ലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു: കൊടിക്കുന്നിൽ സുരേഷ് എം.പി

  konnivartha.com: മുംബൈ ലോകമാന്യതിലക് – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സെപ്റ്റംബർ 25 മുതൽ നവംബർ 27 വരെ കോട്ടയം വഴി സർവീസ് നടത്തുന്ന ഈ ട്രെയിനിന് ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മുംബൈയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന നിരവധി മലയാളികൾ സ്ഥിരമായി ഉന്നയിച്ച ആവശ്യപ്രകാരം, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് തുടങ്ങിയവരോട് നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് ഈ പ്രത്യേക ട്രെയിൻ അനുവദിക്കാൻ കഴിഞ്ഞത്. ” മുംബൈയിലുമുള്ള മലയാളികളുടെ യാത്രാ സൗകര്യം വർധിപ്പിക്കുന്നതിൽ ഈ തീരുമാനം വലിയ ആശ്വാസം നൽകുന്നതാണ്. മണ്ഡലത്തിലെ പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചതും യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകും,” എന്നും എം.പി. വ്യക്തമാക്കി.

Read More

ക്രിസ്തുമസ്, ശബരിമല തീർഥാടനം : കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ

  konnivartha.com: ക്രിസ്തുമസ്, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾക്ക് അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായി കേന്ദ്ര സഹമന്ത്രി ജോർജ്ജ് കുര്യൻ അറിയിച്ചു. 2024-ലെ ക്രിസ്മസ് ഫെസ്റ്റിവലിൽ കേരളത്തിലേക്കും തിരിച്ചുമുള്ള വർദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് ക്രിസ്തുമസിന് വിവിധ റെയിൽവേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിൻ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷൻ നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകി. ഈ പ്രഖ്യാപനങ്ങൾ ഉത്സവ സീസണിൽ ജനങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ്, 2024 ക്രിസ്തുമസിനോട്…

Read More

ഓണം : കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

  ഓണക്കാല തിരക്ക് പ്രമാണിച്ച് കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ റെയിൽവേ അനുവദിച്ചു . കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്. തിരുവോണ ദിവസത്തിന് മുന്‍പ് കേരളത്തിലെത്തുന്ന തരത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ക്രമീകരിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചു. ഓരോ റൂട്ടിലും ഒറ്റ സര്‍വീസാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 13നാണ് സെക്കന്തരാബാദില്‍ നിന്ന് കോട്ടയം വഴി കൊല്ലത്തിനുള്ള സര്‍വീസ് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ 14ന് രാത്രി 11.20ന് കൊല്ലത്തെത്തും. 15ന് പുലര്‍ച്ചെ 2.20ന് കൊല്ലത്ത് നിന്ന് മടങ്ങുന്ന ട്രെയിന്‍ 16ന് രാവിലെ 10.30ന് സെക്കന്തരാബാദിലെത്തും. ഹുബ്ബള്ളി– കൊച്ചുവേളി റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 6.55 ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടുന്ന വണ്ടി തൊട്ടടുത്ത ദിവസം രാവിലെ 6.45 ന് കൊച്ചുവേളി എത്തും. കേരളത്തില്‍ പാലക്കാട് ജംഗ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല,…

Read More