konnivartha.com: സമത്വം സൃഷ്ടിക്കുകയല്ല അസമത്വം സൃഷ്ടിക്കാതിരിക്കുകയാണ് പ്രധാനമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിതാ ശിശു വികസന വകുപ്പ് സംഘടിപ്പിച്ച കോന്നി എസ്എഎസ് എസ്എന്‍ഡിപി കോളജില്‍ കനല് ക്യാമ്പയിന് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ലിംഗസമത്വം എന്നത് വീടുകളില്‍ നിന്ന് ആരംഭിക്കണം. ജനിച്ച് വീഴുന്ന ഒരു കുട്ടിക്കും താന്‍ മറ്റൊരാളേക്കാള്‍ വലുതാണെന്ന തോന്നല്‍ ഉണ്ടാകില്ല. അത് വീടുകളില്‍ നിന്നാണ് പഠിക്കുന്നത്. ഗാര്‍ഹിക വിഷയങ്ങളില്‍ ഇടപേടേണ്ടവരാണ് എന്ന നീതിബോധം ലിംഗഭേദമില്ലാതെ എല്ലാവരിലും വളര്‍ത്തണം. കനല് ഫെസ്റ്റ് പോലെയുള്ള യോഗങ്ങള്‍ വെറും യോഗങ്ങളായി മാറരുത്. സ്ത്രീയും പുരുഷനും അടങ്ങുന്ന സമൂഹം ഒരു പോലെ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഏറ്റവും അര്‍ത്ഥവത്തായ രീതിയില്‍ നടപ്പിലാകുവെന്നും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ലക്ഷ്യത്തിലേക്കെത്താന്‍ എളുപ്പമാകുമെന്നും കളക്ടര്‍ പറഞ്ഞു. എസ്എഎസ് എസ്എന്‍ഡിപി കോളേജ് പ്രിന്‍സിപ്പാള്‍…
Read More