സി.ജി മുരളീധരൻ ചുമതലയേറ്റു

മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറലായി ലഫ്റ്റനൻ്റ് ജനറൽ സി.ജി മുരളീധരൻ ചുമതലയേറ്റു konnivartha.com; മെഡിക്കൽ സർവീസസ് (ആർമി) ഡയറക്ടർ ജനറലായി ലഫ്റ്റനൻ്റ് ജനറൽ സി.ജി മുരളീധരൻ ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിച്ച ശേഷം 2025 സെപ്റ്റംബർ 30-ന് വിരമിച്ച ലെഫ്റ്റനൻ്റ് ജനറൽ സാധന എസ് നായർ (AVSM,VSM)-ൽ നിന്നാണ് അദ്ദേഹം പദവി ഏറ്റെടുത്തത്. പൂനെയിലെ പ്രശസ്തമായ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ഈ ജനറൽ ഓഫീസർ 1987 ൽ ആർമി മെഡിക്കൽ കോറിൽ കമ്മീഷൻ ചെയ്യപ്പെട്ടു. പ്രശസ്ത റേഡിയോളജിസ്റ്റായ ഇദ്ദേഹത്തിന് വടക്ക്, പടിഞ്ഞാറ് മേഖലകളിലുടനീളമുള്ള വിവിധ മെഡിക്കൽ തലങ്ങളിലായി വ്യത്യസ്ത പ്രവർത്തന സാഹചര്യങ്ങളിൽ കമാൻഡ് ചുമതലകളിലും സ്റ്റാഫ് സ്ഥാനങ്ങളിലുമുള്ള സമതുലിതമായ പരിചയവുമുണ്ട്. ടി.പി.എസ്, വെറ്ററൻസ്, അവരുടെ ആശ്രിതർ എന്നിവർക്ക് സമഗ്രമായ വൈദ്യസഹായം നല്കുന്നതിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കും. സാങ്കേതിക പുരോഗതിയും ആധുനിക…

Read More

മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു

  ഗണേശ ഉത്സവം സമാപിക്കാനിരിക്കെ  ബോംബ് സ്ഫോടനം നടത്തുമെന്ന അജ്ഞാതന്റെ ഭീഷണി സന്ദേശം . മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചു . ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്‌സാപ് ഹെൽപ്‌ലൈനിലേക്കു ഭീഷണി സന്ദേശം ലഭിച്ചതോടെ ആണ് മുംബൈ നഗരത്തില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചത് . ലഷ്കർ-ഇ-ജിഹാദി’ എന്ന് പേര് ഉള്ളയാള്‍ ആണ് സന്ദേശം അയച്ചത് . ഒരു കോടി ആളുകള്‍ കൊല്ലാന്‍ ആണ് “പ്ലാന്‍ “എന്നും ഇതിനായി 14 പാക്കിസ്ഥാനി ഭീകരർ ഇന്ത്യയിൽ പ്രവേശിച്ചതായും 400 കിലോ ആർഡിഎക്സ് സ്ഫോടനത്തിനായി ഉപയോഗിക്കുമെന്നും ആണ് സന്ദേശം . മുന്‍ ഭീകരാക്രമണം കണക്കില്‍ എടുത്ത് വളരെ പെട്ടെന്ന് തന്നെ പോലീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു . ആന്റി ടെററിസം സ്‍ക്വാഡിന് വിവരങ്ങൾ കൈമാറുകയും സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തു .

Read More

ദീർഘകാല ടൂറിസ്റ്റ് വീസകൾ: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യ ഇ-വീസ പ്രഖ്യാപിച്ചു

  konnivartha.com: കുവൈത്ത് പൗരന്മാർക്ക് ഇന്ത്യൻ ഇ-വീസയ്ക്ക് അപേക്ഷിക്കാം.കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈകയാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്ത് പൗരന്മാർക്ക് ഇനി ഇന്ത്യൻ വീസകൾ പൂർണമായും ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കും .യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിലും കുവൈറ്റ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നടപടി സുപ്രധാന നാഴികക്കല്ലാണ് .   ബിസിനസ്, ടൂറിസം, ആയുഷ്-യോഗ മെഡിക്കൽ വിസ എന്നിവയുൾപ്പെടെ നിരവധി വിഭാഗങ്ങളെ ഇ-വിസ ഉള്‍ക്കൊള്ളുന്നു .അഞ്ച് വർഷത്തേക്ക്പുതിയ ടൂറിസ്റ്റ് വിസ , ഒരു വർഷം വരെ ബിസിനസ് വിസ, 60 ദിവസം വരെ മെഡിക്കൽ വിസ, 30 ദിവസം വരെ കോൺഫറൻസ് വിസ എന്നിവയ്ക്ക് സാധുതയുണ്ടെന്നും അറിയിപ്പിൽ വ്യക്തമാക്കി. വിസ കാലാവധിയെ ആശ്രയിച്ച് സേവനത്തിന് 40 മുതൽ 80 ഡോളർ വരെ ചിലവാകുമെന്നും ആവശ്യമായ രേഖകൾ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അപേക്ഷാ പ്രക്രിയയ്ക്ക് ഏകദേശം മൂന്ന് മുതൽ നാല്…

