ഇന്ത്യയുടെ സി എം എസ്-03 വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യയുടെ സി എം എസ്-03 വിജയകരമായി വിക്ഷേപിച്ചു:ആശയവിനിമയ ഉപഗ്രഹമായ സി എം എസ്-03 വിജയകരമായി വിക്ഷേപിച്ചു ഇന്ത്യയുടെ ഏറ്റവും ഭാരം കൂടിയ ആശയവിനിമയ ഉപഗ്രഹമായ സി എം എസ്-03 (CMS-03) യുമായി ഐ എസ് ആർ ഒയുടെ എൽ വി എം 3-എം 5 (LVM3-M5) റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി കുതിച്ചുയർന്നു. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ള മൾട്ടി-ബാൻഡ് ഉപഗ്രഹമാണ് ഈ ദൗത്യത്തിൽ വിക്ഷേപിച്ചത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ സമുദ്രമേഖലകളിലുമുള്ള ആശയവിനിമയ കവറേജ് വർദ്ധിപ്പിക്കുന്നതിനായി ഉപഗ്രഹത്തെ ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ (Geosynchronous Transfer Orbit – GTO) എത്തിക്കും . ചന്ദ്രയാൻ-3 ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച എൽ വി എം 3 റോക്കറ്റിന്റെ അഞ്ചാമത്തെ ഓപ്പറേഷനൽ ഫ്ലൈറ്റാണ് എൽ വി എം 3-എം 5. മുൻപ് ജി എസ് എൽ വി എം കെ 3…

Read More

ഐ. എസ്. ആർ. ഒ. : വ്യാജ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണം

  konnivartha.com: കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഐ. എസ്. ആർ. ഒ- വിക്രം സാരാഭായി സ്പേസ് സെൻറ്ററിൽ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ തൊഴിൽ റാക്കറ്റുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വി എസ് എസ് സി അറിയിപ്പ് നൽകി. തൊഴിൽ തട്ടിപ്പു കേസിൽ സംസ്ഥാനത്ത് അഞ്ച് പേർ അറസ്റ്റിലായ സാഹചര്യത്തിലാണ് അറിയിപ്പ്. വി എസ് സി സിയിൽ നിയമനത്തിനായി ഏതെങ്കിലും ഏജൻറ്റുമാരെയോ ഏജൻസികളെയോ അധികാരപ്പെടുത്തിയിട്ടില്ല. ഒഴിവുകൾ വിഎസ് സി സിയുടെയോ ഐ എസ് ആർ ഒയുടെയോ ഔദ്യോഗിക വെബ്സൈറ്റ് വഴി പരസ്യപ്പെടുത്തുന്നതാണ്. വിജ്ഞാപനം ചെയ്തിരിക്കുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നത് ഡിപ്പാർട്ട്മെൻറ്റ് ഓഫ് സ്പേസ് തയ്യാറാക്കിയ മാനദണ്ഡങ്ങൾക്കു അനുസൃതമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ മാത്രം ആണ്. ഒഴിവുകൾ തികച്ചും മെറിറ്റ് അനുസൃതമായാണ് നികത്തുന്നത്. കൂടാതെ ചില വ്യാജ വെബ്സൈറ്റുകളിലും /സാമൂഹിക മാധ്യമങ്ങളിലും വ്യാജ നിയമന വാർത്തകൾ…

Read More

ഇന്ത്യ-യുഎസ് : ജൂലൈ 30 ന് ശ്രീഹരിക്കോട്ടയില്‍ ‘നിസർ’ വിക്ഷേപണം

  ശ്രീഹരിക്കോട്ടയിൽ ജൂലൈ 30-ന് നടക്കുന്ന ‘നിസർ’ വിക്ഷേപണം ഇസ്രോയുടെ അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.   ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസർ) ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം 2025 ജൂലൈ 30-ന് വൈകിട്ട് 5:40 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കയുടെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനും (നാസ) തമ്മിലെ ആദ്യ സംയുക്ത ഭൗമനിരീക്ഷണ ദൗത്യമെന്ന നിലയിൽ ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിലെ നിർണായക നിമിഷമാണ് വിക്ഷേപണമെന്നും ഇസ്രോയുടെ സമഗ്ര അന്താരാഷ്ട്ര സഹകരണത്തെ ദൗത്യം അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. പക്വതയാര്‍ജിക്കുന്ന ഇന്ത്യയുടെ തന്ത്രപരമായ ശാസ്ത്ര പങ്കാളിത്തങ്ങളെയും വിപുലമായ ഭൗമ നിരീക്ഷണ…

