ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളെ കൊവിഡ്-19 മഹാമാരി ബാധിച്ചുകഴിഞ്ഞു. ജനങ്ങളെ മരണത്തിലേക്ക് നയിക്കാവുന്ന രോഗമായതിനാല്‍, അതിവേഗം തദ്ദേശീയമായി വെന്റിലേറ്ററുകള്‍ വികസിപ്പിച്ചെടുക്കുന്നതും രോഗം ബാധിച്ച് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കായി ലഭ്യമായ വെന്റിലേറ്ററുകള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കുന്നതും കൊവിഡ്-19 പോരാട്ടത്തില്‍ അതിപ്രധാനമായി മാറിയിരിക്കുകയാണ്. ഈ അസാധാരണ സാഹചര്യം നേരിടുന്നതിന് ആവശ്യമായത്ര വെന്റിലേറ്ററുകള്‍ രാജ്യത്ത് ഇല്ലാത്ത തിനാല്‍ പകരം സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ വികസിപ്പിച്ചെടു ക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വെന്റിലേറ്റര്‍ ലഭ്യമാകുന്നത് വരെ രോഗിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാകാതെ നിലനിര്‍ത്താന്‍ കഴിയൂ. അതിനാല്‍ അനായാസം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ശ്വസന സഹായ ഉപകരണങ്ങള്‍ (Breathing Assist Devices) അതിവേഗം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമായി മാറിയിരിക്കുന്നു. കേന്ദ്ര ശാസ്ത്ര- സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്നോളജി (എസ്സിടിഐഎംഎസ്ടി) ഈ സൗഹചര്യം മുന്നില്‍ക്കണ്ട് എമര്‍ജന്‍സി ബ്രീതിംഗ്…
Read More