ഇറാനിയൻ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

  konnivartha.com; ജനറേറ്ററിലേക്ക് ഇന്ധനം മാറ്റുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ ഇരുകണ്ണുകൾക്കും ആഴത്തിൽ പരിക്കേറ്റ ഇറാനിയൻ മത്സ്യത്തൊഴിലാളിയെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിന് വിജയകരമായി രക്ഷപ്പെടുത്തി. കൊച്ചിയിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ പടിഞ്ഞാറ് അറബിക്കടലിന്റെ മധ്യഭാഗത്ത് എന്‍ജിൻ തകരാറിലായ ‘അൽ-ഒവൈസ്’ മത്സ്യബന്ധന പായ്ക്കപ്പലിലെ അഞ്ച് ജീവനക്കാരില്‍ ഒരാളാണ് ഇദ്ദേഹം.   മത്സ്യത്തൊഴിലാളിയുടെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ച് ഇറാനിലെ എംആർസിസി ചാബഹാർ മുംബൈ സമുദ്ര രക്ഷാദൗത്യ ഏകോപന കേന്ദ്രത്തിന് (എംആര്‍സിസി) വിവരം നൽകിയ ഉടനെ സമീപത്തെ കപ്പലുകൾക്ക് മുന്നറിയിപ്പ് നൽകാനും ഏകോപിത സഹായം ആരംഭിക്കാനും അന്താരാഷ്ട്ര സുരക്ഷാ ശൃംഖല പ്രവർത്തനക്ഷമമാക്കി. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെ വിദേശ വിന്യാസത്തിന് ശേഷം മടങ്ങിയ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ ‘സചേതി’നും കുവൈറ്റിൽ നിന്ന് മൊറോണിയിലേക്ക് പോവുന്ന മാർഷൽ ദ്വീപ് പതാക വഹിച്ച ‘എംടി എസ്‌ടിഐ ഗ്രേസ്’ എണ്ണക്കപ്പലിനും അടിയന്തര സഹായ നിർദേശം നൽകി.…

Read More