Read More

ഐഎസ്ആർഒയുടെ കീഴിലുള്ള കേന്ദ്രങ്ങളിൽ ഡ്രോൺ നിയന്ത്രണം കർശനമാക്കി

konnivartha.com: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO)-യുടെ കീഴിൽ തിരുവനന്തപുരത്തും ആലുവയിലും ഉളള എല്ലാ കേന്ദ്രങ്ങളിലും ഡ്രോൺ നിയന്ത്രണം കർശനമാക്കി. വിക്രം സാരാഭായ് സ്പേസ് സെൻറ്റർ (VSSC) വേളി/ തുമ്പ, ലിക്വിഡ് പ്രോപ്പൽഷൻ സിസ്റ്റംസ്സ് സെൻറ്റർ (LPSC) വലിയമല , ഐ എസ് ആർ ഒ-ഇനർഷ്യൽ സിസ്റ്റംസ്സ് യുണിറ്റ്(IISU) വട്ടിയൂർക്കാവ്, അമോണിയം പെർക്ലോറേറ്റ് എക്സ്പിരിമെൻറ്റെൽ പ്ലാൻറ്റ് (APEP) ആലുവ, തുടങ്ങിയ എല്ലാ കേന്ദ്രങ്ങളും ഡ്രോൺ നിരോധിത പ്രദേശത്ത് ഉൾപ്പെടുന്നു. ഐ എസ് ആർ ഒയുടെ സാമഗ്രികൾക്കും, ജോലി ചെയ്യുന്നവർക്കും, സെൻസിറ്റീവ് പ്രവർത്തനങ്ങൾക്കും സുരക്ഷ ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങളുടെ രണ്ട് കിലോ മീറ്റർ ചുറ്റളവിൽ ഡ്രോണുകൾ, ലാൻറ്റേൺ കൈറ്റുകൾ, റിമോട്ട് നിയന്ത്രിത വിമാനങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനാണ് നിയന്ത്രണം. പ്രദേശം “ഡ്രോൺ നിരോധിത മേഖലയായി” കേരള ഗവൺമെൻ്റ് ഉത്തരവുകൾ പ്രകാരം പ്രഖ്യാപിച്ചിട്ടുണ്ട്. നിർദ്ദേശങ്ങളുടെ ലംഘനം ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച്…

Read More

പിഎസ്എൽവി സി61 വിക്ഷേപിച്ചു

  konnivartha.com: ഇഒഎസ് 09 ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി61 വിക്ഷേപണം ഇന്നു രാവിലെ 5.59ന് ശ്രീഹരിക്കോട്ടയിൽ നടന്നു .ശ്രീഹരിക്കോട്ടയിൽ നിന്നുള്ള 101–ാം വിക്ഷേപണമാണിത്.5 നൂതന ഇമേജിങ് സംവിധാനങ്ങൾ ഉപഗ്രഹത്തിലുണ്ട്. രാജ്യത്തിന്റെ അതിർത്തി നിരീക്ഷിക്കാനും കൃഷി, വനം, മണ്ണിന്റെ ഈർപ്പം, വെള്ളപ്പൊക്കം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനും ഇതുപയോഗിക്കും.

Read More

ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ 85) അന്തരിച്ചു

konnivartha.com: FormerISRO chairman K Kasturirangan passes away in Bengaluru. He had steered the Indian Space programme for over 9 years as Chairman of the ISRO, of Space Commission & Secretary to the Government of India in the Department of Space ഐഎസ്ആർഒ മുൻ ചെയർമാൻ കസ്തൂരിരംഗൻ (85) ബെംഗളൂരുവിൽ അന്തരിച്ചു.ഒൻപതുവർഷം ഐഎസ്ആർഒ ചെയർമാനായിരുന്നു. 2003 ഓഗസ്റ്റ് 27നു പദവിയിൽനിന്നും വിരമിച്ചു. രാജ്യസഭാംഗം, ആസൂത്രണ കമ്മിഷൻ അംഗം, ജെഎൻയു വൈസ് ചാൻസലർ, രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഐഎസ്ആർഒയിൽ ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളായ ആര്യഭട്ട, ഭാസ്കര എന്നിവയുടെ പ്രോജക്‌ട് ഡയറക്‌ടറായിരുന്നു.പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവയടക്കം രാജ്യാന്തര-ദേശീയതലത്തിൽ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട് .പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച്…

Read More

ഐഎസ്ആര്‍ഒ 100 ല്‍:GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

  ഐഎസ്ആര്‍ഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02നെ GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയര്‍ന്നത്. 1971 ല്‍ ആണ് ഐഎസ്ആര്‍ഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്.2 വിക്ഷേപണത്തറകളാണ് സതീഷ് ധവാന്‍ സ്‌പെയിസ് സെന്ററില്‍ ഉള്ളത്. മൂന്നാം വിക്ഷേപണത്തറ നാല് വര്‍ഷത്തിനുള്ളില്‍ സാധ്യമാകും.

