പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തി

  konnivartha.com; രാജ്യത്തിലെ പൗരന്മാരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അയ്യപ്പ സ്വാമിയുടെ തിരു സന്നിധിയില്‍ രാഷ്ട്രപതി ദ്രൗപദി മുർമു പ്രാര്‍ഥിച്ചു . ശബരിമലയില്‍ ദര്‍ശനവും പൂജയും നടത്തി മടങ്ങി . നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനു എത്തിയ പ്രഥമ വനിതയുടെ ആദ്യ പരിപാടി ശബരിമല ദര്‍ശനമായിരുന്നു . ഇന്നലെ വൈകിട്ട് കേരളത്തില്‍ എത്തിയ രാഷ്ട്രപതിയെ തിരുവനന്തപുരം എയർഫോഴ്സ് ടെക്നിക്കൽ ഏര്യയില്‍ വെച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മേയർ ആര്യാരാജേന്ദ്രൻ, ആൻ്റണി രാജു എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു . ഇന്ന് രാവിലെ ഹെലികോപ്റ്ററില്‍ കോന്നി പൂങ്കാവ് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിയ രാഷ്ട്രപതി റോഡ്‌ മാര്‍ഗം പമ്പയിലേക്ക് തിരിച്ചു . കാനന യാത്ര ചെയ്തു…

Read More

കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു

പ്രകൃതി ശക്തികളെ സാക്ഷി നിർത്തി കല്ലേലിക്കാവിൽ വാവ് പൂജയും അനുഷ്ടാന കർമ്മവും നടന്നു പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസവും ആചാരവും താംബൂലത്തിൽ പ്രകൃതിയിൽ സമർപ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ നടന്നു.പൂർണ്ണമായ പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ നടന്നു. മല ഉണര്‍ത്തി കാവ് ഉണര്‍ത്തി 999 മല ദൈവങ്ങള്‍ക്ക് മലയ്ക്ക് വലിയ കരിക്ക് പടേനി സമര്‍പ്പണം ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ , ജല സംരക്ഷണ പൂജ ,വന്യ ജീവി സംരക്ഷണ പൂജ, സമുദ്ര പൂജ,കളരി ആശാന്‍മാര്‍ക്കും ഗുരുക്കന്‍മാര്‍ക്കും പിതൃക്കള്‍ക്കും…

Read More

ശബരിമലയില്‍ ദർശന സമയം കൂട്ടി

  konnivartha.com: ശബരിമല ക്ഷേത്രത്തിൽ ദർശനസമയം അരമണിക്കൂർ കൂട്ടി. പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും ഉച്ചകഴിഞ്ഞു 3 മുതൽ രാത്രി 11 വരെയുമായിരിക്കും ഇത്തവണ ദർശനസമയം. നിലവിൽ പുലർച്ചെ മൂന്നരയ്ക്കാണ് നട തുറക്കുന്നത് സ്പോട്ട് ബുക്കിങ് നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് സർക്കാരുമായി കൂടിയാലോചന നടത്തും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഓൺലൈൻ ബുക്കിങ് വഴി ദിവസവും 80,000 പേർക്കുവീതം ദർശനത്തിന് അനുമതി നൽകാൻ തീരുമാനിച്ചത്.

Read More