konnivartha.com: പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കില്‍ കൂടല്‍ വില്ലേജിലെ കലഞ്ഞൂര്‍ പഞ്ചായത്തിലെ കൂടലില്‍ പുതിയ പാറമട വരുന്നു . എറണാകുളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് പാറമടയ്ക്ക് വേണ്ടി അപേക്ഷ നല്‍കിയത് . കൂടല്‍ വില്ലേജിലെ ബ്ലോക്ക് മുപ്പതില്‍ ഉള്‍പ്പെട്ട റീ സര്‍വേ നമ്പര്‍ 56/36, 56/37,56/38, 56/39,63/2ല്‍ ഉള്‍പ്പെട്ട പ്രദേശത്ത് ആണ് പാറമടയ്ക്ക് വേണ്ടി ഉള്ള അപേക്ഷ നല്കിയതും വിവിധ വകുപ്പുകളുടെ അനുമതി പത്രം ലഭ്യമാക്കിയതും . ഒരു കോടി രൂപയ്ക്ക് മുകളിലാണ് പ്രോജക്റ്റ് തുകയായി കാണിച്ചിരിക്കുന്നത് . പാറമട മൂലം ഉള്ള ഭൂമിയ്ക്ക് ഉള്ള പരിസ്ഥിതി ആഘാതം , വായുമലിനീകരണം ,പ്രദേശത്തെ ജനങ്ങള്‍ക്ക് ഉണ്ടാകുന്ന വിവിധ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് അടുത്ത മാസം മൂന്നിന് കലഞ്ഞൂരില്‍ വെച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതു ജനകീയ അഭിപ്രായം തേടും . പരാതികള്‍ ഇവിടെ മാത്രം ഉന്നയിക്കാന്‍ ഉള്ള…
Read Moreടാഗ്: kalanjoor panchayathu
പൈതൃക മൂല്യങ്ങളെ സംരക്ഷിച്ച് പരിസ്ഥിതി – ജീവകാരുണ്യ മേഖലകളില്‍ സമർപ്പിത ജീവിതം : ജൂബി ചക്കുതറ
പൈതൃക മൂല്യങ്ങളെ സംരക്ഷിച്ച് പരിസ്ഥിതി – ജീവകാരുണ്യ മേഖലകളില്‍ സമർപ്പിത ജീവിതം : ജൂബി ചക്കുതറ ജൂബി ചക്കുതറ . കലഞ്ഞൂര്‍ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ഈ പേരും പേരുകാരനും സുപരിചിതനാണ് . അതിനു കാരണം വര്‍ഷങ്ങളായി ഗ്രാമത്തിലെ ജീവകാരുണ്യ മേഖലയില്‍ നിറ സാന്നിധ്യമാണ് ഇപ്പോള്‍ നാലാം വാര്‍ഡ് ഇഞ്ചപ്പാറയില്‍ ഇടതു പക്ഷ സ്ഥാനാര്‍ഥിയായ ജൂബി . കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ഇഞ്ചപ്പാറയിലെ ജനത്തിന് ജൂബിയെ പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . നാട്ടിലെ ഓരോ കാര്യത്തിലും ജൂബിയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് . ജീവകാരുണ്യത്തില്‍ എങ്ങനെ മാതൃകയാകാം എന്നു ജൂബിയെ കണ്ടു പഠിക്കുക . ആതുര സേവന രംഗത്ത് ആംബുലന്‍സ്സ് സര്‍വീസുമായി ജൂബി ഉണ്ട് . നിര്‍ദ്ധന ആളുകള്‍ക്ക് തികച്ചും സൌജന്യമായി ആംബുലന്‍സ്സ് സേവനം ലഭിച്ചത് ജൂബിയിലൂടെയാണ് . നാടിന്‍റെ വികസനത്തില്‍ ഏറെ ചിന്തിക്കുന്ന…
Read More