13 കോടി ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പ് വാട്ടർ കണക്ഷന് നൽകി ജല്‍ ജീവന് ദൗത്യം (ജെജെഎം) മറ്റൊരു നാഴികക്കല്ല് കൂടി ഇന്ന് കൈവരിച്ചു. വേഗത്തിലും വ്യാപ്തിയോടെയും പ്രവര്‍ത്തിച്ചുകൊണ്ട്, 2019 ഓഗസ്റ്റില്‍ ദൗത്യത്തിന്റെ തുടക്കത്തില്‍ 3.23 കോടി വീടുകളില്‍ നിന്ന് വെറും 4 വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ ടാപ്പ് കണക്ഷന് വ്യാപ്തി13 കോടിയായി ഉയര്‍ത്തി. ഗോവ, തെലങ്കാന, ഹരിയാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളും പുതുച്ചേരി; ദാമൻ & ദിയു, ദാദ്ര & നഗർ ഹവേലി ദ്വീപുകള്‍; ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ എന്നീ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം കവറേജ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 ജനുവരി 1 മുതൽ പ്രതിദിനം ശരാശരി 87,500 ടാപ്പ് കണക്ഷനുകൾ നൽകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി രാജ്യത്തെ 9.15 ലക്ഷം (88.73%) സ്കൂളുകളിലും…
Read More