Read More

തോമസ് ചെറിയാന് ഔദ്യോ​ഗിക ബഹുമതികളോടെ വിട

  56 വർഷം മുൻപ് ലേ ലഡാക്കിൽ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ സംസ്കാരം ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിൽ നടന്നു. പൂർണ്ണ ഔ​ദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. പള്ളിയിലെ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷം സൈന്യം ബഹുമതികൾ അർപ്പിച്ചു. സർക്കാരിനായി മന്ത്രി വീണ ജോർജ്ജ് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഹുൽ ഗാന്ധിയുടെ അനുശോചന സന്ദേശവും ചടങ്ങിൽ വായിച്ചു. പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ 10.30ഓടെ സൈനിക അകമ്പടിയോടെയാണ് പത്തനംതിട്ട ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്.വീട്ടിലെ ചടങ്ങുകൾക്കും ശേഷം വിലാപയാത്രയായാണ് ഇലന്തൂർ കാരൂർ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയിലെത്തിച്ചത്. പള്ളിയിലും പൊതുദര്‍ശനത്തിന് അവസരമൊരുക്കിയതിന് ശേഷമാണ് സംസ്കാരം നടന്നത്. 1965 ലാണ്‌ തോമസ്‌ ചെറിയാൻ സേനയിൽ ചേർന്നത്‌. ചണ്ഡീഗഢിൽ നിന്ന്‌ ലേ ലഡാക്കിലേക്ക്‌ സൈനികരുമായി പോയ വിമാനം 1968 ഫെബ്രുവരി ഏഴിനാണ്‌ അപകടത്തിൽപ്പെട്ട്‌ മഞ്ഞുമലയിൽ കാണാതായത്‌. ആർമിയിൽ…

Read More

ഐ എസ് ആര്‍ ഒ വികസിപ്പിച്ച SSLV-D3 വിക്ഷേപിച്ചു

  konnivartha.com: ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്.എസ്.എൽ.വി.) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ഒന്നാംനമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നാണ് റോക്കറ്റ് കുതിച്ചത്.വിക്ഷേപണം വിജയകരം ആയിരുന്നു എന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു .എസ്.എസ്.എൽ.വി.യുടെ അവസാന പരീക്ഷണ വിക്ഷേപണമാണിത്.2002 ഓഗസ്റ്റിൽനടന്ന ആദ്യ എസ്.എസ്.എൽ.വി. വിക്ഷേപണം പരാജയമായിരുന്നു. കഴിഞ്ഞവർഷം ഫെബ്രുവരിയിൽനടന്ന രണ്ടാം വിക്ഷേപണം വിജയമായി.   എസ്എസ്എൽവി-ഡി3യുടെ വിജയകരമായ വിക്ഷേപണത്തിന് ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ ഉപഗ്രഹവി​ക്ഷേപണ പേടകം (എസ്എസ്എൽവി)-ഡി3 വിജയകരമായി വിക്ഷേപിച്ച ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിലെ (ഐഎസ്ആർഒ) ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു. ചെലവ് കുറഞ്ഞ എസ്എസ്എൽവി ബഹിരാകാശ ദൗത്യങ്ങളിൽ സുപ്രധാന പങ്കു വഹിക്കുമെന്നും സ്വകാര്യവ്യവസായത്തിനു…

Read More

വയനാട് മുണ്ടക്കൈ ദുരന്തം: വസ്ത്രം , കുടിവെള്ളം ,ഭക്ഷണം എന്നിവ ആവശ്യം ഉണ്ട്

  konnivartha.com: വയനാട് മുണ്ടക്കൈലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് വസ്ത്രം , കുടിവെള്ളം ,ഭക്ഷണം എന്നിവ ആവശ്യം ഉണ്ട് വയനാട് ജില്ലാ കളക്ടര്‍ അറിയിച്ചു . ഇവ എത്തിച്ചു നല്‍കുവാന്‍ കലക്ടര്‍ അഭ്യര്‍ഥിച്ചു . സഹായം നല്‍കുവാന്‍ താല്പര്യം ഉള്ള സന്നദ്ധ സംഘടനകള്‍ വ്യക്തികള്‍ എന്നിവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം :ഫോണ്‍ : 8848446621 Those who can donate clothes, food etc for the disaster affected area in Wayanad are requested to contact 8848446621. Unused clothes and packaged food items only are accepted now.

Read More