konnivartha.com : ഒരു ഗ്രാമത്തെ ഞെട്ടിച്ച കൊലപാതക പരമ്പരകളുടെ പിന്നാമ്പുറ കഥകൾ പറയുകയാണ് ഐ.പി.സി. 302 എന്ന ചിത്രം. ഹാഫ്മൂൺ സിനിമാസിൻ്റെ ബാനറിൽ ഷാജു റാവുത്തർ കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തെങ്കാശിയിലും പരിസരങ്ങളിലുമായി പൂർത്തിയായി.ഉടൻ തീയേറ്ററിലെത്തും. ആക്ഷന് പ്രാധാന്യമുള്ള ഒരു കുറ്റാന്വേഷണ ചിത്രമാണിത്. വ്യത്യസ്തമായ കഥയും, അവതരണവും ചിത്രത്തെ മികച്ചതാക്കുന്നു. അരിസ്റ്റോ സുരേഷ് ഒരു ആദിവാസി നേതാവായി ആലപിക്കുന്ന ഗാനം പ്രേക്ഷകരുടെ മനസ് കീഴടക്കും. ഒരു ഗ്രാമത്തിൽ നിന്ന് ,ഒരു ദിവസം ഒരു ഡോക്ടർ, വക്കീൽ, അക്ബാരി എന്നിവർ കൊല്ലപ്പെടുന്നു. ഗ്രാമത്തിലെ പ്രധാനികളായിരുന്നതുകൊണ്ടാവാം, ഈ കൊലപാതകങ്ങൾ ഗ്രാമത്തിൽ കോളിളക്കം സൃഷ്ടിച്ചു.ഡി. വൈ.എസ്.പി ഡേവിഡ് സാമുവേലിൻ്റെ നേതൃത്വത്തിൽ കേസിൻ്റെ അന്വേഷണം തുടങ്ങി. തുടക്കത്തിൽ തന്നെ വലിയ പ്രതിസന്ധികളാണ് ഡേവിഡ് സാമുവേലിന് നേരിടേണ്ടി വന്നത്. അതിനെയെല്ലാം തരണം ചെയ്ത് ,കൃത്യമായ അന്വേഷണവുമായി ഡേവിഡ്…
Read More