പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.പത്തനാപുരം കടയ്ക്കാമണ്‍ നഗറില്‍ പ്ലോട്ട് നമ്പര്‍ 72-ല്‍ മഹേഷ് (30) ആണ് മരിച്ചത്. കാര്‍ യാത്രക്കാരന്‍ പുനലൂര്‍ കുതിരച്ചിറ സ്വദേശി ജോമോന് (29) പരിക്കേറ്റു.പുനലൂര്‍ നെല്ലിപ്പള്ളി ജങ്ഷനില്‍ തിരുഹൃദയപള്ളിക്കു മുന്നിലായിരുന്നു അപകടം. പത്തനാപുരം ഭാഗത്തുനിന്നും പുനലൂരിലേക്ക് സ്വകാര്യബസിനെ മറികടന്നുവന്ന കാര്‍ എതിരെവന്ന ഓട്ടോറിക്ഷയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു.അപകടം കണ്ടവര്‍ ഓടിയെത്തി ഇരുവരേയും വാഹനങ്ങളില്‍ നിന്നും പുറത്തെടുത്ത് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മഹേഷിനെ രക്ഷിക്കാനായില്ല.
Read Moreടാഗ്: kadaykkaman
ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു
ഗർഭിണിയടക്കം 8 പേരെ പേപ്പട്ടി കടിച്ചു . പത്തനാപുരം കടയ്ക്കാമണ്ണ് അംബേക്കർ ഗ്രാമത്തിലാണ് സംഭവം . പരിക്കേറ്റ 3 പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ബാക്കി ഉള്ളവർക്ക് പുനലൂർ ആശുപത്രിയിൽ ചികിത്സ നൽകി . ഒരാളുടെ ചുണ്ട് പേപ്പട്ടി കടിച്ചു മുറിച്ചു . സംഭവം അറിഞ്ഞിട്ടും പോലീസ് എത്താൻ ഏറെ വൈകിയത് പ്രതിഷേധത്തിന് കാരണമായി .പേപ്പട്ടിയെ നാട്ടുകാർ തല്ലിക്കൊന്നു. ഗ്രാമത്തിലെ മൂന്നാം റോഡിൽ പ്പോട്ട് നമ്പർ 1 B യിൽ പ്രസാദ് (രാജു ) ഭാര്യ, കാർത്തിക (28). വിജയ വിലാസത്തിൽ വിജയൻ മകൻ വിഷ്ണു (12).പ്പോട്ട് നമ്പർ 2B യിൽ ആനന്ദൻ (74) . പ്പോട്ട് നമ്പർ 3 B യിൽ സേതു മകൾ സേതുലക്ഷ്മി (26).പ്പോട്ട് നമ്പർ.8B യിൽ തങ്കപ്പൻ (77) അദ്ദേഹത്തിന്റെ കൊച്ചുമകൻ അമൽ (4) . പ്ളോട്ട് നമ്പർ 32…
Read More