രണ്ടു ദിവസം ജില്ലയില്‍ പരിശോധന നടത്തും: ശബരിമല റോഡുകളുടെ സ്ഥിതി മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടു വിലയിരുത്തും

  konnivartha.com : ശബരിമല റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലയില്‍ ഇന്നും(19), നാളെയും(20) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടു സന്ദര്‍ശനം നടത്തും. മന്ത്രിക്കൊപ്പം എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകളിലാകും പരിശോധന നടത്തുക. റോഡുകളുടെ നിലവിലെ സ്ഥിതി, നവീകരണ പുരോഗതി എന്നിവ പരിശോധിക്കും. ശബരിമല തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് റോഡുകളുടെ നവീകരണം മികച്ച നിലവാരത്തില്‍ പൂര്‍ത്തിയാക്കുകയാണ് മന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. സന്ദര്‍ശന ഷെഡ്യൂള്‍: ഉച്ചയ്ക്ക് 12.30 ന് പുനലൂര്‍ – പത്തനാപുരം റോഡ് സന്ദര്‍ശനം. ഉച്ചകഴിഞ്ഞ് രണ്ടിന് ഏനാദിമംഗലം, കലഞ്ഞൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുടുത്ത കോട്ടഭാഗം -കലഞ്ഞൂര്‍-ഇളമണ്ണൂര്‍ കിന്‍ഫ്ര- ചായലോട് റോഡ് ഉദ്ഘാടനം ഏനാദിമംഗലം പുതങ്കര ജംഗ്ഷനില്‍ നിര്‍വഹിക്കും. 2.30 ന് പുനലൂര്‍ – പത്തനാപുരം – മൈലപ്ര റോഡ് സന്ദര്‍ശനം. 3.30ന് 16 കോടി…

Read More