കോന്നി സി എഫ് ആര്‍ ഡി കോളേജില്‍ റാങ്കുകളുടെ നേട്ടം

  konnivartha.com: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടക്കലിൽ പ്രവര്‍ത്തിക്കുന്ന സി എഫ് ആർ ഡി യുടെ കോളേജ് ഓഫ് ഇൻഡിജീനീയസ് ഫുഡ് ടെക്നോളജിയിൽ റാങ്ക് നേട്ടം. ഈ കഴിഞ്ഞ നാലാം സെമസ്റ്റർ എം എസ്സ് സി ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷുറൻസ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ എം ജി യൂണിവേഴ്സിറ്റിയിലെ ആദ്യ അഞ്ച് റാങ്കിൽ രണ്ട് റാങ്കുകൾ നേടി ആണ് കോളേജ് ഉജ്ജ്വല വിജയം നേടിയത് .പത്തനംതിട്ട കൈപ്പട്ടൂര്‍ നിവാസിയായ ചിന്തു ബിജു രണ്ടാം റാങ്ക് നേടി . കണ്ണൂർ തളിപ്പറമ്പ് സ്വദേശി നെബിന്‍ തോമസ്‌ നാലാം റാങ്കും നേടി . കോളേജിൽ നിന്നും പരീക്ഷ എഴുത്തിയ 15 കുട്ടികളിൽ നിന്നും ആണ് ഈ അഭിമാന നേട്ടം കൈവരിച്ചത്.ഈ അദ്ധ്യയന വർഷം മുതൽ എം എസ് സിക്ക് 24 സീറ്റായി…

Read More

കൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം: ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചു

konnivartha.com: കൈപ്പട്ടൂർ -മാത്തൂർ പാലം നിർമ്മാണം ഇൻവെസ്റ്റിഗേഷൻ ടെൻഡർ ക്ഷണിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അറിയിച്ചു. കോന്നി നിയോജകമണ്ഡലത്തിലെ വള്ളിക്കോട് പഞ്ചായത്തിലെ കൈപ്പട്ടൂർ പരുമലകുരിശ് കടവിൽ നിന്നും ചെന്നീർക്കര പഞ്ചായത്തിലെ മാത്തൂർ കടവിലേക്ക് 12 മീറ്റർ വീതിയുള്ള വലിയ പാലം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയുടെ ഭാഗമായി പാലത്തിന്റെ ഇൻവെസ്റ്റിഗേഷനും മണ്ണ് പരിശോധനയും നടത്തുന്നതിനായി 5.6 ലക്ഷം രൂപ സംസ്‌ഥാന സർക്കാർ അനുവദിക്കുകയും ടെൻഡർ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.02.4.2025 ആണ് കരാർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.നിലവിൽ മാത്തൂർ കടവിൽ ജില്ലാ നിർമ്മിതി കേന്ദ്രം നിർമിച്ച പാലത്തിന്റെ തൂണുകൾ നിലനിൽക്കുകയാണ്. അനുവദിക്കാതെ ഭരണാനുമതി നൽകിയതിനെ തുടർന്ന് തുക ലഭിക്കാതെ കരാറുകാരൻ…

Read More

കൈപ്പട്ടൂർ ഗവ.സ്കൂളിന് അനുവദിച്ച സ്കൂൾ ബസ് കൈമാറി

  KONNIVARTHA.COM:  കൈപ്പട്ടൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച സ്കൂൾ ബസ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കൈമാറി.24.75 ലക്ഷം രൂപയാണ് വാഹന വില.സ്കൂളിൽ നടന്ന ചടങ്ങിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നു ബസിന്റെ താക്കോൽ ഏറ്റുവാങ്ങി. നിലവിൽ സ്കൂളിൽ ഓട്ടോറിക്ഷയിലും മറ്റു ചെറിയ വാഹനങ്ങളിലുമാണ് കുട്ടികൾ എത്തിച്ചേരുന്നത്. പുതിയ ബസ് അനുവദിച്ചതോടെ കൂടുതൽ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി സാധിക്കും. കൈപ്പട്ടൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വള്ളിക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. മോഹനൻ നായർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകരുടെ യാത്രയയപ്പ് ചടങ്ങും നടന്നു. ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, ബ്ലോക്ക്‌ പഞ്ചായത്ത്‌…

Read More

ഏഴംകുളം -കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍: ഡെപ്യൂട്ടി സ്പീക്കര്‍

  ഏഴംകുളം കൈപ്പട്ടൂര്‍ റോഡിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു. ഏഴംകുളം പാലമുക്ക് മുതല്‍ ജംഗ്ഷന്‍ വരെയുള്ള സ്ഥലങ്ങളിലാണ് റോഡ് പണി നടക്കുന്നത്. കനാല്‍പ്പാലത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയാക്കി. ബീമിന്റെ കോണ്‍ക്രീറ്റ് നടത്തുന്നതിനുള്ള തട്ടടി നടക്കുന്നു. ജനുവരി 25ന് മുമ്പ് ബീമിന്റെ നിര്‍മാണം പൂര്‍ത്തിയാകും. ഫെബ്രുവരി 15 ന് മുമ്പ് പാലത്തിന്റെ കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കി. കോണ്‍ക്രീറ്റ് പണികള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് കാല്‍ നടയായി പാലത്തിലൂടെ സഞ്ചരിക്കാന്‍ സൗകര്യമൊരുക്കും. പാലത്തിന് ഇരുഭാഗത്തുമുള്ള റോഡ്, ഓടകള്‍ എന്നിവയുടെ നിര്‍മാണം നടക്കുന്നു. പാലമുക്ക് മുതല്‍ ഏഴംകുളം അമ്പലത്തിന് സമീപം വരെ റോഡ് നിരപ്പാക്കി മെറ്റല്‍ വിരിച്ചു. ഓടകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. പാലം മുതല്‍ ഏഴംകുളം ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്‍പണികള്‍ പൂര്‍ത്തിയാക്കി.…

Read More