കോന്നി വാര്‍ത്ത ഡോട്ട് കോം : കോടികണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിക്കുകയും സംസ്ഥാനത്തും പുറത്തും 272 ശാഖകളിലൂടെ ആയിരകണക്കിന് നിക്ഷേപകരുടെ മുഴുവന്‍ തുകയും കടലാസ് കമ്പനിയിലൂടെ കൈക്കലാക്കുകയും ചെയ്ത പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് എന്ന റോയി കോന്നി പഞ്ചായത്തില്‍ നിന്നും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കുടുംബ തൊഴില്‍ കാര്‍ഡും സ്വന്തമാക്കിയിരുന്നു . ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2011 -2012 വര്‍ഷത്തില്‍ തന്നെ റോയി ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതിയുടെ തൊഴിലാളിയാണെന്ന് രേഖകള്‍ പറയുന്നു .പഞ്ചായത്തില്‍ നേരിട്ടു അപേക്ഷ സമര്‍പ്പിച്ചാണ് ഈ ഗ്രാമീണ തൊഴില്‍ ഉറപ്പ് കാര്‍ഡ് സ്വന്തമാക്കിയത് . തൊഴില്‍ ഉറപ്പില്‍ തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഇതിന് അര്‍ത്ഥം . പോപ്പുലര്‍ ഗ്രൂപ്പ് പൊളിക്കുകയും കോടികള്‍ വിദേശത്തു കടത്തുകയും അവസാനം സ്ഥാപനം പൊളിഞ്ഞു എന്നു പറഞ്ഞു കൊണ്ട് പാപ്പര്‍ ഹര്‍ജി…
Read More