ഐസൊലേഷനില്‍ കഴിയുന്നവരെ നമുക്ക് പിന്തുണയ്ക്കാം : എല്ലാവരും കൈകോര്‍ക്കണം വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ : തദ്ദേശഭരണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം. കോന്നി : കൊറോണ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്ന നൂറുകണക്കിന് ആളുകള്‍ ജില്ലയില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്. സ്വന്തം വീട്ടിലാണെങ്കിലും ഉറ്റവരുടെ സാമീപ്യമില്ലാതെയും പുറംലോകം കാണാതെയും 28 ദിവസങ്ങള്‍. അവര്‍ ഈ ഏകാന്തത അനുഭവിക്കുന്നത് അവരുടെ വീട്ടുകാര്‍ക്ക് വേണ്ടി മാത്രമല്ല. മുഴുവന്‍ സമൂഹത്തിനും വേണ്ടിയാണ്. അതിനാല്‍ അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കാന്‍ നമുക്ക് ബാധ്യത ഉണ്ട് . അവര്‍ക്ക് വൈദ്യസഹായത്തിന് പുറമേ ഭക്ഷണസാധനങ്ങള്‍, അവശ്യവസ്തുക്കള്‍, വെള്ളം, കുഞ്ഞുങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉണ്ടാകും. ഇത് അവര്‍ക്ക് ലഭ്യമാക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളോടൊപ്പം എല്ലാവരും കൈകോര്‍ക്കണം. കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, സാമൂഹിക പ്രസ്ഥാനങ്ങള്‍ തുടങ്ങി എല്ലാ…
Read More