konnivartha.com : ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്ന പിഎസ്എല്‍വി സി 53 (PSLV C53) റോക്കറ്റ് ഭ്രമണ പഥത്തിൽ എത്തി.ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ വകുപ്പിന്റെ കോർപ്പറേറ്റ് വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ (NSIL) രണ്ടാമത്തെ ദൗത്യമാണ് PSLV-C53. ഭൂമധ്യരേഖയിൽ നിന്ന് 570 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച് ലോ എർത്ത് ഓർബിറ്റിലേക്ക് മൂന്ന് ഉപഗ്രഹങ്ങളെ പിഎസ്എല്‍വി വഹിച്ചത്. നാല് ഘട്ടങ്ങളുള്ള പിഎസ്എൽവി ദൗത്യത്തിന് 228.433 ടൺ ലിഫ്റ്റ്-ഓഫ് മാസാണ് വഹിക്കുന്നത്. മൂന്ന് ഉപഗ്രഹങ്ങളാണ് ഈ പിഎസ്എല്‍വി ദൌത്യം ഭ്രമണപഥത്തില്‍ എത്തിച്ചത്. DS-EO, NeuSAR (രണ്ടും സിംഗപ്പൂരിൽ നിന്നുള്ളതും റിപ്പബ്ലിക് ഓഫ് കൊറിയയുടെ സ്റ്റാരെക് ഇനിഷ്യേറ്റീവ് നിർമ്മിച്ചതുമാണ്), സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ (NTU) 2.8 കിലോഗ്രാം സ്കൂബ്-1 എന്നിവയാണ് ഈ ഉപഗ്രഹങ്ങള്‍.
Read Moreടാഗ്: isro
കോന്നിയ്ക്ക് മുകളിലൂടെ പറന്നു : പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
konnivartha.com : ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം. കോന്നിയ്ക്ക് മുകളിലൂടെയും പി.എസ്.എല്‍.വി സി-52 സഞ്ചരിച്ചു . കോന്നി വാര്‍ത്ത ഡോട്ട് കോമിനു ദൃശ്യങ്ങള്‍ ലഭിച്ചു . ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം. ആധുനിക റഡാൽ ഇമേജിംഗ് ഉപഗ്രഹമാണ് ഇന്ന് വിക്ഷേപിച്ചത്. പ്രളയവുമായി ബന്ധപ്പെട്ട മാപ്പിംഗ്, കൃഷിക്ക് ആവശ്യമായ കാര്യങ്ങൾ, മണ്ണിലെ ഈർപ്പം, ജല മാപ്പിംഗ് എന്നിവയ്ക്ക് ഈ ദൗത്യം സഹായകരമാകും.
Read More