ഐഎൻഎസ് വിക്രാന്ത് വെറും യുദ്ധക്കപ്പലല്ല; 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ കഠിനാധ്വാനം, കഴിവ്, സ്വാധീനം, പ്രതിജ്ഞാബദ്ധത എന്നിവയുടെ സാക്ഷ്യമാണ്: പ്രധാനമന്ത്രി konnivartha.com; ഐഎൻഎസ് വിക്രാന്തിലെ ദീപാവലി ആഘോഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സായുധസേനാംഗങ്ങളെ അഭിസംബോധന ചെയ്തു. ഇന്നത്തേതു സവിശേഷമായ ദിവസവും അവിസ്മരണീയമായ മുഹൂർത്തവും വിസ്മയകരമായ കാഴ്ചയുമാണെന്നു മോദി പരാമർശിച്ചു. ഒരുവശത്തു വിശാലമായ സമുദ്രവും മറുവശത്തു ഭാരതമാതാവിന്റെ ധീരരായ സൈനികരുടെ അപാരമായ ശക്തിയുമാണുള്ളതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് അനന്തമായ ചക്രവാളവും അതിരുകളില്ലാത്ത ആകാശവും കാണുമ്പോൾ, മറുവശത്ത് അനന്തമായ കരുത്തിന്റെ പ്രതീകമായ ഐഎൻഎസ് വിക്രാന്തിന്റെ ബൃഹത്തായ ശക്തി ദൃശ്യമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടലിലെ സൂര്യരശ്മികളുടെ തിളക്കം ദീപാവലി സമയത്തു ധീരരായ സൈനികർ കൊളുത്തുന്ന വിളക്കുകൾ പോലെയാണെന്നും അതു ദിവ്യമായ ദീപമാല്യം തീർക്കുന്നുവെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. ഇന്ത്യൻ നാവികസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കൊപ്പം ഈ ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞതിൽ അത്യധികം അഭിമാനമുണ്ടെന്ന്…
Read More