Read More

ബഹിരാകാശത്ത് ഉപ​ഗ്രഹങ്ങൾ ആദ്യമായി കൂട്ടിയോജിപ്പിച്ച് ഐഎസ്ആർഒ

  ബഹിരാകാശ രംഗത്ത് ഐഎസ്ആര്‍ഒയ്ക്ക് മറ്റൊരു ചരിത്ര നേട്ടം. രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ സ്പേസ് ഡോക്കിംഗ് പരീക്ഷണമായ സ്പേഡെക്സ് വിജയമായി. സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് ഒന്നായി മാറി. വിക്ഷേപണത്തിന് ശേഷമുള്ള നാലാം പരിശ്രമത്തിലാണ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് കൂട്ടിച്ചേര്‍ക്കാന്‍ ഐഎസ്ആര്‍ഒയ്ക്കായത്. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ അടക്കമുള്ള പദ്ധതികള്‍ക്ക് ഇസ്രൊയ്ക്ക് അനിവാര്യമായ സാങ്കേതികവിദ്യയാണ് സ്‌പേസ് ഡോക്കിംഗ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാംതീയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ജനുവരി 6ന് ഇവയുടെ ഡോക്കിംഗ് പരീക്ഷണം നടത്താനായിരുന്നു ഇസ്രൊ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ ശ്രമം മൂന്നു തവണ നീട്ടിവെച്ചു. ഉപഗ്രഹങ്ങളുടെ…

Read More

ഇന്ത്യയും ചരിത്ര നിമിഷത്തിലേക്ക്‌: ബഹിരാകാശ സംഗമത്തിന് ഇന്ത്യൻ പേടകങ്ങൾ

  Experience the majestic PSLV-C60 launch carrying #SpaDeX and groundbreaking payloads. ബഹിരാകാശ സംഗമത്തിന് ഇന്ത്യൻ പേടകങ്ങൾ:വിക്ഷേപണം  വിജയകരം konnivartha.com :ബഹിരാകാശത്ത് രണ്ടുപേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന അത്യധികം സങ്കീർണമായ ശാസ്ത്രവിദ്യ കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറാൻ ഇനി ദിവസങ്ങൾ മാത്രം.220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങൾ വഹിച്ച് പി.എസ്.എല്‍.വി സി60റോക്കറ്റാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്നത്. ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ജനുവരി ഏഴിന് ഒന്നായി ചേരുന്ന ഡോക്കിങ് പൂർത്തിയാക്കും.24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്.ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക.ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിൽ അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്.അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ…

Read More

ഐ എസ് ആര്‍ ഒ :ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ലേയിൽ ആരംഭിച്ചു

  ആദ്യ അനലോഗ് ബഹിരാകാശ ദൗത്യം ഐഎസ്ആർഒ ആരംഭിച്ചു . ലഡാക്കിലെ ലേയിലാണ് മിഷൻ ആരംഭിച്ചിരിക്കുന്നത്. മറ്റൊരു ഗ്രഹത്തിൽ താമസിക്കുന്നതിന്‍റെ വെല്ലുവിളികൾ പഠിക്കുന്നതിനായി മിഷൻ‌ ആരംഭിച്ചിരിക്കുന്നത്.   ഹാബ്-1 എന്ന പേരിൽ ഒരു പ്രത്യേക പേടകം ഇതിനായി ഒരുക്കി.ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്റർ, ഐഎസ്ആർഒ, ആക സ്‌പേസ് സ്റ്റുഡിയോ, ലഡാക്ക് സർവ്വകലാശാല, ബോംബെ ഐഐടി എന്നിവർ സഹകരിച്ചാണ് ദൗത്യം ആരംഭിച്ചത് . മറ്റൊരു ​ഗ്രഹത്തിന് സമാനമായ ജീവിത സാഹചര്യങ്ങൾ പേടകത്തിൽ ഒരുക്കി .   പേടകത്തിൽ ഒരു ഹൈഡ്രോപോണിക്‌സ് തോട്ടവും, അടുക്കളയും, ശുചിമുറിയും ഉണ്ട് . ചന്ദ്രനിലും ചൊവ്വയിലുമെല്ലാം ബേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് സമാനമാനമായ സാഹചര്യമാണ് ഹാബിൽ ഒരുക്കിയത് .2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയമായ ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ (ബിഎഎസ്) സ്ഥാപിക്കുകയും 2040-ഓടെ ഒരു ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. India’s first analog space…

Read More