konnivartha.com: പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ സ്ഥിരമായി നാല് കോച്ചുകള്‍ അധികം അനുവദിച്ച് റെയില്‍വേ.16791 തിരുനല്‍വേലി-പാലക്കാട്, 16792 പാലക്കാട്-തിരുവനല്‍വേലി പാലരുവി എക്‌സ്പ്രസില്‍ ഇന്ന് മുതല്‍ ഒരു സ്ലീപ്പര്‍ കോച്ചും മൂന്ന് ജനറല്‍ കോച്ചുകളുമാണ് അധികമായി ഉള്ളത് . 15-ാം തീയതി മുതല്‍ തൂത്തുക്കുടിയിലേക്ക് സര്‍വീസ് നീട്ടുകയും ചെയ്യും. പുനലൂര്‍വരെയായിരുന്ന പാലരുവി എക്‌സ്പ്രസ് ഓടിയത് പിന്നീട് ചെങ്കോട്ടയിലേക്കും സര്‍വീസ് നീട്ടി . തുടര്‍ന്ന് തിരുനല്‍വേലിയിലേക്കും നീട്ടി . തിരുനല്‍വേലിയില്‍നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള തൂത്തുക്കുടിയിലേക്കും സര്‍വീസ് വേണം എന്നുള്ള ആവശ്യം ആണ് അടുത്ത ദിവസം മുതല്‍ നടപ്പിലാകുന്നത് .
Read Moreടാഗ്: indian railway
കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ല : റെയില്‍വേ മന്ത്രി
konnivartha.com: കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം അനുവദിച്ചതായും യു പി എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 372 കോടിയെ അപേക്ഷിച്ച് എട്ടു മടങ്ങ് അധിക തുകയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍ പദ്ധതിക്കായി നിലവിലുള്ള നിര്‍ദിഷ്ട അങ്കമാലി-എരുമേലി പാതയ്ക്ക് പുറമെ പുതുതായി പരിഗണിക്കുന്ന ചെങ്ങന്നൂര്‍ – പമ്പ പാതയുടെ സര്‍വ്വേ പുരോഗമിക്കുകയാണെന്നും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം പാത സംബന്ധിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്…
Read Moreശബരി റെയിൽ പാത പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടുവാന്‍ പരിശോധന നടത്തും
konnivartha.com : മലയോരറെയിൽവേ കഴക്കൂട്ടം, നെടുമങ്ങാട്, പുനലൂർ, കോന്നി, എരുമേലി മലയോര റെയിൽ പാത ആവശ്യമാണെന്ന് ആറ്റിങ്ങല്‍ എം പി അഡ്വ അടൂര്‍ പ്രകാശ് . ഈ ആവശ്യം ഉന്നയിച്ചു അടൂര്‍ പ്രകാശ് കേന്ദ്ര റയില്‍വേ മന്ത്രിയ്ക്ക് കത്ത് നല്‍കിയിരുന്നു അങ്കമാലി – എരുമേലി ശബരി റെയിൽ പാത പുനലൂർ വഴി നെടുമങ്ങാട് വരെ നീട്ടണമെന്ന അടൂര്‍ പ്രകാശ് എം പിയുടെ ആവശ്യത്തിന്മേൽ പരിശോധന നടത്താൻ നിർദേശം നൽകിയതായി കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് റെയില്‍വേ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയതായി അഡ്വ അടൂര്‍ പ്രകാശ് എം പി അറിയിച്ചു . ശബരി റെയിൽ പാത തിരുവനന്തപുരത്തേയ്ക്ക് നീട്ടുമ്പോൾ കൊല്ലം- ചെങ്കോട്ട റെയിൽ പാതയുമായി കൂടിച്ചേരുമെന്നതിനാൽ റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, പ്രദേശങ്ങളിലുള്ള ജനങ്ങൾക്കും തിരുവനന്തപുരം – ചെന്നൈ യാത്രക്കാർക്കും…
Read More