konnivartha.com : തെലുങ്കാന നിസാമാബാദിൽ സ്വർണ്ണ കടയിലെ ജീവനക്കാരനായ കോന്നി തേക്കുതോട് സ്വദേശിയെ കാണാതായിട്ട് ഒന്നരമാസം . പ്രായമായ മാതാപിതാക്കൾ തണ്ണിത്തോട് പോലീസിൽ പരാതി നൽകിയിട്ടും സംഭവം നടന്നത് കേരളത്തിന് പുറത്തായതിനാൽ അന്വേഷിക്കാൻ ആകില്ല എന്നാണ് തണ്ണിത്തോട് പൊലീസിന്റെ നിലപാട്.മകന് എന്ത് സംഭവിച്ചു എന്നറിയാതെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ് ഈ വൃദ്ധ മാതാപിതാക്കൾ കോന്നി തേക്കുതോട് മൂർത്തി മണ്ണ് പുതുവേലി മുരുപ്പേല്‍ സുജിത്ത് വർഷങ്ങളായി തെലുങ്കാനയിലെ സ്വർണ്ണക്കടയിലാണ് ജോലി ചെയ്യുന്നത്.മൂന്നുമാസം കൂടുമ്പോഴാണ് സുജിത്ത് നാട്ടിലേക്ക് വരുന്നത്. കഴിഞ്ഞ മാർച്ച് 23നാണ് സുജിത്ത് ലീവിന് വരുന്നുണ്ട് എന്ന് വീട്ടിലേക്ക് വിളിച്ചു പറഞ്ഞത്.26 ന് വീണ്ടും വീട്ടിലേക്ക് വിളിച്ച് സുജിത്ത് താൻ ഹൈദരാബാദിൽ ഉണ്ടെന്നും അവിടെ നടക്കുന്ന ഒരു പ്രദർശനം കണ്ട ശേഷമേ വീട്ടിലേക്ക് വരികയുള്ളൂ എന്നും വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ പിന്നീട് സുജിത്തിനെ കുറിച്ച് യാതൊരു വിവരവും…
Read More