ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് വികസന പദ്ധതിയുടെ പ്രാഥമിക സര്‍വേ ആരംഭിച്ചു

  ജില്ലയിലെ പ്രധാന പൊതുമരാമത്ത് വകുപ്പ് പാതയായ ഏഴംകുളം – കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മാണ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു.ആധുനിക രീതിയില്‍ 43 കോടി രൂപ ചെലവിട്ട് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നിര്‍മാണം സാധ്യമാക്കിയിട്ടുള്ളത്.   പ്രധാന പാതകളെ സംബന്ധിച്ച കിഫ്ബിയുടെ പൊതുമാനദണ്ഡ പ്രകാരം പ്രാഥമികമായി പതിമൂന്നര മീറ്റര്‍ വീതിയാണ് ഈ പ്രവര്‍ത്തിക്കായി  നിര്‍ദേശിച്ചിരുന്നത്. ഇത്രയും വീതിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന നടപടി അടക്കം സങ്കീര്‍ണമായ നടപടിക്രമങ്ങള്‍ ആവശ്യമാകുന്നതോടെ പദ്ധതിക്ക് വീണ്ടും കാലവിളംബം നേരിടേണ്ടതായിരുന്നു. എന്നാല്‍, ഡെപ്യൂട്ടി സ്പീക്കറുടെ നിര്‍ദേശ പ്രകാരം കിഫ്ബി  ഉന്നത അധികാരികളെ പങ്കെടുപ്പിച്ച് കഴിഞ്ഞ മാസം ചേര്‍ന്ന യോഗത്തില്‍ റോഡ് വീതി 12 മീറ്റര്‍ ആയി നിജപ്പെടുത്തി തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ ആദ്യമായി നിര്‍മാണ നിലവാരം മെച്ചപ്പെടുത്തുന്നതിനായി കോംപസിറ്റ് വ്യവസ്ഥയില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച…

Read More