ഇന്ത്യയുടെ 14ആമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 11ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 528 വോട്ടാണ് എൻഡിഎ സ്ഥാനാർത്ഥിയായ ധൻകറിനു ലഭിച്ചത്. പ്രതിപക്ഷ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് വെറും 182 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. 93 ശതമാനം എംപിമാരും വോട്ട് രേഖപ്പെടുത്തിയിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ കിതാന എന്ന ചെറുഗ്രാമത്തില്‍ 1951-ല്‍ ജനിച്ച ജഗ്ദീപ് ധന്‍കര്‍ ചിറ്റോര്‍ഗഢിലെ സൈനിക് സ്കൂളിലാണ് സ്കൂള്‍വിദ്യാഭ്യാസം നേടിയത്. ഫിസിക്സിലും നിയമത്തിലും ബിരുദം സ്വന്തമാക്കി. രാജസ്ഥാന് ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. ജനതാദള്‍ പ്രവര്‍ത്തകനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. രാജസ്ഥാനിലെ ജുന്‍ജുനുവില്‍നിന്ന് 1989-ല്‍ ജനതാദള്സ്ഥാനാര്ഥിയായി മത്സരിച്ചുവിജയിച്ചു. 1989-’91 വരെ ലോക്സഭാംഗമായി. 1990-91-ല്‍ ചന്ദ്രശേഖര്മന്ത്രിസഭയില് പാര്‍ലമെന്ററികാര്യമന്ത്രിയായിരുന്നു. 1993മുതല്‍ 1998വരെ രാജസ്ഥാന് നിയമസഭാംഗവുമായിരുന്നു. കിഷന്‍ഗഢ് മണ്ഡലത്തെയാണ് നിയമസഭയില്‍ പ്രതിനിധാനംചെയ്തത്. 2004-ല്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. 2019 ജൂലായ്…
Read More