നു കൊക്കാത്തോട് ഗോപാലൻ ആശാൻ. കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ, സെക്രട്ടറി സലിംകുമാർ കല്ലേലി തുടങ്ങിയവർ അനുസ്മരണ സന്ദേശം കൈമാറി. വിശേഷാൽ പൂജകൾക്ക് കാവ് ഊരാളിമാര്‍ നേതൃത്വം നല്‍കി

Read More