കോവിഡ് വാക്‌സിൻ നിർമ്മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പുരോഗമിക്കുന്നതായി ഐസിഎംആർ. സ്വാതന്ത്ര്യദിനമായ ആഗസ്‌റ്റ് 15ന് കൊവിഡ്-19 വാക്സിൻ പൊതുജനങ്ങൾക്ക് ലഭ്യമാക്കാമെന്നാണ് പ്രതീക്ഷയെന്ന് ഐസിഎംആർ അറിയിച്ചു. ശ്രമങ്ങൾ ഊർജിതപ്പെടുത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡും (ബിബിഎൽ) തീരുമാനിച്ചു.ഐസിഎംആറും പ്രമുഖ വാക്സിൻ നിർമാതാവായ ഭാരത് ബയോടെക് ലിമിറ്റഡും ചേര്‍ന്നാണ് വാക്സിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ തുടരുന്നത്. വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്തുന്നതിനായി 12 സ്ഥാപനങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്.
Read More