ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. 1971 ല്‍ ആണ് ഐഎസ്ആര്‍ഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്.2 വിക്ഷേപണത്തറകളാണ് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ ഉള്ളത്. മൂന്നാം വിക്ഷേപണത്തറ നാല് വര്‍ഷത്തിനുള്ളില്‍ സാധ്യമാകും.
Read Moreടാഗ്: isro news
ഐ എസ് ആര്‍ ഒ വികസിപ്പിച്ച SSLV-D3 വിക്ഷേപിച്ചു
konnivartha.com: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് റോക്കറ്റ് കുതിച്ചത്.വിക്ഷേപണം വിജയകരം ആയിരുന്നു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണിത്.2002 ഓഗസ്റ്റിൽനടന്ന ആദ്യ എസ്.എസ്.എൽ.വി. വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽനടന്ന രണ്ടാം വിക്ഷേപണം വിജയമായി. എസ്എസ്എൽവി-ഡി3യുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഉപഗ്രഹവിക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ചെലവ് കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ സുപ്രധാന പങ്കു വഹിക്കുമെന്നും സ്വകാര്യവ്യവസായത്തിനു…
Read More