Konnivartha. Com :തായ്‌വാനിലെ തായ്പേയ് സിറ്റിയിൽ നടന്ന 22-ാമത് ഇന്റർനാഷണൽ ലിംഗ്വിസ്റ്റിക്‌സ് ഒളിംപിയാഡിൽ (IOL) 2025 ഇന്ത്യയുടെ വിദ്യാർത്ഥി സംഘം ശ്രദ്ധേയമായ വിജയം കരസ്ഥമാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി, ഓരോ ടീമംഗവും വ്യക്തിഗത ബഹുമതികൾ നേടി — വ്യക്തിഗത മത്സരത്തിൽ ഗോൾഡ്, ബ്രോൺസ് , ഓണറബിൾ മെൻഷനും— കൂടാതെ ടീം അവാർഡായ ഓണറബിൾ മെൻഷനും നേടി. 42 രാജ്യങ്ങളിൽ നിന്നുള്ള 227 മത്സരാർത്ഥികൾ പങ്കെടുത്ത ഈ ലിംഗ്വിസ്റ്റിക്‌സ് ഒളിമ്പ്യാഡ് അപരിചിതമായ ഭാഷകളിൽ നിന്നുള്ള ഭാഷാ പസിലുകൾക്ക് യുക്തിയും പാറ്റേൺ തിരിച്ചറിയലിലൂടെയും ഉത്തരം കണ്ടെത്താനുള്ള മത്സരം ആണ്. ഇതിലൂടെ കംപ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സും കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഭാഷാ സാങ്കേതിക വിദ്യകളുടെ ആധാരമായ കഴിവുകളിലാണ് വിദ്യാർത്ഥികളെ പരീക്ഷിക്കുന്നത്. ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്നത് വാഗീസൻ സുരേന്ദ്രൻ , അദ്വയ് മിസ്ര , നന്ദഗോവിന്ദ് അനുരാഗ്, സിരിപുരം…
Read More